"ജോർജി ദിമിത്രോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ജോർജി ദിമിത്രോവ്
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധത്തിൽ]] ബൾഗേറിയ പങ്കെടുക്കുന്നതിനെതിരായി സംഘടിപ്പിക്കപ്പെട്ട സമരത്തിന്റെ മുൻപന്തിയിൽ ദിമിത്രോവ് ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് കുറച്ചുകാലം ഇദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. മോചിതനായ ദിമിത്രോവിന് ഒളിവിൽ പോയി രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടിവന്നു. ഇതിനിടെ പാർട്ടിയിൽ പ്രബലമായിത്തീർന്ന ഇടതുപക്ഷ വിഭാഗം 1919-ൽ ബൾഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടിയായി മാറി. ദിമിത്രോവ് ഇതിന്റെ നേതാക്കളിലൊരാളായിരുന്നു. പാർട്ടിയുടെ പ്രതിനിധിയെന്ന നിലയിൽ ഇദ്ദേഹം 1921-ൽ മോസ്കോയിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ മൂന്നാം കോൺഗ്രസ്സിൽ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അംഗമാവുകയും ചെയ്തു.
 
[[ബൾഗേറിയ]]യിൽ 1923-ലുണ്ടായ [[കമ്യൂണിസ്റ്റ്]] മുന്നേറ്റത്തിൽ ദിമിത്രോവ് സജീവമായ പങ്കുവഹിച്ചു. ഈ മുന്നേറ്റം അടിച്ചമർത്തപ്പെട്ടതോടെ ബൾഗേറിയ വിടാൻ ഇദ്ദേഹം നിർബന്ധിതനായി. [[യുഗോസ്ലാവിയ]], [[വിയന്ന]] എന്നിവിടങ്ങളിൽ താമസിച്ചശേഷം 1929-ൽ [[ബർലിൻ|ബർലിനിലെത്തി]]. വിപ്ലവപ്രവർത്തനം നടത്തിയതിന് 1933-ൽ ബർലിനിൽ വച്ച് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ജർമൻ പാർലമെന്റ് മന്ദിരത്തിന് (റീഷ്സ്റ്റാഗ്) തീവച്ചു എന്നായിരുന്നു കേസ്. ഈ കേസിന്റെ വിചാരണയിൽ സ്വയം കേസു വാദിച്ച് ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. 'ലൈപ്സീഗ് വിചാരണ' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ വിചാരണയ്ക്കെതിരായി ബഹുജന സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ഇടപെടൽകൂടി ഉണ്ടായതിന്റെ ഫലമായി ദിമിത്രോവ് സ്വതന്ത്രനായി. 1934-ൽ മോസ്കോയിൽ എത്തി കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 1935-ൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
 
രണ്ടാം ലോകയുദ്ധകാലത്ത് നാസികൾ ക്കെതിരായുള്ള ബൾഗേറിയൻ ചെറുത്തുനില്പിന്റെ നേതാവായിരുന്നു ദിമിത്രോവ്. നാസി ജർമനിയുടെ നേതൃത്വത്തിലുള്ള സേനകളെ പരാജയപ്പെടുത്തി [[സോവിയറ്റ്]] സൈനികർ ബൾഗേറിയയിൽ പ്രവേശിച്ചതോടെ അവിടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തു (1944). ഇതോടെ, ഇരുപതിൽപ്പരം വർഷങ്ങളായി വിദേശജീവിതത്തിലായിരുന്ന ദിമിത്രോവ്, 1945-ൽ ബൾഗേറിയയിൽ തിരിച്ചെത്തി. 1946-ൽ ബൾഗേറിയയിൽ രാജവാഴ്ച അവസാനിക്കുകയും റിപ്പബ്ലിക് നിലവിൽ വരുകയും ചെയ്തു. തുടർന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഉണ്ടായി. ദിമിത്രോവ് ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ജോർജി_ദിമിത്രോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്