"ജ്യാമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: mhr:Геометрий
വരി 11:
ബി.സി ആറാം നൂറ്റാണ്ടിനോടടുത്ത് ജീവിച്ചിരുന്ന [[ഥേൽസ്]] ആണ് ആദ്യകാലത്തെ പ്രധാന ക്ഷേത്രഗണിതശാസ്ത്രജ്ഞനായി കരുതുന്നത്.ലളിതവും പ്രധാനപ്പെട്ടതുമായ സിദ്ധാന്തങ്ങൾ തെളിവുസഹിതം ഇദ്ദേഹം ആവിഷ്ക്കരിച്ചു.[[അർദ്ധവൃത്തം|അർദ്ധവൃത്തത്തിൽ]] വരയ്ക്കുന്ന [[കോൺ]] [[മട്ടകോൺ|മട്ടകോണായിരിയ്ക്കും]] എന്ന് ഇദ്ദേഹം തെളിയിച്ചു.ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രധാനിയായിരുന്ന [[പൈതഗോറസ്|പൈത്തഗോറസ്]] [[ത്രികോണം|ത്രികോണങ്ങള്]]‍,[[വൃത്തം|വൃത്തങ്ങള്]]‍,[[ഔപാതം|അനുപാതം]] എന്നിവയെയെല്ലാം പറ്റി പുതിയസിദ്ധാന്തങ്ങൽ രൂപപ്പെടുത്തി.ഇദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്ന [[പൈതഗോറസ് സിദ്ധാന്തം|പൈത്തഗോറസ് സിദ്ധാന്തം]] ആണ് പ്രധാനസംഭാവന.ഒരു [[മട്ടത്രികോണം|മട്ടത്രികോണത്തിന്റെ]] വശങ്ങളേയും കോണുകളെയും സംബന്ധിയ്ക്കുന്ന ബന്ധങ്ങളാണ് ഇതിലൂടെ വ്യക്തമാക്കിയത്.ബി.സി 300നോടടുത്ത് ജീവിച്ചിരുന്ന [[യൂക്ലിഡ്]] ആണ് ഈ ശാഖയിലെ മറ്റൊരു പ്രശസ്തൻ.അനുമാനരീതി ആരംഭിച്ചത് ഇദ്ദേഹമാണ്.ഇക്കാലത്തും ഇദ്ദേഹത്തിന്റെ സംഭാവനയായ ''എലമെന്റ്സ്'ഇനുള്ള പ്രാധാന്യം അവഗണിയ്ക്കാനാവത്തതാണ്. ഉത്തരത്തിലെത്തിച്ചേരുക എന്നതിലുപരിയായി എപ്രകാരം ചെയ്യുന്നു അതായത് വഴികൾക്കാണ് ഇദ്ദേഹം പ്രാധാന്യം നൽകിയത്.ജ്യാമിതീയ നിർമ്മിതിയും അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്.
 
[[കോണികങ്ങൾ|കോണികങ്ങളെക്കുറിച്ചുള്ള]] പഠനമാരംഭിച്ചത് ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന [[അപ്പോളോണിയസ്]] ആണ്.ഭൗതികശാസ്ത്രത്തിൽ ഈ രൂപങ്ങൾ പ്രധാനങ്ങളാണ്.ആർക്കമിഡീസ് ബി.സി.മൂന്നാം നൂറ്റാണ്ടിനോടടുത്ത് ജ്യാമിതീയരൂപങ്ങളുടെ വിസ്തീർണ്ണവും വക്രരൂപങ്ങളുടെ [[ഉപരിതലവിസ്തീർണ്ണം|ഉപരിതലവിസ്തീർണ്ണവും]] [[വ്യാപ്തം|വ്യാപ്തവും]] നിർണ്ണയിയ്ക്കാനുള്ള സൂത്രവാക്യങ്ങൾ കണ്ടെത്തി.[[പൈ|പൈയുടെ]] ഏകദേശവില 3 10/70 യുടേയും 3 10/71യുടേയും ഇടയിലാണെന്ന് കണ്ടെത്തി.
 
=== മദ്ധ്യകാലഘട്ടത്തിൽ ===
റോമാസാമ്രാജ്യത്തിന്റെ പതനത്തോടെ യൂറോപ്പ് [[ഇരുണ്ട യുഗം|ഇരുണ്ട യുഗത്തിലായതിനാൽ]] ഇവിടങ്ങളിൽ ഇക്കാലത്ത് ഏതൊരു ശാഖയേയുമെന്ന പോലെ ജ്യാമിതിയിലും പുരോഗമനമൊന്നും ഉണ്ടായില്ല.ഇക്കാലത്ത് ജ്യാമിതിയിൽ സംഭാവനകൾ നൽകിയത് [[ആഫ്രിക്ക|ആഫ്രിക്കൻ രാജ്യങ്ങളും]] [[ഭാരതം|ഭാരതവുമായിരുന്നു]].എ.ഡി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ആര്യഭടൻ|ആര്യഭടനാണ്]] ഭാരതത്തിലെ ഇക്കാലത്തെ ഗണിതശാസ്തജ്ഞരിൽ പ്രധാനി.പൈയുടെ വില കൃത്യതയോടെ 62832/20000 അഥവാ 4 ദശാംശങ്ങൾക്ക് തുല്യമായി 3.1416 എന്ന് ഇദ്ദേഹം കണ്ടെത്തി.എ.ഡി 4നും എ.ഡി 13നും ഇടയിൽ [[ത്രികോണമിതി|ത്രികോണമിതിയിൽ]] പുരോഗതിയുണ്ടായി.
"https://ml.wikipedia.org/wiki/ജ്യാമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്