"അൾജീറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: roa-tara:Algerie
വരി 102:
പ്രധാന ഭാഷ അറബിയാണ്. പ്രാക്തനഭാഷകളിൽ ഇന്നും പ്രചാരത്തിലുള്ളത് ബെർബർ ആണ്. താരെഗ് വർഗക്കാരാണ് ഈ ഭാഷ സംസാരിക്കുന്നത്. കബീലിയാ പ്രദേശത്തും ആറെസ് മലവാരങ്ങളിലും ഇതിനു പ്രചാരമുണ്ട്.
 
ഞ്ചാരികളായ ഇടയൻമാരിൽ അധികവും മുസ്ലിങ്ങളാണ്.
== സമ്പദ്ഘടന ==
 
=== കൃഷി ===
അൽജീരിയയുടെ ഭൂരിഭാഗവും കൃഷിയോഗ്യമല്ല. എന്നാൽ മെഡിറ്ററേനിയൻ തീരത്തെ ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളിൽ ശാസ്ത്രീയ കൃഷിസമ്പ്രദായത്തിലൂടെ മികച്ച വിളവ് ലഭിക്കുന്നു. മലഞ്ചരിവുകളും കുന്നിൻപുറങ്ങളും മേച്ചിൽസ്ഥലങ്ങളോ, നിയന്ത്രിത വനങ്ങളോ ആയി ഉപയോഗിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിൽ കൃഷി താരതമ്യേന കുറവാണ്. ഗോതമ്പ്, ബാർലി, ഓട്സ് എന്നീ ധാന്യങ്ങളാണ് പ്രധാനവിളകൾ. മെഡിറ്ററേനിയൻ തീരത്തുള്ള ഒറാൻ ഡിപ്പാർട്ടുമെന്റിൽ മുന്തിരിക്കൃഷി ധാരാളമായി നടക്കുന്നു. ഒലീവ് മരങ്ങളും, നാരകം, ആപ്രിക്കോട്ട്, ബദാം തുടങ്ങിയ ഫലവൃക്ഷങ്ങളും സമൃദ്ധമാണ്. സമുദ്രതീരഭാഗങ്ങളിൽ ശിശിരകാലം കാഠിന്യം കുറഞ്ഞ് അനുഭവപ്പെടുന്നതിനാൽ പച്ചക്കറിക്കൃഷി സാമാന്യമായി നടക്കുന്നു. കോൺസ്റ്റന്റയിൻ ഡിപ്പാർട്ടുമെന്റിൽ പുകയിലക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജലസേചനസൌകര്യങ്ങളും പദ്ധതികളും താരതമ്യേന വിരളമാണ്. സഹാറാപ്രദേശത്ത് ഈന്തപ്പന കൃഷി ചെയ്യുന്നു.
 
പീഠപ്രദേശത്തും അറ്റ്ലസ് പർവതത്തിന്റെ കടൽത്തീരനിരകളിലും ആടുവളർത്തൽ വികസിച്ചിട്ടുണ്ട്. ആടുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന സഞ്ചാരികളായ ഇടയൻമാരിൽ അധികവും മുസ്ലിങ്ങളാണ്.
=== വനവിഭവങ്ങൾ ===
കോർക്ക് ആണ് ഏറ്റവും വിലപ്പെട്ട വനവിഭവം. ടെലിഗ്രാഫ് തൂണുകൾക്കും റെയിൽപ്പാളങ്ങളിലെ സ്ളീപ്പറുകൾക്കും ഉപയോഗപ്പെടുന്ന പൈൻ വർഗത്തിൽപ്പെട്ട ആലെപ്പോ മരം അറ്റ്ലസിന്റെ കിഴക്കൻ പകുതിയിൽ സുലഭമാണ്. ഓക്, സെഡാർ തുടങ്ങിയ വൃക്ഷങ്ങളും ഗണ്യമായി വളരുന്നു.
Line 131 ⟶ 126:
 
=== ഗതാഗതം ===
റോഡുഗതാഗതം വിപുലപ്പെട്ടിട്ടുണ്ട്. സഹാറാപ്രദേശത്തിനു കുറുകെപ്പോലും മോട്ടോർ ഗതാഗതത്തിനുപയുക്തമായ പാതകൾ നിർമിക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ മുതൽ ട്യുണീഷ്യവരെ ചെന്നെത്തുന്ന മുഖ്യ റെയിൽപ്പാതയുടെ ശാഖകൾ എല്ലാ പ്രധാനതുറമുഖങ്ങളിലേക്കും നീളുന്നതിനു പുറമേ, തെക്കരികിലെ ക്രാംപെൽ, കെനാദ്സാ തുടങ്ങിയ നഗരങ്ങളോളവും ദീർഘിച്ചിട്ടുണ്ട്. തലസ്ഥാനമായ അൽജിയേഴ്സാണ് പ്രധാന തുറമുഖം. ധാതുദ്രവ്യങ്ങളുടെ വിപണനംമൂലം അന്നാബയുടെ പ്രാധാന്യവും വർധിച്ചിട്ടുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അൾജീറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്