"നാവേറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==മറ്റു രാജ്യങ്ങളിൽ==
നാവേറിന് ആളെ കൊല്ലാനുള്ള ശക്തിയുണ്ടെന്ന് [[അറബി ജനത|അറേബ്യൻ ജനത]] വിശ്വസിച്ചുപോന്നിരുന്നു. റോമിൽ കരിങ്കണ്ണന്മാരെ ശിക്ഷിക്കുന്നതിന് പ്രത്യേക നിയമങ്ങൾ തന്നെ ഉണ്ടായിരുന്നു. കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കുമാണ് നാവേറ് കൂടുതലായി ബാധിക്കുന്നത് എന്ന വിശ്വാസം [[ഗ്രീസ്]], [[അയർലണ്ട്]], സ്കോട്ലൻഡ്[[സ്കോട്ട്‌ലൻഡ്]], [[റോം]] തുടങ്ങിയ നാടുകളിൽ നിലനില്ക്കുന്നുണ്ട്. സിംഹളരുടെയിടയിലും മുസ്ലിങ്ങളുടെയിടയിലും സവിശേഷമായ കണ്ണേറു വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിലനില്ക്കുന്നതായി സൂചനയുണ്ട്. അതിനെക്കുറിച്ചുള്ള ഫോക്ലോർ പഠനം ഇങ്ങനെ വിശകലനം ചെയ്യുന്നു "പ്രശംസ, നോട്ടം എന്നിവയിലൂടെ പുറത്തുവരുന്ന മനുഷ്യന്റെ അസൂയ വിനാശകാരിയാണ് എന്ന വിശ്വാസത്തിന്റെ ഫലമാണ് കണ്ണേറ് എന്ന സങ്കല്പനമെന്ന് കാണാം. അസൂയാജന്യവും ഐശ്വര്യനാശകവുമായ നോട്ടത്തിനും പ്രശംസയ്ക്കും കൂട്ടായ്മ കല്പിച്ചിട്ടുള്ള പേരാണ് കണ്ണേറ്. ഇങ്ങനെ നോക്കുമ്പോൾ അസൂയയുടെ പ്രത്യക്ഷീകരണങ്ങളായ നോട്ടം, പ്രശംസ എന്നിവയെ തടയുവാനെങ്കിലും കഴിഞ്ഞാൽ കണ്ണേറിനെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാനാകുമെന്ന് വരുന്നു. ഇതിന്റെ ഫലമായിട്ടുള്ളവയാണ് മിക്ക കണ്ണേറ് അനുഷ്ഠാനങ്ങളും. നോക്കു കുത്തികൾ, കോമാളികൾ, കുറ തുടങ്ങിയ പ്രതിരോധ മാർഗങ്ങളിൽ വ്യത്യസ്ത പ്രതീകാത്മക രീതികളിലൂടെ നോട്ടത്തെയും പ്രശംസയെയും തടയുകയാണ് ചെയ്യുന്നത്. ഇത് കണ്ണേറിനെക്കുറിച്ചുള്ള പരമ്പരാഗതങ്ങളും മനസ്സിന്റെ ആഴങ്ങളിൽ കുടികൊള്ളുന്നതുമായ ആശങ്കകളെ ദൂരീകരിക്കുന്നതിന് സഹായകമായിത്തീരുന്നു. ഇങ്ങനെ അസൂയ സൃഷ്ടിക്കുന്ന ഒരു ആശങ്കയും ആ ആശങ്കയെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രവും ആശങ്ക യാഥാർഥ്യമായി ഭവിച്ചു എന്നു തോന്നിയാൽ ചെയ്യുന്ന പ്രതിവിധി മാർഗങ്ങളും ചേർന്നതാണ് 'കണ്ണേറ്' നാവേറ് എന്ന ഫോക്ലോർ രൂപം.
 
<!-- http://mal.sarva.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B1%E0%B5%8D -->
"https://ml.wikipedia.org/wiki/നാവേറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്