"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (2)
വരി 7:
ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ രഞ്ജി ട്രോഫി ബോംബെയില്‍ നടന്നിരുന്ന [[ബോംബെ പെന്റാംഗുലര്‍| പെന്റാഒഗുലര്‍ മത്സരത്തിന്റെ]] നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലര്‍ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലര്‍ നിര്‍ത്തിവയ്ക്കപ്പെട്ട ശേഷമാണു രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നതു.
 
[[രണ്ടാം ലോകമഹായുദ്ധം|ലോകമഹായുദ്ധകാലത്തു]] ഇന്ത്യയൊഴിച്ചു മറ്റെല്ലാ രാജ്യങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് തടസ്സപ്പെട്ടു. 1939-40 മുതലുള്ള പത്തോളം വര്‍ഷങ്ങള് ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റിങ്ങിന്റെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നു. ബാറ്റിങ്ങിനു അനുകൂലമായ വിക്കറ്റുകളും, [[വിജയ് മെര്‍ച്ചന്റ്|വിജയ് മെര്‍ച്ചന്റിനേയും]] [[വിജയ് ഹസാരെ]]യെയും പോലെയുള്ള അങ്ങേയറ്റം ക്ഷമാശീലരായ ബാറ്റ്സ്മാന്മാരുടെ ഉദയവും, ആഭ്യന്തര ക്രിക്കററ്റിലെ ചില നിയമങ്ങളുമെല്ലാം കൂറ്റന്‍ സ്കോറുകള്‍ക്കു വഴി തെളിച്ചു.{{ref|rules}} ഇന്നും നിലനില്‍ക്കുന്ന പല ബാറ്റിങ്ങ് റെക്കോര്‍ഡുകളും ഈ കാലത്താണു സ്ഥാപിക്കപ്പെട്ടത്. {{ref|1940s}}
 
നാല്പതുകളുടെ അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളില്‍ വലിയ മാറ്റങ്ങള്‍ വന്നു. തങ്ങളുടെ പതിനാലു വര്‍‌ഷങ്ങളില്‍ പത്തു ഫൈനല്‍ കളിച്ച ഹോള്‍ക്കാറും മറ്റു പല നാട്ടുരാജ്യങ്ങളും പ്രവിശ്യകളും അപ്രത്യക്ഷമായി. സിന്ധ്‌ പോലെയുള്ള ചിലവ [[പാക്കിസ്ഥന്റെ]] ഭാഗമായി. 1957-ഓടെ ഇന്നു കാണുന്ന ടീമുകള്‍ മിക്കവാറും നിലവില്‍ വന്നു. ഇക്കാലം വരെ പശ്ചിമമേഖലയില്‍ നിന്നുള്ള ടീമുകളാണു മേധാവിത്വം പുലറ്ത്തിയിരുന്നതു. 1958-59-ല്‍ നിന്നു തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം ബോംബെ കിരീടം നേടി. ഇന്ത്യയുടെ ടീമില്‍ നാലും അഞ്ചും ബോംബെ കളിക്കാര്‍ ഉണ്ടാവുക സാധാരണമായിരുന്നു. പലപ്പോഴും, ഇവര്‍ ദേശീയ ടീമിനു വേണ്ടി കളിക്കുന്ന തിരക്കിലായിരിക്കുമ്പോള്‍, രണ്ടാം നിര കളിക്കാരെ ഉപയോഗിച്ചാണു ബോംബെ തങ്ങളുടെ വിജയശൃംഖല പണിതത് എന്നതാണു ഇതിലെ വിസ്മയകരമായ കാര്യം.{{ref|bom1}}
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്