"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133:
[[ചിത്രം:Srisankara Gopuram.JPG|thumb|200px|left| കാലടിയിൽ കാഞ്ചീ കാമകോടിയുടെ ആദി ശങ്കര കീർത്തി സ്തംഭം]]
പോച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പുള്ള ഈ ജില്ലയുടെ ചരിത്രത്തെകുറിച്ച് അറിയാൻ പര്യാപ്തമായ ലിഖിതങ്ങളോ ആധികാരിക സ്വഭാവമുള്ള സാഹിത്യ കൃതികളോ ലഭ്യമല്ല. എറണാകുളം ജില്ലയുടെ പ്രാചീന രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വഞ്ചി അഥവാ കരൂർ കേന്ദ്രമാക്കി കേരളത്തിലെ പൂരിഭാഗം സ്ഥലങ്ങളും ഭരിച്ചിരുന്നവർ ആയിരുന്നു ചേരന്മാർ.<ref>http://www.indiasite.com/kerala/history.html History of Kerala</ref> അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം, പൂഴിനാട്, കുടനാട്, കുട്ടനാട്, വേണാട് എന്നീ നാല് രാഷ്ട്രീയ വിഭാഗങ്ങളായിട്ടായി വർത്തിച്ചിരുന്നത്. ഇതിൽ കുട്ടനാട്ടിലായിരുന്നു എറണാളകുളം, ആലപ്പുഴ, കോട്ടയം, ജില്ലകളും കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളും ഉൾപ്പെട്ടിരുന്നത്. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആദ്യത്തെ യഥാർഥ തലസ്ഥാനനഗരിയായിരുന്നു വഞ്ചി (കാരൂർ) ഈ ജില്ലയിലുള്ള തിരുവഞ്ചിക്കുളമോ തൃക്കാരിയൂരോ ആണെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച രണ്ടാം ചേരസാമ്രാജ്യം എ.ഡി. 12-ആം ശ. വരെ നിലനിന്നു. അക്കാലത്ത് എറണാകുളവും അതിലുൾപ്പെട്ടിരുന്നു എന്ന് മൂഴിക്കുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ഉദയമ്പേരൂർ എന്നിവിടങ്ങളിൽ കിട്ടിയ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. രണ്ടാം ചേരസാമ്രാജ്യകാലത്ത് (800-1102) എറണാകുളം ജില്ലയിൽപ്പെട്ട തൊടുപുഴയും മൂവറ്റുപുഴയും കീഴ്മലൈനാടിന്റെ ഭാഗമായിരുന്നു. എന്നാൽ തൃക്കാക്കരയും അതിനടുത്ത പ്രദേശങ്ങളും കാൽക്കരൈ നാട്ടിൽ ഉൾപ്പെട്ടിരുന്നു. ഈ നാടുകൾ കുലശേഖര ചക്രവർത്തി നിയമിച്ചിരുന്ന നാടുവാഴികളായിരുന്നു ഭരിച്ചിരുന്നത്. മഹോദയപുരത്തിലെ ചേരചക്രവർത്തി കാൽകരൈ നാട്ടിൽ നിയമിച്ചിരുന്ന ''യാക്കൻ കുന്റപ്പോളൻ, കണ്ണൻ പുറൈയൻ, പോളൻ രവി'' തുടങ്ങിയ നാടുവാഴികളെക്കുറിച്ച് തൃക്കാക്കര ലിഖിതങ്ങൾ പരാമർശിക്കുന്നുണ്ട്. നാടുവാഴികളെ നിയന്ത്രിക്കുവാൻ ചക്രവർത്തിയുടെ പ്രതിപുരുഷനായി ''കോയിലധികാരികളും'' ജനകീയ സമിതികളായ മുന്നൂറ്റുവർ, അറുനൂറ്റുവർ എന്നിവരും ഉണ്ടയിരുന്നു 9 മുതൽ 12 വരെ ശതകങ്ങളിലെ മഹോദയപുരത്തെ കുലശേഖര ചരിത്രവുമായി എറണാകുളത്തിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു.<ref>http://www.prokerala.com/kerala/history/history.htm#h1 Detailed Information About the History of Kerala</ref>
[[പ്രമാണം:കഞൂർ.jpg]]
 
==== കാഞ്ഞൂർ പള്ളി (വിശുദ്ധ.സെബസ്ത്യാനോസ് പുണ്യവാളന്റെ പള്ളി‌): ====
ഈ പള്ളി സ്ഥാപിച്ചിട്ട് ഏതാണ്ട് ആയിരത്തോളം കൊല്ലങ്ങളായി എന്നു കരുതപ്പെടുന്നു. കൂടാതെ പള്ളിയുടെ ഇപ്പോഴത്തെ രൂപത്തിന് ഏതാണ്ട് നാനൂറ് വർഷത്തെ പഴക്കമെങ്കിലും ഉണ്ടായിരിക്കും [4]. ഈ ദേവാലയത്തിലുള്ള ആനവിളക്ക്, തുടൽവിളക്ക്, കോൽവിളക്ക് എന്നിവ ശക്തൻ തമ്പരാൻ പള്ളിക്ക് നല്കിയതാണ്. ഇവ ഇപ്പോഴും സൂക്ഷിച്ചു പോരുന്നു. പള്ളി പെരുന്നാളിന്റെ എഴുന്നെള്ളിപ്പ് കൊച്ചി രാജവംശത്തിന്റെ കുടുംബ ക്ഷേത്രം ആയിരുന്ന പുതിയേടം ദേവീ ക്ഷേത്രത്തിന്റെ നട വരെ പോകുന്നു. ദേവിയും പുണ്യവാളനും സഹോദരനും സഹോദരിയും ആണെന്ന് വിശ്വസിച്ചിരുന്നു.
===മധ്യകാലചരിത്രം===
 
"https://ml.wikipedia.org/wiki/എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്