"നിക്കോളാസ് അപ്പെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അപ്പെർ, നിക്കോളാ >>> നിക്കോളാസ് അപ്പെർ
No edit summary
വരി 1:
{{prettyurl|Nicolas Appert}}
[[File:Appert Nicolas.jpg|thumb|200px|right|നിക്കോളാസ് അപ്പർ 1841]]
ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും പാചകവിദഗ്ധനും. 1752 ഒ. 23-ന് ഫ്രാൻസിലെ ഷലോങ്-സുർ-മാണിൽ ജനിച്ചു. തന്റെ പിതാവിന്റെ ഹോട്ടലിൽ ഒരു പാചകക്കാരനായാണ് അപ്പെർ ജീവിതം ആരംഭിച്ചത്. താമസിയാതെ ഫ്രാൻസിലെ പ്രമുഖ മധുരപലഹാരവ്യാപാരി, വാറ്റുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. ഫ്രാൻസ്വാ അപ്പെർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മാംസവും പച്ചക്കറികളും വളരെക്കാലത്തേയ്ക്കു സംരക്ഷിച്ചുവയ്ക്കുന്ന കലയെപ്പറ്റി 1810-ൽ ഇദ്ദേഹം ഒരു ഗ്രന്ഥം (ആർട്ട് ദി കൺസേവർ ലെ സബ്സ്റ്റാൻസസ് ആനിമാൽ എ വെജറ്റാൽ - Art de coserver les substances animales et vegetales) പ്രസിദ്ധം ചെയ്യുകയുണ്ടായി. വായുരോധകഭാജനങ്ങളിൽവച്ചു പാകംചെയ്ത ഭക്ഷണം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള തത്ത്വങ്ങൾ ആധുനിക ഭക്ഷ്യസംരക്ഷണ വ്യവസായത്തിൽ അല്പം ചില പരിഷ്കാരങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. ബാക്ടീരിയോളജിയെപ്പറ്റി യാതൊരറിവുമില്ലാതിരുന്ന കാലത്ത് - രസതന്ത്രം വെറും ശൈശവാവസ്ഥയിലായിരുന്നപ്പോൾ - സ്വപരിശ്രമവും പഠനവും കൊണ്ടാണ് അപ്പെർ തന്റെ പരീക്ഷണങ്ങൾ നടത്തിയത്.
"https://ml.wikipedia.org/wiki/നിക്കോളാസ്_അപ്പെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്