"ചങ്ങനാശ്ശേരി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
 
=== ചരിത്രം ===
ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം, മീനച്ചിൽ താലൂക്കിന്റെ കുറച്ചുഭാഗങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ [[തെക്കുംകൂർ രാജവംശം|തെക്കുംകൂർ രാജവംശത്തിന്റെ]] ഭാഗമായിരുന്നു. അന്ന് [[തെക്കുംകൂർ രാജവംശം|തെക്കുംകൂർ രാജ്യത്തിന്റെ]] ആസ്ഥാനം [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലെ]] മണികണ്ഠപുരത്തും, പിന്നീട് പുഴവാതിലെ [[ലക്ഷ്മീപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിലും]] ആയിരുന്നു. [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]] തെക്കുംകൂർ ആക്രമിക്കുകയും പിന്നീട് തിരുവിതാംകൂറിലേക്ക് ചേർക്കുകയും ചെയ്യുവരെ പഴയ ആ നാട്ടുരാജ്യത്തിന്റെ തലസ്ഥാനം [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] ആയിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] സംസ്ഥാനത്തിലെ താലൂക്കായി തുടരുകയും, തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോഴും ചങ്ങനാശ്ശേരി താലൂക്കായി തുടർന്നു പോന്നിരുന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടപ്പോൾ ചങ്ങനാശ്ശേരി താലൂക്കിന്റെ കുറച്ചുപ്രദേശങ്ങൾ വിഭജിച്ച് പുതിയ ഒരു താലൂക്കായി [[കാഞ്ഞിരപ്പള്ളി താലൂക്ക്|കാഞ്ഞിരപ്പള്ളിയെ]] രൂപീകരിക്കുകയും ചെയ്തു.
 
=== അതിർത്തികൾ ===
* വടക്ക് -- [[കോട്ടയം താലൂക്ക്]], [[കാഞ്ഞിരപ്പള്ളി താലൂക്ക്]]
* കിഴക്ക് -- [[കാഞ്ഞിരപ്പള്ളി താലൂക്ക്]], [[മല്ലപ്പള്ളി താലൂക്ക്]]
വരി 25:
 
==അവലംബം==
<references/>
[[Category:കോട്ടയം ജില്ലയിലെ താലൂക്കുകൾ]]
{{ കോട്ടയം ജില്ലയിലെ ഭരണസംവിധാനം}}
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്