"മിയാൻ താൻസെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
ചെറുപ്പത്തിൽത്തന്നെ താൻസൻ, രേവയിലെ മഹാരാജാവായ രാജാ രാമചന്ദ്രബാംഖേലിന്റെ കൊട്ടാരം ഗായകന്മാരിലൊരാളായി. ആ രാജാവാണത്രെ 'താൻസൻ'എന്ന പേരിട്ടത്. ഗ്വാളിയർ രാജാവായ മാൻസിങ് തൊമറിന്റെ സദസ്സിനെയാണ് താൻസൻ പിന്നീടലങ്കരിച്ചത്. അവിടെ വച്ച് രാജപത്നിയും സംഗീത വിദുഷിയുമായ മൃഗനയിനിയുമായി താൻസൻ അടുപ്പത്തിലായി. വൈകാതെ മൃഗനയിനിയുടെ തോഴി ഹുസൈനിയും അദ്ദേഹത്തിന്റെ പ്രേമപാത്രമായി. ആ പ്രണയസാക്ഷാത്കാരത്തിനായാണ് താൻസൻ ഇസ്ളാംമതം സ്വീകരിച്ചത് എന്ന ഐതിഹ്യത്തിനാണ് ഏറെ പ്രചാരം.
 
1562-ൽ താൻസന്റെ പ്രശസ്തി മുഗൾചക്രവർത്തിയായ അക്‌ബറുടെ ചെവിയിലുമെത്തി. അക്ബർ താൻസനെ തന്റെ ആസ്ഥാനസംഗീതജ്ഞരിൽ ഒരാളാക്കി. അപ്പോൾ അക്ബറുടെ സദസ്സിൽ പ്രസിദ്ധരായ 35 സംഗീതജ്ഞർ ഉണ്ടായിരുന്നു. 27 വർഷക്കാലം അക്ബറുടെ സദസ്സിനെ അലങ്കരിച്ച താൻസൻ അവിടത്തെ 'നവര ത്ന'ങ്ങളിൽ ഒരാളായും അറിയപ്പെട്ടു. താൻസനെ അക്ബർ തന്റെ ആസ്ഥാനഗായകനാക്കുന്നതിനു കാരണമായി പ്രചാരം നേടിയിട്ടുള്ള ഐതിഹ്യങ്ങൾ പലതും അതിശയോക്തി കലർന്നവയാണ് - അവയിൽ താൻസൻ പാട്ടുപാടി മഴപെയ്യിച്ചതായും പാട്ടുപാടി വിളക്കു കത്തിച്ചതായും ഉള്ള കഥകളുണ്ട്. അക്ബർ താൻസന് 'സർ' എന്നതിനു സമാനമായ 'മിയാ'എന്ന പദവിയും നല്കിയിരുന്നു. മിക്ക [[ഘരാന|ഘരാനകളുടേയും]] ആരംഭം ഇദ്ദേഹത്തിൽ നിന്നുമത്രേ. [[ദീപകരാഗം]] പാടി വിളക്കുകൾ തെളിയിച്ചതായും [[മേഘമൽ‌ഹാർ]] പാടി മഴ പെയ്യിച്ചതായും ചരിത്രമുണ്ട്. മിയാൻ എന്ന വിശേഷണം നൽകിയത് അക്‌ബർ ആണ്. [[മിയാൻ കി മൽ‌ഹാർ]], [[ദർ‌ബാറി കാനഡ]] എന്നീ രാഗങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചവയാണ്. നിരവധി [[ധ്രുപദ്|ധ്രുപദുകളും]] ബന്ദിഷുകളും രചിച്ചിട്ടുണ്ട്.
 
