"അവക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Precipitation}}
ഒരു ദ്രവലായനിയിൽ നിന്നു [[ഖരം|ഖരമോ]] ദ്രവമോ ആയ ഒരു പദാർഥം വേർതിരിയുന്ന പ്രക്രിയയാണ് '''അവക്ഷേപണം'''; ഏകവിധംഏകവിധമായ (uniform) ആയഒരു ഒരുദ്രവത്തിൽ ദ്രവ(fluid)ത്തിൽ നിന്നു ഖരമോ ദ്രാവകമോ ആയ ഒരു പുതിയ പ്രാവസ്ഥ (Phase) ഉണ്ടാകുന്ന പ്രക്രിയ എന്നും അവക്ഷേപണത്തെ നിർവചിക്കാറുണ്ട്. ഒരു ഖരലായനി മിശ്രണക്ഷമമല്ലാതെ രണ്ടു [[ക്രിസ്റ്റൽ|ക്രിസ്റ്റലനരൂപങ്ങളായിത്തീരുന്നതിനും]] അവക്ഷേപണം എന്ന പദം ഉപയോഗിച്ചുകാണുന്നു. കൊളോയ്ഡിന്റെ കൊയാഗുലീകരണ(coagulation)വും അവക്ഷേപണമാണ്. അവക്ഷേപണം ചെയ്യപ്പെടുന്ന പദാർഥത്തിന് അവക്ഷിപ്തം (precipitate) എന്നു പറയുന്നു.
 
ഒരു പദാർഥത്തെ ലായനിയിൽനിന്ന് അവക്ഷേപിപ്പിക്കുവാൻ പല മാർഗങ്ങളുണ്ട്. അനുയോജ്യമായ ഒരു അഭികർമകം ചേർക്കൽ ആണ് ഇവയിൽ പ്രധാനം. ഉദാഹരണമായി, സിൽവർ നൈട്രേറ്റ് ലായനിയിലുള്ള സിൽവർ മുഴുവനും ഹൈഡ്രൊക്ലോറിക് ആസിഡോ മറ്റേതെങ്കിലും ക്ളോറൈഡ് ലായനിയോ വേണ്ടത്ര ചേർത്താൽ സിൽവർ ക്ളോറൈഡ് (Ag Cl) ആയി അവക്ഷേപിക്കുന്നു. Ag No<sub>3</sub>-ഉം HCl-ഉം തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അഴഇഹ ജലത്തിൽ അലേയമാകയാൽ അവക്ഷിപ്തമായി വേർതിരിയുന്നു. ചില ലോഹലവണലായനികളിലൂടെ ഹൈഡ്രജൻ സൽഫൈഡ് (H<sub>2</sub>S) വാതകം കടത്തിവിടുമ്പോൾ അതാതു ലോഹങ്ങളുടെ സൾഫൈഡുകൾ (sulphides) അവക്ഷേപിക്കപ്പെടും. ലായനിയിൽ ഒന്നിലധികം ലോഹങ്ങളുണ്ടെങ്കിൽ ''(ഉദാ. ചെമ്പ്; കാഡ്മിയം)'' ലേയത്വം താരതമ്യേന കുറഞ്ഞ സൾഫൈഡ് ആണ് ആദ്യം അവക്ഷിപ്തമായി ലഭിക്കുന്നത്. ലായനിയുടെ സംഘടനം, pH ചേർക്കുന്ന അഭികർമകത്തിന്റെ അളവ് എന്നീ സംഗതികൾ നിയന്ത്രിച്ച് ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വെവ്വേറെ അവക്ഷേപിപ്പിക്കാം.
"https://ml.wikipedia.org/wiki/അവക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്