"അംഗപ്രജനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
===ഒട്ടിയ്ക്കൽ===
{{പ്രലേ|ഗ്രാഫ്റ്റിങ്}}
[[File:Zweijährige-Geißfußveredelu.jpg|thumb|right|200px|ഒട്ടിക്കൽ നടത്തിയ ആപ്പിൾ മരം]]
രണ്ടുതരം ചെടികളുടെ തണ്ടുകൾ തമ്മിൽ ചേർത്തൊട്ടിച്ച് ഒന്നാക്കി വളർത്തിയെടുക്കുന്ന സമ്പ്രദായമാണിത്. രണ്ടു ചെടികളിലൊന്ന് മണ്ണിൽ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നതാണ്; അതിനെ സ്റ്റോക്ക് (stock) എന്ന് പറയുന്നു. ഇതോട് ഒട്ടിച്ചു ചേർക്കുന്ന തണ്ടിന് സിയോൺ (scion) എന്നു പറയും. സ്റ്റോക്കിന്റെയും സിയോണിന്റെയും ഒട്ടിക്കാനുള്ള തണ്ടുകളുടെ ചേർന്നിരിക്കേണ്ട വശങ്ങൾ ഛേദിച്ച് അതിന്റെ രണ്ടിന്റെയും സംവഹനകലകൾ (vascular tissues) തമ്മിൽ സംയോജിപ്പിച്ച് ഒന്നായി മാറ്റിയാണ് ഗ്രാഫ്റ്റിങ്ങ് നടത്തുന്നത്. സ്റ്റോക്കിന്റെ വേര് വലിച്ചെടുക്കുന്ന വെള്ളവും ലോഹ ലവണങ്ങളും മറ്റ് ആഹാരസാധനങ്ങളും സിയോണിന് ഒട്ടിച്ചേർന്ന ഭാഗത്തു കൂടി ലഭിക്കുന്നു. അതുവഴി തന്നെ സിയോണിലെ ഇലകൾ പാകം ചെയ്ത ആഹാരസാധനങ്ങൾ സ്റ്റോക്കിന് പ്രദാനം ചെയ്യുന്നു. സ്റ്റോക്കിന്റേയും സിയോണിന്റേയും സസ്യശരീരങ്ങൾ തമ്മിൽ ഇപ്രകാരം ബന്ധം സ്ഥാപിക്കപ്പെടുന്നെങ്കിലും ഇവയോരോന്നും അതിന്റെ സ്വഭാവവിശേഷങ്ങൾ കൈവെടിയാറില്ല. രണ്ടിനം വൃക്ഷങ്ങളുടെ ഗുണങ്ങൾ ഒന്നിൽ ചേർത്തെടുക്കാനൊക്കുമെന്നതാണ് ഗ്രാഫ്റ്റിങ്ങിന്റെ പ്രയോജനം. പല ഫലവൃക്ഷങ്ങളിലും ഇതു വിജയകരമായി ചെയ്തുവരുന്നുണ്ട്. ഉദാ. മാവ്, ആപ്പിൾ, പേര. മാംസളകാണ്ഡത്തോടുകൂടിയ ചെറുസസ്യങ്ങളിലും ഗ്രാഫ്റ്റിങ്ങ് നടത്താം. ദ്വിബീജപത്രസസ്യങ്ങളിലാണ് ഏകബീജപത്രസസ്യങ്ങളിലെക്കാൾ ഗ്രാഫ്റ്റിങ്ങ് വിജയകരമാകുന്നത്. ഒരേ കുടുംബത്തിൽപ്പെട്ട സസ്യങ്ങൾ പരസ്പരം ഗ്രാഫ്റ്റ് ചെയ്യുവാൻ എളുപ്പമാണ്. ഉദാ. പീച്ചും ആപ്പിളും; തക്കാളിയും ഉരുളക്കിഴങ്ങും.
"https://ml.wikipedia.org/wiki/അംഗപ്രജനനം" എന്ന താളിൽനിന്ന് ശേഖരിച്ചത്