"ജോർജി ദിമിത്രോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
ദിമിത്രോവിന്റെ ഭരണകാലത്ത് ബൾഗേറിയ സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടും സഹായത്തോടും കൂടി രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള നടപടികൾ ഇദ്ദേഹം കൈക്കൊണ്ടു. പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമർഥനായ സംഘാടകനുമായിരുന്നു ഇദ്ദേഹം. ബൾഗേറിയയെ സോഷ്യലിസത്തിന്റെ മാർഗത്തിൽക്കൂടി വികസിപ്പിക്കുവാൻ ഇദ്ദേഹം യത്നിച്ചു.
 
ഫാസിസത്തിനെതിരായി ഇദ്ദേഹം സ്വീകരിച്ചിരുന്ന സമീപനം ശ്രദ്ധേയമായിരുന്നു. ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങളാണ് ദിമിത്രോവിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്. യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഫാസിസത്തിനെതിരായി ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം ഇദ്ദേഹം ഉയർത്തിക്കാട്ടി. ദിമിത്രോവ് 1949 ജൂല.ജൂലൈ 2-ന് മോസ്കോയ്ക്കടുത്ത് നിര്യാതനായി.
 
[[വർഗ്ഗം:ബൾഗേറിയയുടെ പ്രധാനമന്ത്രിമാർ]]
[[വർഗ്ഗം:കമ്യൂണിസ്റ്റ് നേതാക്കൾ]]
{{lifetime|1882|1949|ജൂൺ 18|ജൂലൈ 2}}
 
[[bg:Георги Димитров]]
[[cs:Georgi Dimitrov]]
"https://ml.wikipedia.org/wiki/ജോർജി_ദിമിത്രോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്