നമസ്കാരം Sandeep.s !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- അഖിലൻ‎ 04:05, 20 ഫെബ്രുവരി 2011 (UTC)Reply

തലക്കെട്ട് മാറ്റൽ തിരുത്തുക

സ:എഡിറ്റിങ് വഴികാട്ടി#ലേഖനങ്ങളുടെ പേര് മാറ്റൽ കാണുക. --Vssun (സുനിൽ) 12:09, 20 ഫെബ്രുവരി 2011 (UTC)Reply

തലക്കെട്ട് മാറ്റാൻ തിരുത്തുക

ഒരു ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിനായി അതാത് ലേഖനത്തിന്റെ മുകളിലായി കാണുന്ന ഡ്രോപ്പ് ഡൗൺ ബോക്സിൽ നിന്ന് (നാൾവഴി കാണുക എന്നതിന് തൊട്ടപ്പുറത്തായി)‌ തലക്കെട്ട് മാറ്റുക എന്ന കണ്ണി തിരഞ്ഞെടുക്കുക. ശേഷം പുതിയ തലക്കെട്ടും പേര് മാറ്റാനുള്ള കാരണവും (ഉദാ: അക്ഷരപ്പിശക്) അതാത് സ്ഥാനങ്ങളിൽ നൽകി താൾ മാറ്റുക എന്ന ഫലകത്തിൽ അമർത്തുക. സഹായത്തിനായി ഈ താൾ കാണുക. നല്ല വിക്കി അനുഭവം ആശംസിച്ച് കൊണ്ട് --അഖിലൻ‎ 12:13, 20 ഫെബ്രുവരി 2011 (UTC)Reply

നന്ദി സുനിൽ, അഖിലൻ , തലക്കെട്ട് മാറ്റാൻ തൽക്കാലം അവകാശമില്ല. സംശയം ദുരീകരിച്ചതിനു നന്ദി.--Sandeep.s 12:23, 20 ഫെബ്രുവരി 2011 (UTC)Reply

താങ്കൾ മുകളിൽ നൽകിയ മറുപടി ആ ഉപയോക്താവിന്റെ സംവാദതാളിൽ നൽകുകയാണെങ്കിൽ പ്രസ്തുത സന്ദേശം അവർക്ക് ഒരു അറിയിപ്പായി (പുതിയ സന്ദേശം) ലഭിക്കും.--റോജി പാലാ 12:30, 20 ഫെബ്രുവരി 2011 (UTC)Reply

എന്താ സന്ദീപ് തലകെട്ട് മാറ്റാൻ ഇപ്പോഴും പറ്റുന്നില്ലേ.മുകളിൽ പറഞ്ഞ ഡ്രൊപ്പ് ഡൗൺ ബോക്സ് കിട്ടുന്നില്ലേ. ?--Fuadaj 16:09, 20 ഫെബ്രുവരി 2011 (UTC)Reply

സർച്ച് ബോക്സിന്റെ തൊട്ടടുത്ത് (ഇടത്ത്)ഒരു ഡൗൺ ആരോ ചിഹ്നം കാണുന്നില്ലേ? അതിൽ ക്ലിക്ക് ചെയ്താൽ ഡ്രൊപ് ബോക്സ്ൻ പ്രത്യക്ഷപ്പെടും--Fuadaj 16:16, 20 ഫെബ്രുവരി 2011 (UTC)Reply

 
താളുകൾക്കു മുകളിൽ കാണുന്ന തലക്കെട്ട് മാറ്റുക എന്ന കണ്ണിയിൽ ഞെക്കി ലേഖനങ്ങളുടെ പേര് മാറ്റാൻ സാധിക്കും. സാധാരണയായി, ഈ കണ്ണി മറഞ്ഞിരിക്കുകയാകും. താളുകൾക്ക് മുകളിലുള്ള നക്ഷത്രചിഹ്നത്തിന് വലതുവശത്തുള്ള അമ്പടയാളത്തിൽ (ഡ്രോപ്പ് ഡൗൺ) ഞെക്കിയാൽ ഈ കണ്ണി കാണാൻ സാധിക്കും.
വലത് വശത്തെ ചിത്രം ശ്രദ്ധിക്കൂ സന്ദീപ്. ആശംസകളോടെ --അഖിലൻ‎ 16:18, 20 ഫെബ്രുവരി 2011 (UTC)Reply

സന്ദീപ് ഐ. ആർ സി യിലേക്ക് എത്താമെങ്കിൽ കൂടുതൽ സഹായിക്കാം. അതിനായി സഹായം:ഐ.ആർ.സി. എന്ന താൾ കാണൂ --അഖിലൻ‎ 16:33, 20 ഫെബ്രുവരി 2011 (UTC)Reply

ഇപ്പോൾ ശ്രമിച്ചുനോക്കൂ --കിരൺ ഗോപി 17:05, 20 ഫെബ്രുവരി 2011 (UTC)Reply

വിധേയൻ തിരുത്തുക

ഇവിടെ ഞെക്കി ഞാൻ ചെയ്ത തിരുത്ത് ശ്രദ്ധിക്കുക. --Vssun (സുനിൽ) 15:35, 21 ഫെബ്രുവരി 2011 (UTC)Reply

