"ഡയറി ഫാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
ഒരു ഡയറി ഫാം തുടങ്ങുന്നതിന് ശരിയായ ആസൂത്രണം ആവശ്യമാണ്. ഫാം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സ്ഥലം, പശുക്കളുടെ ലഭ്യത, അവയുടെ സംരക്ഷണ രീതികൾ എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്. നഗരപ്രദേശത്ത് ഡയറി ഫാം തുടങ്ങുകയാണെങ്കിൽ പാലിന് ആവശ്യക്കാർ കൂടുതലുണ്ടാകും. പക്ഷേ അവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കൂടുതലായിരിക്കും. മാത്രവുമല്ല, ഫാമിലേക്കാവശ്യമായ പുല്ല് കൃഷിചെയ്യാനുള്ള സ്ഥലം പരിമിതവുമായിരിക്കും. ഗ്രാമപ്രദേശത്താണ് ഫാം തുടങ്ങുന്നതെങ്കിൽ പാൽ വിറ്റഴിക്കാൻ നഗര പ്രദേശങ്ങളെ ആശ്രയിക്കേതായിവരും. ഇവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കുറവായിരിക്കും. പുൽകൃഷിക്ക് ആവശ്യമായ സ്ഥലവും ഗ്രാമപ്രദേശങ്ങളിൽ സുലഭമാണ്. ഒരു ഡയറിഫാം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളെല്ലാം പരിഗണനയിലെടുക്കേതുണ്ട്.
 
ഡയറി ഫാം തുടങ്ങുന്നതിന് തിരഞ്ഞെടുക്കുന്ന പ്രദേശം ഉയർന്നതും വെള്ളംകെട്ടിനിൽക്കാത്തതും ജലസേചനസൗകര്യങ്ങളുള്ളതുമായിരിക്കണം. ഭാവിയിൽ ആവശ്യമെങ്കിൽ വികസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ഫാമിന് ആവശ്യമായ കെട്ടിടങ്ങൾ ഉയർന്ന പ്രദേശത്ത് പണിയിച്ചാൽ തൊഴുത്തിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകും. അതിലുമുപരി, പശുക്കളുടെ മൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും മറ്റും പുൽക്കൃഷിക്കാവശ്യമായ ജലസേചനത്തിനായി ഉപയോഗിക്കാനും കഴിയും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം കെട്ടിടങ്ങളും തൊഴുത്തും പണിയേത്. മാത്രമല്ല ചുറ്റും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. പശുക്കൾക്ക് കുടിക്കാവാനുള്ള വെള്ളം എപ്പോഴും ലഭ്യമായിരിക്കണം. ചാണകക്കുഴിയും, മൂത്രം ശേഖരിക്കുന്ന കുഴിയും തൊഴുത്തിൽ നിന്നും ഒരല്പം ദൂരെയായിരിക്കുന്നത് നന്നായിരിക്കും. ചാണകവും മറ്റു പാഴ്വസ്തുക്കളും യഥാസമയം തൊഴുത്തിൽ നിന്നും മാറ്റേതാണ്. കറവ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഇവ മാറ്റി തൊഴുത്ത് വൃത്തിയായി വയ്ക്കുകയും വേണം. അല്ലെങ്കിൽ അവ കെട്ടിക്കിടന്ന് പല രോഗങ്ങൾക്കും കാരണമായേക്കാം. [[ചാണകം]] വളമായും ബയോഗ്യാസ് ഉത്പാദനത്തിനും ഉപയോഗിക്കുകയും ചെയ്യാം.
 
ഒരു പ്രത്യേക പ്രദേശത്തു ഡയറി ഫാം തുടങ്ങുമ്പോൾ അവിടെ വിറ്റഴിക്കാൻ സാധ്യതയുള്ള പാലിന്റെ അളവനുസരിച്ച് പശുക്കളുടെ എണ്ണം നിശ്ചയിക്കണം. ആവശ്യമായി വരുന്ന പാലിന്റെ അളവിനേക്കാൾ 20-25% കൂടുതൽ കണക്കാക്കി പശുക്കളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്. കറവ വറ്റുന്ന പശുക്കളെയും കൂടി കണക്കിലെടുത്താണ് ഇപ്രകാരം ചെയ്യുന്നത്.
"https://ml.wikipedia.org/wiki/ഡയറി_ഫാം" എന്ന താളിൽനിന്ന് ശേഖരിച്ചത്