"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
1887 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ രൂപം കൊണ്ട നിയമങ്ങൾക്കനുസരിച്ചു തന്നെയായിരുന്നു ബാഡ്മിന്റൺ കളിച്ചിരുന്നത്. ബ്രിട്ടണിലെ ബാത്ത് ബാഡ്മിന്റൺ ക്ലബ്ബാണ് കളിക്ക് വ്യകതമായ നിയമങ്ങൾ നൽകിയത്. അടിസ്ഥാനപരമായ നിയമങ്ങൾ 1887-ലാണ് രൂപം കൊണ്ടത്.<ref name=USM/> ഇന്ന് നിലവിലുള്ള നിയമങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന നിയമങ്ങൾക്ക് രൂപം നൽകിയത് 1893-ൽ ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ സംഘടന (ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇംഗ്ലണ്ട്) ആണ്.<ref>{{Cite web|url=http://www.worldbadminton.com/newsite/History/index.html|title=History of Badminton: Founding of the BAE and Codification of the Rules|publisher=WorldBadminton.com}}</ref> ഇതേ സംഘടന തന്നെയാണ് പിന്നീട് 1899-ൽ ലോകത്തിലെ ആദ്യ ഔദ്യോഗിക ബാഡ്മിന്റൺ മത്സരം (ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാംപ്യൻഷിപ്സ്) ആരംഭിക്കാൻ മുൻകൈ എടുത്തത്.
[[File:Badminton_in_Okcheon_2.jpg|ബാഡ്മിന്റൺ കളി|thumb]]
 
കാനഡ, ഡെന്മാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഹോളണ്ട്, അയർലണ്ട് ന്യൂസീലാന്റ്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങൾ ചേർന്ന് 1934ൽ അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷൻ (IBF: The International Badminton Federation)സ്ഥാപിച്ചു. ഇന്ന് ഈ സംഘടന ലോക ബാഡ്മിന്റൺ ഫെഡറേഷൻ എന്നാണ് അറിയപ്പെടുന്നത്. 1936ൽ ഇന്ത്യയും ബാഡ്മിന്റൺ ഫെഡറേഷനിൽ ചേർന്നു. ഇന്ന് അന്താരാഷ്ട്ര തലത്തിൽ ബാഡ്മിന്റൺ കളിയുടെ കാര്യങ്ങൾ നോക്കിനടത്തുന്നത് ലോക ബാഡ്മിന്റൺ ഫെഡറേഷനാണ്.
 
"https://ml.wikipedia.org/wiki/ബാഡ്മിന്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്