"ഓർത്തഡോൿസ്‌ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പരിഷ്കരണം
വരി 6:
== പേരിനു് പിന്നില്‍==
സത്യ വിശ്വാസ സഭ എന്നര്‍ത്ഥമുള്ള ''ഓര്‍ത്തഡോക്സ്'' സഭയെന്ന പേരും സാര്‍വത്രിക സഭ എന്നര്‍ത്ഥമുള്ള കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരും ക്രിസ്തീയ സഭയുടെ ആദ്യകാലനാമങ്ങളായിരുന്നു. പാശ്ചാത്യ സഭയില്‍, കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരിനും വേദവിപരീതികളുമായി മല്‍സരിച്ചു കൊണ്ടിരുന്നതിനാല്‍ പൌരസ്ത്യ സഭകളില്‍ ''ഓര്‍ത്തഡോക്സ് സഭ''യെന്ന പേരിനും പ്രാമാണ്യം കിട്ടി.
== ചരിത്രം==
ക്രിസ്തീയ സഭയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു് ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളര്‍പ്പു്കള്‍|ശീശ്മ(പിളര്‍പ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|അലക്സാന്ത്രിയന്‍ പാപ്പാസനവും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യന്‍ പാത്രിയര്‍ക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
 
[[റോമാ സാമ്രാജ്യത്തിനു്]] പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|ആര്‍മീനിയ സഭയും]] [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും]] കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന [[അസീറിയന്‍ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം]] 489-543 കാലത്തു് [[നെസ്തോറിയവുമായി]].
== [[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍]]==
{{main|ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍}}
ഈ വിഭാഗത്തിലുള്ള സഭകള്‍ ആദ്യ മൂന്നു സുന്നഹദോസുകളീല്‍ മാത്രം വിശ്വസിക്കുന്നു - നിഖ്യയിലെ ആദ്യ സുന്നഹദോസും കോണ്‍സ്റ്റാന്റിനാപൊലിസിലെ ആദ്യ സുന്നഹദോസും എഫേസൂസിലെ സുന്നഹദോസും. ഈ വിഭാഗം മറ്റു ക്രിസ്തീയ സ്ഭകളില്‍ നിന്നും അഞ്ചാം നൂറ്റാണ്ടില്‍ ‌വേര്‍പ്പെട്ടു. ഈ വേര്‍പെടലിനു കാരണമായത് കല്ക്കിദോന്യ സുന്നഹദോസിലെ വിവാദപരമായ തീരുമാനങ്ങളാണ്. ഈ സഭ റോമന്‍ പോപ്പിന്‍ കീഴിലല്ല. ഇവറ്ക്ക് പ്രത്യേക സഭാതലവന്മാരുണ്ട്. ഈ വിഭാഗത്തില്‍ പെട്ടവയാണ്‍ കേരളത്തിലെ പ്രബലമായ ക്രിസ്തീയ സഭകളായ സുറിയാനി ഒര്‍ത്തഡോക്സ് സഭയും മലങ്കര ഒര്‍ത്തഡോക്സ് സഭയും. ഈ വിഭാഗത്തിലുള്ള മറ്റു സഭകളാണ്‍ കോപ്റ്റിക്‍ സഭ, അറ്മീനിയന്‍ സഭ, ഇത്തിയോപ്പിയന്‍ സഭ, എറിത്രിയന്‍ സഭ എന്നിവ. ഈ വിഭാഗത്തെ അകല്ക്കിദോന്യ സഭകള്‍ എന്നും വിളിക്കുന്നു. അസിറിയന്‍ ഒറ്ത്തഡോക്സ് സഭയെ ഒറിയന്‍റ്റല്‍ ഒറ്ത്തഡോക്സ് സഭയാണ്‍ എന്ന തെറ്റിദ്ധാരണ ഉണ്ടെന്‍കിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.
യേശുക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ എതിര്‍ത്തു് പഴയ വിശ്വാസത്തില്‍ തുടര്‍ന്ന വിഭാഗമാണു് പ്രാചീന ഒര്‍ത്തഡോക്സ് സഭ അഥവാ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റല്‍ ഒറ്ത്തഡോക്സ് സഭകളും കത്തോലിക്ക സഭകളുമായി പ്രത്യാശാവഹങ്ങളായ ചറ്ച്ചകള്‍ നടക്കുക ഉണ്ടായി. റോമന്‍ പാപ്പായും ഒറിയന്‍റ്റല്‍ സഭാതലവന്മാരുമായി നടന്ന ചറ്ച്ചകളില്നിന്ന് ഉതിറ്ന്ന് വന്ന തീരുമാനങ്ങള്‍ വളരെ ആശാവഹമാണ്.
 