1562-ൽ താൻസന്റെ പ്രശസ്തി മുഗൾചക്രവർത്തിയായ അക്‌ബറുടെ ചെവിയിലുമെത്തി. അക്ബർ താൻസനെ തന്റെ ആസ്ഥാനസംഗീതജ്ഞരിൽ ഒരാളാക്കി. അപ്പോൾ അക്ബറുടെ സദസ്സിൽ പ്രസിദ്ധരായ 35 സംഗീതജ്ഞർ ഉണ്ടായിരുന്നു. 27 വർഷക്കാലം അക്ബറുടെ സദസ്സിനെ അലങ്കരിച്ച താൻസൻ അവിടത്തെ 'നവര ത്ന'ങ്ങളിൽ ഒരാളായും അറിയപ്പെട്ടു. താൻസനെ അക്ബർ തന്റെ ആസ്ഥാനഗായകനാക്കുന്നതിനു കാരണമായി പ്രചാരം നേടിയിട്ടുള്ള ഐതിഹ്യങ്ങൾ പലതും അതിശയോക്തി കലർന്നവയാണ് - അവയിൽ താൻസൻ പാട്ടുപാടി മഴപെയ്യിച്ചതായും പാട്ടുപാടി വിളക്കു കത്തിച്ചതായും ഉള്ള കഥകളുണ്ട്. അക്ബർ താൻസന് 'സർ' എന്നതിനു സമാനമായ 'മിയാ'എന്ന പദവിയും നല്കിയിരുന്നു.
 
ആലാപനത്തിലെന്നപോലെ സംഗീതരചനയിലും താൻസൻ ഒരിതിഹാസപുരുഷനായിരുന്നു. ഇദ്ദേഹം രചിച്ചിട്ടുള്ള ധ്രുപദ് കൃതികളിലൂടെയാണ് ധ്രുപദസംഗീതവും ഹിന്ദുസ്ഥാനി സംഗീതമാകെത്തന്നെയും നവോത്ഥാനശോഭയാർജിച്ചത്. ഇസ്ളാം മതാനുയായി ആയിയെങ്കിലും താൻസന്റെ ധ്രുപദരചനകളിൽ ഏറെയും ഹൈന്ദവാരാധനാമൂർത്തികളുമായി ബന്ധപ്പെട്ടവ ആയിരുന്നു. സാത്വികമായ ഭക്തിഭാവം ഓരോ വരിയിലും മുഴക്കിക്കേൾപ്പിച്ച ആ കൃതികളിൽ രാധാകൃഷ്ണന്മാരുടേയും ശിവപാർവതിമാരുടേയും ഒക്കെ സന്തതസാന്നിധ്യം ഉണ്ടായിരുന്നു. ചില രാഗങ്ങൾക്ക് പേർഷ്യൻ സംഗീതഭാവങ്ങളുടെ സ്വാംശീകരണത്തിലൂടെ രൂപമാറ്റം വരുത്തി എന്ന കാരണത്താൽ താൻസനെ എതിർത്ത യാഥാസ്ഥിതിക ഹിന്ദുക്കൾ പോലും ഇദ്ദേഹത്തെ ധ്രുപദകൃതികളുടെ പേരിൽ അംഗീകരിക്കുകയുണ്ടായി. ആഢ്യക്ഷത്രിയനായ ഹുശായ് മഹാരാജാവ് വല്ലഭപതി ക്ഷേത്രത്തിൽ ഗാനാരാധന നടത്താൻ അഹിന്ദുവായ താൻസന് അനുമതി നല്കിയ സംഭവം ഇതിനുദാഹരണമാണ്. ഹൈന്ദവ പശ്ചാത്തലത്തിലുള്ള രചനകൾക്കു പുറമേ മുസ്ളിം സൂഫിമാരെക്കുറിച്ചുള്ള നിരവധി രചനകളും താൻസൻ നടത്തിയിട്ടുണ്ട്. തന്റെ സംരക്ഷകരായ അക്ബർ, രാജാരാമചന്ദ്ര തുടങ്ങിയ രാജാക്കന്മാരുടെ അപദാനകീർത്തനങ്ങളാണ് താൻസന്റെ ധ്രുപദരചനകളിൽ മറ്റുള്ളവ. ധ്രുപദസംഗീതം പരിപക്വമായത് താൻസനിലൂടെയാണ് എന്നനുമാനമുണ്ട്.
"https://ml.wikipedia.org/wiki/മിയാൻ_താൻസെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്