"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
===അധികാരശ്രേണി===
[[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] അധികാരത്തിന്റെ കാര്യത്തിലും സൂനഹദോസ് പ്രൊട്ടസ്റ്റന്റ് നിലപാടുമായി ഒത്തുതീർപ്പിനു തയ്യാറായില്ല. [[സ്പെയിൻ|സ്പെയിനിലും]] [[ഫ്രാൻസ്|ഫ്രാൻസിലും]] മറ്റും നിന്നുള്ള പ്രമുഖ സഭാനേതാക്കന്മാരിൽ പലരും സൂനഹദോസ് [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] നിയന്ത്രണത്തിൽ ആകുന്നതിനെ എതിർക്കുകയും{{സൂചിക|൧}} സഭയുടെ ചട്ടക്കൂടിനുള്ളിൽ [[മെത്രാൻ|മെത്രാന്മാരുടെ]] സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ചെയ്തു. [[റോം|റോമിലെ]] മെത്രാനായ മാർപ്പാപ്പായെ മെത്രാന്മാരിൽ ഒന്നാമനായി അംഗീകരിക്കാൻ അവർ തയ്യാറായിരുന്നെങ്കിലും അദ്ദേഹം "സമന്മാരിൽ ഒന്നാമൻ" (Primus inter pares - first among equals) മാത്രമാകണമെന്ന് അവർ വാദിച്ചു. മെത്രാന്മാരുടെ അധികാരം മാർപ്പാപ്പയിൽ നിന്നല്ല അപ്പസ്തോലിക പിന്തുടർച്ചയിലൂടെ [[യേശുക്രിസ്തു|ക്രിസ്തുവിൽ]] നിന്നു ലഭിക്കുന്നതാണ് എന്നായിരുന്നു അവരുടെ ന്യായം.<ref name = "scott">A History of Christianity, Kenneth Scott Lattourette (പുറങ്ങൾ 866-72)</ref> ഈ നിലപാട് തിരസ്കരിച്ച സൂനഹദോസ് മാർപ്പാപ്പായുടെ പരമാധികാരത്തെ എല്ലാ സഭാസമ്മേളനങ്ങൾക്കും ഉപരി പ്രതിഷ്ഠിച്ചു. ഒടുവിൽ, അതിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്ന ചുമതല സൂനഹദോസ് ഏല്പിച്ചതും മാർപ്പാപ്പയെ ആണ്; തൽഫലമായി, നാലാം പീയൂസ് മാർപ്പാപ്പ 1565-ൽ ത്രെന്തോസ് വിശ്വാസപ്രമാണം പ്രസിദ്ധീകരിച്ചു; പീയൂസ് അഞ്ചാമൻ മാർപ്പാപ്പ 1566-ൽ റോമൻ വേദോപദേശവും, 1568-ൽ പരിഷ്കരിച്ച റോമൻ യാമപ്രാർത്ഥനകളും, 1570-ൽ പുതിയ കുർബ്ബാനക്രമവും പ്രസിദ്ധീകരിച്ചു. ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ 1592-ൽ [[ബൈബിൾ|ബൈബിളിന്റെ]] [[ലത്തീൻ]] പരിഭാഷയായ വുൾഗാത്തയുടെ പരിഷ്കരിച്ച പതിപ്പു പ്രസിദ്ധീകരിച്ചതും സൂനഹദോസ് തുടക്കമിട്ട പരിഷ്കരണങ്ങളുടെ തുടർച്ചയിലായിരുന്നു.<ref name = "ODCC">Cross, F. L., ed. The Oxford Dictionary of the Christian Church (Oxford University Press 2005 ISBN 978-0-19-280290-3), article ''Trent, Council of''</ref>
 
===ശുദ്ധീകരണം===
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്