ന്യായോപയോഗം തിരുത്തുക

ഒരു ചലച്ചിത്രത്തെക്കുറിച്ചുള്ള ലേഖനത്തിൽ അതിന്റെ പോസ്റ്റർ/രംഗം വിജ്ഞാനമൂല്യം വർദ്ധിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ലല്ലോ. ചിത്രം നിർമ്മാതാവിന് പകർപ്പവകാശമുള്ളതിനാൽ അതിന്റെ പോസ്റ്ററോ രംഗങ്ങളോ സ്വതന്ത്രമായിരിക്കുകയുമില്ല. ഇത്തരം അവസരങ്ങളിൽ പകർപ്പവകാശമുള്ള ചിത്രങ്ങൾ/പോസ്റ്റർ തുടങ്ങിയവ വളരെ പരിമിതമായി ആവശ്യത്തിനു മാത്രം വ്യക്തതയിൽ വിക്കിപീഡിയയിൽ ഉപയോഗിക്കാം. ഇതിനെ വിക്കി:ന്യായോപയോഗം എന്നാണ് പറയുക. --Vssun (സുനിൽ) 15:49, 21 ഫെബ്രുവരി 2011 (UTC)Reply

കവർ ആർട്ട് നമുക്കെവിടെ നിന്നു കിട്ടിയാലും അതിന്റെ പകർപ്പവകാശം നിർമ്മാതാവിനോ, കവർ ആർട്ട് രൂപകൽപ്പന ചെയ്തയാൾക്കോ ആയിരിക്കുമല്ലോ? ചിത്രം നമുക്കെവിടെനിന്നും ലഭിച്ചു എന്ന കാര്യം ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ സൂചിപ്പിക്കുക.--Vssun (സുനിൽ) 15:56, 21 ഫെബ്രുവരി 2011 (UTC)Reply
വിക്കിമീഡിയ കോമൺസ്, സ്വതന്ത്രചിത്രങ്ങൾക്ക് വേണ്ടി മാത്രമുള്ള സംഭരണിയാണ്. പ്രമാണം:Anand.JPG എന്ന ചിത്രത്തിന് നൽകിയിരിക്കുന്ന അനുമതി ശരിയാണെന്ന് കരുതുന്നില്ല. ചിത്രം സ്വതന്ത്രമായിരിക്കാൻ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് ന്യായോപയോഗപ്രകാരം മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്.--Vssun (സുനിൽ) 02:09, 22 ഫെബ്രുവരി 2011 (UTC)Reply

വൈറ്റില തിരുത്തുക

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട വൈറ്റില എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 07:42, 22 ഫെബ്രുവരി 2011 (UTC)Reply

അതാണു ശരി :) --Anoopan| അനൂപൻ 13:28, 22 ഫെബ്രുവരി 2011 (UTC)Reply

ശരിയാക്കിയിട്ടുണ്ട്. ഈ മാറ്റം ശ്രദ്ധിക്കുക. ലേഖനത്തിൽ ഫലകങ്ങൾ ചേർക്കുമ്പോൾ അതിലെ കോഡുകൾ മലയാളത്തിലാക്കിയാൽ ഫലകം പ്രവർത്തിക്കാതാകും. അതു കൊണ്ട് ഫലകത്തിന്റെ വാല്യു മാത്രം മലയാളത്തിലാക്കുക. കോഡും മലയാളത്തിലാക്കണമെങ്കിൽ ഫലകം:Geographic Location എന്ന ഫലകം തന്നെ തിരുത്തണം --Anoopan| അനൂപൻ 14:41, 22 ഫെബ്രുവരി 2011 (UTC)Reply

ഗുൽസാർ തിരുത്തുക

മാറ്റം ശ്രദ്ധിക്കുക.--റോജി പാലാ 14:28, 22 ഫെബ്രുവരി 2011 (UTC)Reply

മാറ്റം ഒന്നു കാണൂ. അഡ്രസ്സ് ബാറിൽ നിന്നും മൊത്തമായി എടുത്ത് പേസ്റ്റ് ചെയ്യുക. എങ്കിലേ ലിങ്ക് പൂർണ്ണമാകൂ. --റോജി പാലാ 14:41, 22 ഫെബ്രുവരി 2011 (UTC)Reply

[ ] ഈ രണ്ടു കീകൾക്കുള്ളിൽ നൽകുക. അപ്പോൾ ബഹളം കുറഞ്ഞിരിക്കും. മുകളിൽ കാണുന്നതുപോലെ വരും--റോജി പാലാ 14:49, 22 ഫെബ്രുവരി 2011 (UTC)Reply

ലേഖനങ്ങളുടെ തലക്കെട്ട് തിരുത്തുക

പ്രിയ സന്ദീപ്, വിക്കിപീഡിയയിൽ ലേഖനങ്ങളുടെ തലക്കെട്ട് നൽകുമ്പോൾ ഡോ, ശ്രീ, ശ്രീമതി, സ്വാമികൾ, സ്വാമി, തുടങ്ങിയ ബഹുമാന്യസൂചകങ്ങളായ പദങ്ങൾ ഉപയോഗിക്കുന്നത് നല്ല കീഴ്വഴക്കമല്ല. കൂടുതൽ വിവരങ്ങൾക്ക് ശൈലീപുസ്തകം കാണുക. --Anoopan| അനൂപൻ 14:46, 22 ഫെബ്രുവരി 2011 (UTC)Reply

അപ്‌ലോഡ് തിരുത്തുക

സാധാരണ ഗതിയിൽ ഉപയോക്താവിനെ സൃഷ്ടിച്ച് നാലു ദിവസവും 15 എഡിറ്റുകളും കഴിഞ്ഞാൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവകാശം ലഭിക്കേണ്ടതാണ്.

--Anoopan| അനൂപൻ 04:37, 23 ഫെബ്രുവരി 2011 (UTC)Reply

ഇപ്പോൾ ചിത്രം അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നുണ്ടോ? --Anoopan| അനൂപൻ 14:35, 23 ഫെബ്രുവരി 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sandeep.s,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:10, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sandeep.s

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:33, 16 നവംബർ 2013 (UTC)Reply