"അണ്ണാ ഹസാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 12:
|organization =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ '''അണ്ണാ ഹസാരെ''' എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹാസാരെ(ജനനം:ജനുവരി 15, 1940). [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] അഹമ്മദ്നഗർ ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ [[പത്മഭൂഷൺ]] നൽകി ആദരിച്ചു. നേരത്തെ 1990 ൽ [[പത്മശ്രീ]] അവാർഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. [[ മാഗ്സസ്സെ]] അവാർഡ് ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, [[മധുര]] ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.
==ജീവിതഗതി==
പട്ടാളത്തിൽ ഡ്രൈവർ ആയി 15 വര്ഷം ജോലി ചെയ്തു.1975 ല് വിരമിച്ച ശേഷം സാമൂഹ്യ പ്രവർത്തകനായി. മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, [[മധുര]] ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ദിംഗാർ ഗ്രാമത്തിൽ ജനുവരി 15ന് പാവപ്പെട്ട തൊഴിലാളി കുടുംബത്തിലാണ് കിസാൻ ബാപ്ട് ബാബു റാവു ഹസാരെ എന്ന അന്നാ ഹസാരെയുടെ ജനനം. അച്ഛൻ ബാബു റാവു ഹസാരെ. അച്ഛന് അഞ്ചേക്കർ കൃഷിഭൂമി ഉണ്ടായിരുന്നെങ്കിലും കൃഷി നഷ്ടമായതോടെ വീട് ദാരിദ്യ്രത്തിന്റെ പിടിയിലായി. അന്നാ ഹസാരെ റാലിഗാൻസിദ്ദി ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് പോകാൻ നിർബന്ധിതനായി. മക്കളില്ലാത്ത ഒരു അമ്മായിയുടെ സഹായത്താൽ ഏഴാം ക്ളാസ് വരെ പഠിച്ചു. ധനസ്ഥിതി മോശമായതോടെ തുടർപഠനം ഉപേക്ഷിക്കാൻ നിർബന്ധിതനായി. ഉപജീവനത്തിന് പൂക്കൾ വിൽക്കാനും മറ്റും ഇറങ്ങി. 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയിൽ സേനയിൽ ചേർന്നു. അവിടെ ട്രക്ക് ഡ്രൈവറായി. പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. സ്വാമി വിവേകാനന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ആചാര്യ വിനോബാഭാവെയുടെയും രചനകൾ വായിച്ചു അക്കാലത്ത്. 1965ലെ ഇന്ത്യ-പാക് യുദ്ധ വേളയിൽ രണ്ടു തവണ ജീവൻ അപകടത്തിലാകുന്ന അപകടങ്ങളിൽപ്പെട്ടു.
 
പിന്നീട് 1975ൽ സേനയിൽ നിന്ന് സ്വയം വിരമിച്ച് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. സ്വന്തം ഗ്രാമമായ റാലിഗാൻ സിറ്റിയിലെ ദാരിദ്യ്രവും വരൾച്ചയും പരിഹരിക്കാൻ ഗ്രാമവാസികളെ കൂടി സന്നദ്ധ സേവനത്തിനിറക്കുന്നതിൽ വിജയിച്ചു. ഗാന്ധിയൻ ആദർശങ്ങളായിരുന്നു ഉത്തേജനം. സ്വന്തം സമ്പാദ്യമത്രയും ഗ്രാമത്തിലെ വികസന പദ്ധതിയ്ക്കായി വിനിയോഗിച്ചു. കനാലുകളും ബണ്ടുകളും നിർമ്മിച്ചു. മഴവെള്ളം ശേഖരിക്കാൻ സംവിധാനമുണ്ടാക്കിയും ഗ്രാമത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ മാത്രമല്ല കൃഷിയ്ക്ക് ജലസേചനം സാദ്ധ്യമാക്കുന്നതിലും വിജയിച്ചു. സൌരോർജ്ജം ഉപയോഗിച്ച് ഗ്രാമത്തിൽ വൈദ്യുതി വിതരണം സാദ്ധ്യമാക്കി. പിന്നാക്ക ദരിദ്ര ഗ്രാമമായിരുന്ന റാലിഗർ സിറ്റി പുരോഗതിയുടെ പാതയിലായി. ഗ്രാമത്തിലെ ആളുകളെ മദ്യപാന വിപത്തിൽ നിന്ന് അകറ്റി നിറുത്തുന്നതിലും അന്നാ ഹസാരെ വിജയിച്ചു. സ്കൂൾ സ്ഥാപിച്ച് അയിത്തം എന്ന ദുരാചാരം ഇല്ലാതാക്കി. സാമൂഹിക സേവകനെന്ന നിലയിൽ ജനങ്ങളുടെ ആരാദ്ധ്യപുരുഷനായി. അവർ അദ്ദേഹത്തെ ജ്യേഷ്ഠസഹോദരനായി കണ്ടു.
 
അങ്ങനെ കിസാൻ ബാബു റാവു ഹസാരെ അവർക്ക് 'അണ്ണാ' ഹസാരെയായി. ഗ്രാമവാസികൾക്കായി, സാധാരണ ജനങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവിതമായി അദ്ദേഹത്തിന്റേത്. സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 1990ൽ രാജ്യം പത്മശ്രീ ബഹുമതി, 1992ൽ പത്മഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു.
"https://ml.wikipedia.org/wiki/അണ്ണാ_ഹസാരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്