"കുറിച്ചി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==ചരിത്രം==
1962 ജനുവരി ഒന്നാം തിയതിയാണ് 16.22 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കേരളപ്പിറവിക്കു മുൻപ് തെക്കുംകൂറിന്റേയും, ചെമ്പകശ്ശേരിയുടേയും ഭരണത്തിലുളള പ്രദേശമായിരുന്നു കുറിച്ചി. ഗുരുശ്രീപുരം എന്ന സ്ഥലം ആണ് കുറിച്ചി ആയതെന്ന് ചില പണ്ഡിതമാർ അഭിപ്രായപ്പെടുന്നു.<ref>[http://lsgkerala.in/kurichypanchayat/history/ കുറിച്ചി പഞ്ചായത്ത് വെബ് സൈറ്റ്]</ref> കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഈ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്നു. വേമ്പനാട്ട് കായലുമായി ജലഗതാഗത സമ്പർക്കം ഇവിടെനിന്നും ആരംഭിച്ചിരുന്നതായി രേഖകൾ ഉണ്ട്. <ref>[http://lsgkerala.in/kurichypanchayat/history/ കുറിച്ചി പഞ്ചായത്ത് വെബ് സൈറ്റ്]</ref> മലഞ്ചരക്കും കരിമ്പുല്പന്നങ്ങളും കപ്പയും വലിയ കെട്ടുവള്ളങ്ങളിലും പത്തേമാരികളിലും കയറ്റി അന്യനാടുകളിലേക്ക് ഇവിടെ നിന്നും കൊണ്ട് പോയിരുന്ന സേട്ടുമാരെക്കുറിച്ചും ചരിത്ര രേഖകളിൽ പരാമർശങ്ങളുണ്ട്. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന മീനച്ചലാറിന്റെ ശാഖകൾ വലിയ വലിയ വഞ്ചികൾ നിർബാധം സഞ്ചരിച്ചെത്താവുന്ന തരത്തിൽ വിശാലമായ ജലാശയങ്ങളായി ഈ നാടിന്റെ വടക്കും പടിഞ്ഞാറുമായി കിടക്കുന്നു. അന്യനാട്ടിൽനിന്ന് ചാരവും, ചാണകവുമായി ഇവിടെ എത്തിയിരുന്ന ഈ നൌകകൾ ഇവിടുത്തെ കാർഷികോൽപ്പന്നങ്ങളുമായി മടങ്ങിപ്പോകും. നല്ലൂർകടവിലും, മടത്തിപറമ്പിൽ കടവിലും, പരവൻകടവിലും, കണിയാൻ കടവിലും, പുതുശ്ശേരികടവിലും, ആറ്റുപുറത്ത് കടവിലും, മാളികകടവിലും, വെട്ടിക്കലിങ്കിലും ഈ നൌകകൾ താവളമടിച്ചിരുന്നു. ശങ്കുണ്ണിമേനോന്റെ ഉടമസ്ഥതയിലുള്ള സ്വരാജ് വണ്ടി എത്തുന്നതിന് മുമ്പ് ജലയാത്രക്കായിരുന്നു പ്രാമുഖ്യം. യാത്രക്കായി അന്ന് വളവര വള്ളങ്ങളും, ചുണ്ടൻ വള്ളങ്ങളും ഉപയോഗിച്ചിരുന്നു. കരപ്രദേശങ്ങളിൽ കാളവണ്ടിയും, റിക്ഷാവണ്ടിയും യാത്രക്കായി ഉപയോഗിച്ചിരുന്നു.
1962 ജനുവരി ഒന്നാം തിയതിയാണ് 16.22 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
 
===കുറിച്ചിയും സ്വാതന്ത്യസമരവും===
ഇത്തിത്താനം പ്രദേശത്തുളള ആനാരിൽ വാസുദേവൻ നായർ, കണ്ണന്തറ മാത്യൂസ്, പാലക്കുന്നേൽ അപ്പച്ചൻ, ചക്യായിൽ ദേവസ്യ എന്നിവരും കുറിച്ചി ഭാഗത്തുളള മുളകാഞ്ചിറ ജോസ്, ഡോ.സ്കറിയാ പളളത്തോട്ട്, കുരിയാക്കോസ് കുട്ടി സർ തുടങ്ങിയവരും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരാണ്.
 
==അതിർത്തികൾ==
"https://ml.wikipedia.org/wiki/കുറിച്ചി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്