"അഫ്ഗാനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az, bg, es, ko, lt, no, pt, ru, sq, zh
വരി 14:
അഫ്ഗാനികളിൽ 60 ശതമാനത്തോളം പത്താൻ വർഗക്കാരാണ്. അഫ്ഗാനിസ്താന്റെ തെക്കുകിഴക്കുഭാഗത്തും ഹിരേത്തിലും സീസ്താനിലുമാണ് പത്താൻ വർഗക്കാർ താമസിക്കുന്നത്. യൂറോപ്പിഫോം മെഡിറ്ററേനിയൻ ഗോത്രത്തിൽപെട്ടവരാണ് പത്താൻ വർഗക്കാർ. ഇളംമഞ്ഞനിറവും ഇരുണ്ട മുടിയും ഇരുണ്ട കണ്ണുകളുമുള്ളവരാണ് ഇക്കൂട്ടർ. ഇടത്തരം ഉയരമുള്ള ഇവർക്ക് ഉയർന്ന വലിയ തലകളും ഉന്തിനില്ക്കുന്ന കപാലപൃഷ്ഠാസ്ഥികളും പുഷ്ടിയുള്ള കൺപുരികങ്ങളും വിശാലമായ ഗരുഡച്ചുണ്ടൻ മൂക്കുകളുമുണ്ട്.
 
പത്താൻ വർഗക്കാർ പുഷ്തു ഭാഷയും പേർഷ്യൻ ഭാഷയും സംസാരിക്കുന്നു. പുഷ്തുപഷ്തൂൺ പത്താൻകാരുടെ മാതൃഭാഷയാണ്. 1936-ൽ പുഷ്തു രാഷ്ട്രഭാഷയായി അംഗീകരിച്ചിട്ടുണ്ട്. ഒരിടത്ത് സ്ഥിരതാമസമില്ലാതെ കാലിമേച്ചു നടക്കുന്ന കൂട്ടരായിരുന്നു പത്താൻ വർഗക്കാർ. കാലാവസ്ഥയനുസരിച്ച്, കന്നുകാലികളെ വേനല്ക്കാലതീറ്റിസ്ഥലങ്ങളിൽനിന്ന് വർഷകാലതീറ്റിസ്ഥലങ്ങളിലേക്കോ, മറിച്ചോ മാറ്റാറുണ്ട്.
 
===താഡ്ഷിക്കുകൾ===
"https://ml.wikipedia.org/wiki/അഫ്ഗാനികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്