"താൻസു ചില്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
[[ഇസ്താംബൂൾ|ഇസ്താംബൂളിലെ]] ഒരു ധനികകുടൂംബത്തിൽ ജനിച്ച ചില്ലർ, സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടൂകയും അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. യേൽ സർവകലാശാലയിൽ പോസ്റ്റ്-ഡോക്ടറൽ പഠനത്തിനു ശേഷം, നാട്ടിൽ തിരിച്ചെത്തിയ അവർ ഒരു സർവകലാശാലയിൽ അദ്ധ്യാപികയായി. തികച്ചും പാശ്ചാത്യശൈലിയിൽ വസ്ത്രധാരണം നടത്തിയിരുന്ന അവർ 1990-ൽ, [[സുലെയ്മാൻ ദെമിറേൽ]] നേതൃത്വം നൽകിയ [[ട്രൂ പാത്ത് പാർട്ടി|ട്രൂ പാത്ത് പാർട്ടിയിൽ]] ചേരുകയും തൊട്ടടുത്ത വർഷം തന്നെ പാർലമെന്റിലേക്ക് തിരഞ്ഞെടൂക്കപ്പെടുകയും ചെയ്തു. ഇതോടൊപ്പം ദെമിറേലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സർക്കാരിൽ ധനമന്ത്രിയായി.<ref name=hiro1/>
=== പ്രധാനമന്ത്രിസ്ഥാനത്ത് ===
1993-ൽ ദെമിറേൽ പ്രസിഡണ്ടായി സ്ഥാനമേറ്റപ്പോൾ, ചില്ലർ, പ്രധാനമന്ത്രിയായും ട്രൂ പാത്ത് പാർട്ടിയുടെ നേതാവായും സ്ഥാനമേറ്റു. പ്രധാനമന്ത്രിയായിരുന്ന കാലത്ത്, പരസ്പരവിരുദ്ധമായ പ്രസ്ഥാവനകൾ നടത്തി താൻസു ചില്ലർ കുപ്രസിദ്ധി നേടിയിരുന്നു. 1995 ഓഗസ്റ്റിൽ കുറേ ഭരണഘടനാവകുപ്പുകളിൽ ഭേദഗതി വരുത്തി, 1980-ൽ സൈന്യം കൊണ്ടുവന്ന ചില ഭരണഘടനാനിബന്ധനകൾ ലഘൂകരിക്കാനായി എന്നതാണ് താൻസു ചില്ലറിന്റെ ഏറ്റവും ശ്രദ്ധേയമായ നടപടി. ഈ ഭേദഗതികൾ മൂലം, ഉദ്യോഗസ്ഥ-തൊഴിലാളിസംഘടനകൾക്ക് രാഷ്ട്രീയകക്ഷികളുമായി ബന്ധം സ്ഥാപിക്കാനായി. ഇതിലൂടെ, അദ്ധ്യാപകർക്ക് രാഷ്ട്രീയപങ്കാളിത്തവും അനുവദിക്കപ്പെട്ടു. വോട്ടുചെയ്യാനുള്ള പ്രായം 21-ൽ നിന്നും 18 ആക്കുകയും പാർലമെന്റംഗങ്ങളുടെ എണ്ണം 550 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തത് ഇക്കാലത്താണ്.<ref name=hiro1/>
 
== അവലംബം ==
"https://ml.wikipedia.org/wiki/താൻസു_ചില്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്