അംഗസഭകളുടെ പരമാചാര്യന്‍മാരായ പാത്രിയര്‍ക്കീസുമാരാണു് പരമ പാത്രിയര്‍ക്കീസുമാര്‍. ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്കു് പൊതു സഭാതലവനില്ലെങ്കിലും പരമ പാത്രിയര്‍ക്കീസുമാരില്‍ ഒന്നാം സ്ഥാനം അലക്സാന്ത്രിയന്‍ മാര്‍പാപ്പയ്ക്കാണു്.
പൗരസ്ത്യ സഭാ കാനോനുകളനുസരിച്ച് റോം, അലക്സാഡ്രിയ, എഫേസൂസ്(ഇത് പിന്നീട് കുസ്തന്തീനോപ്പോലീസിലേക്ക് മാറ്റുകയുണ്ടായി), അന്ത്യോക്യ എന്നീ പട്ടണങ്ങളിലെ മെത്രാപ്പോലീത്തമാര്‍ക്ക്‌ നിഖ്യയിലെ ഒന്നാം സുന്നഹദോസ്‌ പാത്രിയര്‍ക്കാ സ്ഥാനം നല്‍കി. നാലു പിതാക്കന്മാര്‍ക്കും നാലു ദിശകളില്‍ ഒന്നിന്റെ സര്‍വ്വാധികാരിയയിയും നിയമിക്കപ്പെട്ടു. അതുകൊണ്ട്‌ തന്നെ റോമിലെ മെത്രാപ്പോലീത്ത മറ്റു മൂന്ന് പേരുമായും സംസര്‍ഗത്തിലായിരുന്നു. എന്നാല്‍ ക്രി. വ. നാനൂറ്റി ഒന്നില്‍ നടന്ന കല്‍ക്കിദോന്യാ സുന്നദോസില്‍ റോമിലെ മെത്രാപ്പോലീത്ത ക്രിസ്തുവിന്റെ വ്യതിരിക്ത സ്വഭാവത്തിന്റെ പഠിപ്പിക്കലിനെ എതിര്‍ത്ത മറ്റ്‌ മെത്രാപ്പോലീത്തമാരെ മുടക്കുന്നതായും താനുമായി സംസര്‍ഗ്ഗത്തിലല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈയിടെ ഉണ്ടായ അനുരഞ്ജങ്ങള്‍ക്ക്‌ ശേഷം ഈ തീരുമാനം ഇപ്പോഴും നിലവിലുണ്ടോ എന്ന് വ്യക്തമല്ല.
 
7 അംഗസഭകള്‍ അടങ്ങിയതാണു് ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ.1965-ല്‍ ആഡീസ് അബാബയില്‍ നടന്ന ഓറീയന്റല്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ [[സുന്നഹദോസ്]] സുപ്രധാന സംഭവമായിരുന്നു.ആഭ്യന്തര കലഹമുണ്ടെങ്കിലും 2005 മുതല്‍ 7 അംഗസഭകളുടെയും 2 പ്രതിനിധികള്‍ വീതം അടങ്ങിയ 14 അംഗ കണ്സള്‍ട്ടേറ്റീവ് കമ്മിറ്റി പ്രവര്‍ത്തിയ്ക്കുന്നുണ്ടു്.
=== ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭകള്‍സഭാകുടുംബം: ===
#[[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|കോപ്റ്റിക്‌ ഓര്‍ത്തഡോക്സ്‌ സഭ]]
#[[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]]
Line 24 ⟶ 28:
== ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ==
റോമന്‍ കത്തോലിക്ക സഭ കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ വിശ്വാസികളുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മ.ബൈസാന്ത്യ ഒര്‍ത്തഡോക്സ് സഭയ്ക്കു് ''പൗരസ്ത്യ റോമാ സഭ'' എന്ന അര്‍ത്ഥത്തില്‍ കിഴക്കന്‍(ഇസ്റ്റേണ്‍) സഭ എന്ന പേരുണ്ടു്.
 
== ചരിത്രം==
ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനമാണു്]]ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.
 
കല്ക്കിദോന്യസഭകളെന്ന നിലയില്‍ ഒന്നിച്ചു് നിന്ന[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും]]ആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക(രാജകീയ) സഭകളായി മാറിയിരുന്നു.
==പ്രമാണാധാരസൂചി==
<references/>
"https://ml.wikipedia.org/wiki/ഓർത്തഡോൿസ്‌_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്