"ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: fa:جداگری (آفریقای جنوبی)
No edit summary
വരി 1:
{{prettyurl|South Africa under apartheid}}
{{Apartheid}}
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഭൂരിപക്ഷജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണം നിലനിർത്താൻ [[നാഷനൽ പാർട്ടി ]] നടപ്പിലാക്കിയതും 1948 മുതൽ 1994 വരെ നിലവിലുണ്ടായിരുന്നതുമായ വർഗ്ഗീകരണ നിയമവ്യവസ്ഥയാണ്‌ '''അപ്പാർട്ട്ഹൈഡ്''' എന്നറിയപ്പെടുന്ന '''ദക്ഷിണാഫ്രിക്കയിലെ [[വർണ്ണവിവേചനം]]'''. വംശീയമായ വേർതിരിവ് നേരത്തെതന്നെ ദക്ഷിണാഫ്രിക്കയിൽ നിലവിലുണ്ടായിരുന്നെങ്കിലും 1948-ലെ പൊതു തിരഞ്ഞെടുപ്പിനുശേഷമാണ്‌ ഔദ്യോഗികമായി വർണ്ണവിവേചനത്തിനായി നിയമം കൊണ്ടുവന്നത്. പുതിയ നിയമം ദക്ഷിണാഫ്രിക്കൻ നിവാസികളെ വംശീയമായി വെള്ളക്കാർ, കറുത്തവർ, ഇന്ത്യക്കാർ, നിറമുള്ളവർ എന്നിങ്ങനെ നിർ‌വചിച്ചു. <ref>Baldwin-Ragaven, Laurel; London, Lesley; du Gruchy, Jeanelle (1999). ''An ambulance of the wrong colour: health professionals, human rights and ethics in South Africa.'' Juta and Company Limited. p. 18</ref> വ്യത്യസ്ത വർണ്ണത്തില്പ്പെട്ടവർക്ക് താമസിക്കാനായി പ്രത്യേകം മേഖലകൾ വേർതിരിക്കുകയും പലപ്പോളും ബലം പ്രയോഗിച്ച് ആൾക്കാരെ മാറ്റിപാർപ്പിക്കുകയും ചെയ്തു. 1958 മുതൽ കറുത്ത വർഗ്ഗക്കാർക്ക് ദക്ഷിണാഫ്രിക്കൻ പൗരത്വം ഇല്ലാതാവുകയും അവർക്കായി ബന്തുസ്താൻ എന്നറിയപ്പെടുന്ന പത്ത് ഗോത്രാടിസ്ഥാനത്തിലുള്ള സ്വയംഭരണ പ്രദേശങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നിവ വേർതിരിക്കപ്പെടുകയും കറുത്ത വർഗ്ഗകാർക്ക് വെള്ളക്കാരെ അപേക്ഷിച്ച് മോശമായ സേവനങ്ങൾ നൽകപ്പെടുകയും ചെയ്തു.<ref name=crdi>{{cite web|url=http://www.idrc.ca/fr/ev-91102-201-1-DO_TOPIC.html|title=The economic legacy of apartheid|publisher=Centre de recherches pour le développement international}}</ref>
 
അപ്പാർട്ട്ഹൈഡ് നടപ്പിലാക്കിയത്, ദഷിണാഫ്രിക്കക്കെതിരെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ എതിർപ്പിനിടയാക്കി. അന്തരാഷ്ട്രതലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ദീർഘകാല വാണിജ്യഉപരോധത്തിനും ഇത് കാരണമായി.<ref name="Lodge 1983">{{cite book|first=Tom|last=Lodge|year=1983|title=Black Politics in South Africa Since 1945|city=New York|publisher=Longman}}</ref> പ്രക്ഷോഭകാരികളെ തടവിലാക്കിയും പ്രക്ഷോഭങ്ങൾ നിരോധിച്ചുമാണ്‌ ഗവണ്മെന്റ് ബഹുജന പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചത്. പ്രക്ഷോഭങ്ങൾ വ്യാപകവും അക്രമാസക്തവും ആയപ്പോൾ , ഗവണ്മെന്റ് അടിച്ചമർത്തൽ നടപടികൾ ഏർപ്പെടുത്തി സായുധമായി നേരിടാൻ ശ്രമിച്ചു, 1980-കളിൽ വരുത്തിയ പരിഷ്കാരങ്ങൾക്ക് പ്രക്ഷോഭളെ തടയാൻ കഴിയാതെവന്നപ്പോൾ 1990-ൽ പ്രസിഡണ്ട് എഫ്. ഡബ്ള്യു. ഡി ക്ലെർക്ക് വർണ്ണവിവേചനം നിർത്തലാകാനുള്ള ചർച്ചകൾ ആരംഭിച്ചു. 1994-ൽ എല്ലാ വംശക്കാർക്കും വോട്ടവകാശമുള്ള തിരഞ്ഞെടുപ്പിൽ [[നെൽ‌സൺ മണ്ടേല]] നേതൃത്വം നൽകിയ [[ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്]] വിജയം കൈവരിച്ചു, വർണ്ണവിവേചനത്തിന്റെ ഫലങ്ങൾ ദീർഘകാലമായിട്ടും ദക്ഷിണാഫ്രിക്കൻ സമൂഹത്തിൽനിന്നും വിട്ടുമാറിയിട്ടില്ല .<ref>{{cite web