"ഡ്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
വ്യക്തമായി കാണാവുന്നതും അഭിഗമ്യവുമായ ഇടത്തരം വലുപ്പത്തിലുള്ള സിരകളാണ് ഡ്രിപ്പു കടത്തുന്നതിനായി പ്രയോജനപ്പെടുത്തുന്നത്. കൈമുട്ടു സന്ധി, കൈപ്പത്തിയുടെ മുകൾ ഭാഗം, കണങ്കാൽ എന്നിവിടങ്ങളിലെ സിരകളാണ് ഏറ്റവും അനു യോജ്യം. പൊണ്ണത്തടിയുള്ള രോഗികളിൽ അനുയോജ്യമായ സിര ലഭിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. ശിശുക്കളിൽ കൈകാലുകളിലെ സിരകളേക്കാൾ തലയോട്ടിയുടെ മുകൾ ഭാഗത്തെ സിര ആയിരിക്കും എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. സിരയിലൂടെ കടത്തുകവഴി ദ്രാവകം വളരെ വേഗം രക്തചംക്രമണ വ്യവസ്ഥയിലെത്തിച്ചേരും. എന്നാൽ ഒരു പ്രത്യേക ശരീരഭാഗത്തിലേക്കു മാത്രമായി ദ്രാവകങ്ങൾ കടത്തിവിടേണ്ടതായിവരുന്ന ചില പ്രത്യേക സന്ദർഭങ്ങളിൽ ധമനികളിലേക്കും ഡ്രിപ്പ് കടത്തിവിടാറുണ്ട്. ഉദാഹരണമായി അർബുദ ട്യൂമറുകളുടെ ചികിത്സയ്ക്കായി അർബുദ കോശങ്ങളിലേക്ക് [[വിഷം]] വ്യാപിപ്പിക്കുന്ന ചില രാസപദാർഥങ്ങൾ അടങ്ങുന്ന ഡ്രിപ്പ് ധമനിയിലൂടെയാണു കടത്തുന്നത്. ഔഷധം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാതിരിക്കാൻ ഇത് സഹായിക്കും.
 
നിർജലീകരണം (Dehydration)പരിഹരിക്കാനും ,രക്തസ്രാവം, അപകടം, [[ശസ്ത്രക്രിയ]] എന്നിവയിലൂടെ ഉണ്ടാകുന്ന രക്തനഷ്ടം നികത്തുന്നതിനുമാണ് ഡ്രിപ്പ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. രോഗിയുടെ അതേ രക്ത ഗ്രൂപ്പിലുള്ള രക്തം തന്നെയാണ് ഡ്രിപ്പായി നല്കാറുള്ളത്. അതേ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലെങ്കിൽ താത്കാലികമായി [[രക്ത പ്ലാസ്മ|രക്തപ്ളാസ്മയുടേയോ]] പ്ളാസ്മയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന രാസപദാർഥങ്ങളുടേയോ (ഉദാ. ഡെക്സ്ട്രിൻ) ഡ്രിപ്പും നല്കാറുണ്ട്. തീപ്പൊള്ളലേൽക്കുമ്പോൾ ശരീരത്തിൽനിന്ന് പ്രധാനമായും ഊറി വരുന്ന ദ്രാവകം രക്തസിറമായതിനാൽ രക്തകോശങ്ങൾ ഗണ്യമായ തോതിൽ നഷ്ടമാവുന്നില്ല. ഈ അവസ്ഥയിൽ പ്ളാസ്മയുടെ ഡ്രിപ്പാണ് ആവശ്യം. മറിച്ച് ചുവന്ന രക്താണുക്കൾ നഷ്ടമാകുന്ന മാരകമായ രോഗാവസ്ഥകളിൽ (ഉദാ. രക്താർബുദം) [[ചുവന്ന രക്താണുക്കൾ]] കൊണ്ട് സാന്ദ്രമാക്കി പ്രത്യേക രീതിയിൽ ഉത്പാദിപ്പിക്കുന്ന രക്തത്തിന്റെ ഡ്രിപ്പാണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിയാത്ത രോഗികൾക്കും വയറിളക്കമോ ഛർദിയോ മൂലം നിർജലീകരണം സംഭവിക്കുന്നവർക്കും ശരീരത്തിലെ ജലത്തിന്റേയും ലവണങ്ങളുടേയും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി ഡ്രിപ്പ് കൊടുക്കാറുണ്ട്. ലവണങ്ങളുടെയോ ഗ്ളൂക്കോസിന്റെയോ അവയുടെ മിശ്രിതത്തിന്റെയോ ഡ്രിപ്പാണ് ഈ സന്ദർഭങ്ങളിൽ നല്കാറുള്ളത്. ചിലപ്പോൾ പോഷകരസം, ഔഷധങ്ങൾ എന്നിവയുംഎന്നിവ ഡ്രിപ്പിലൂടെ നല്കാറുണ്ട്.
 
<!--http://mal.sarva.gov.in/index.php?title=%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D -->
{{സർവ്വവിജ്ഞാനകോശം}}
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഡ്രിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്