"കുഞ്ഞുണ്ണിമാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
== ജീവിതരേഖ ==
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി [[1927]] [[മേയ് 10]]-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു<ref>[http://www.keral.com/specialnews/KunjunniMashdead.htm കുഞ്ഞുണ്ണി മാഷ് അന്തരിച്ചു. ''കേരൾ'' എന്ന വെബ്സൈറ്റിൽ വന്ന വാർത്ത]</ref>. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും [[കോഴിക്കോട് ജില്ല|കോഴിക്കോട്ടാണ്]] ചെലവഴിച്ചത്. [[1953]]ൽ [[കോഴിക്കോട്]] ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. [[1982]]ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. [[1987]]-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും [[തൃശൂർ|തൃശൂരിൽ]] സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
 
 
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.
 
== കുഞ്ഞുണ്ണിക്കവിതകൾ ==
"https://ml.wikipedia.org/wiki/കുഞ്ഞുണ്ണിമാഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്