"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
===വിശ്വാസസംഹിത===
വിശ്വാസത്തെ സംബന്ധിച്ച് നവീകരണവാദികൾ ഉയർത്തിയ തർക്കങ്ങളിൽ കത്തോലിക്കാ നിലപാട് കൂടുതൽ ശക്തിയോടെ ആവർത്തിച്ച സൂനഹദോസ് പ്രൊട്ടസ്റ്റന്റു വിഭാഗവുമായുള്ള അനുരജ്ഞനത്തിനുള്ള വഴിയടച്ചു. വിശ്വാസത്തിന്റെക്രിസ്തീയവിശ്വാസത്തിന്റെ സ്രോതസ്സെന്ന നിലയിൽ വേദപുസ്തകത്തിനൊപ്പം സഭാപാരമ്പര്യത്തിനുള്ള പ്രാധാന്യം, വിശുദ്ധന്മാരുടെ വണക്കം, ക്രിസ്തീയജീവിതത്തിൽ കൂദാശകൾക്കുള്ള സ്ഥാനം, വിശുദ്ധകുർബ്ബാനയിൽ യേശുവിന്റെ "യഥാർത്ഥസാന്നിദ്ധ്യം" (real presence) തുടങ്ങിയ വിഷയങ്ങളിൽ സൂനഹദോസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. വിശുദ്ധകുർബ്ബാനയിൽ ബലിയപ്പത്തിനും വീഞ്ഞിനും സഭവിക്കുന്നതായി പറയപ്പെടുന്ന പദാർത്ഥാന്തരീകരണത്തെ (transubstantiation) സംബന്ധിച്ചുള്ള സൂനഹദോസിന്റെ ഈ പ്രഖ്യാപനം<ref name = "green">A New History of Christianity, Vivian Greene (പുറം 164-67)</ref> ഇതിനുദാഹരണമാണ്:-
 
{{Cquote|ഏറ്റവും പരിശുദ്ധ ദിവ്യകാരുണ്യത്തിൽ നമ്മുടെ കർത്താവിന്റെ ശരീരരക്തങ്ങൾക്കൊപ്പം [[അപ്പം|അപ്പത്തിന്റേയും]] [[വീഞ്ഞ്|വീഞ്ഞിന്റേയും]] പദാർത്ഥങ്ങൾ നിലനിക്കുന്നുവെന്നു പറയുകയും, പൂർവഛായ നിലനിൽക്കെത്തന്നെ അപ്പത്തിന്റേയും വീഞ്ഞിന്റേയും മുഴുവൻ പദാർത്ഥത്തിനും [[യേശു|യേശുവിന്റെ]] ശരീരരക്തങ്ങളായി സംഭവിക്കുന്ന അത്ഭുതകരവും അന്യാദൃശവും [[കത്തോലിക്കാ സഭ]] തികഞ്ഞ ഔചിത്യത്തോടെ "പദാർത്ഥാന്തരീകരണം" (transubstantiation) എന്നു വിളിക്കുന്നതുമായ പരിവർത്തനത്തെ നിഷേധിക്കുകയും ചെയ്യുന്നവൻ ആരായാലും ശപിക്കപ്പെട്ടവനാകട്ടെ.}}
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്