"അമലോദ്ഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|250px|right|അമലോദ്ഭവം തന്റെ മാതാവിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6:
 
''നൻമനിറഞ്ഞവളേ, നിനക്കു സ്വസ്തി; [[സ്ത്രീ|സ്ത്രീകളിൽ]] അനുഗ്രഹിക്കപ്പെട്ടവളേ, കർത്താവു നിന്നോടുകൂടെ'' (ലൂക്കോ: 1.28) എന്ന [[ഗബ്രിയേൽമാലാഖ|ഗബ്രിയേൽമാലാഖയുടെ]] അഭിവാദനത്തിൽ നിന്നു കന്യകാമറിയം പാപരഹിതയാണെന്നു തെളിയുന്നുണ്ട്. ഒന്നാം നൂറ്റാണ്ടു മുതൽക്കു തന്നെ കത്തോലിക്കാസഭയിൽ ഒരു അലിഖിതവിശ്വാസതത്ത്വമായി ഇത് അംഗീകരിച്ചുപോന്നതിനു തെളിവുകളുണ്ട്. എ.ഡി. 431-ലെ എഫേസൂസ് കൌൺസിലിൽ ഇത് അവിതർക്കിതവും അസന്ദിഗ്ധവുമാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ''കന്യകാമേരി പാപത്തിന്റെ സകല കെണികളിലും നിന്നു വിമുക്തയായിരുന്നു'' എന്നാണ് നാലാം ശതകത്തിൽ ജീവിച്ചിരുന്ന വിശുദ്ധ അംബ്രോസ് പ്രസ്താവിച്ചിട്ടുള്ളത്. മറിയം പുതിയ ഹവ്വായാണെന്നും ഹവ്വാ പാപരഹിതയായി ഭൂമിയിൽ അവതരിച്ചതുപോലെ പുതിയ ഹവ്വായും ജനിച്ചുവെന്നുമാണ് സഭാപിതാക്കൻമാരുടെ നിഗമനം. 12-ം ശതകത്തിൽ ഫ്രാൻസിൽ അമലോദ്ഭവതിരുനാൾ ആഘോഷിക്കണമെന്നു തീരുമാനിച്ചിരുന്നപ്പോൾ ദൈവശാസ്ത്രജ്ഞൻമാർ രണ്ടു ചേരിയായി തിരിയുകയുണ്ടായി. വിശുദ്ധ തോമസ് അക്വിനാസിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷം പണ്ഡിതരും അമലോദ്ഭവത്തെ അനുകൂലിച്ചില്ല. എന്നാൽ ഫ്രാൻസിസ്ക്കൻസഭക്കാരുടെ നേതൃത്വം വഹിച്ചിരുന്ന ജോൺ സ്ക്കോട്ട്സ് അനുകൂലിച്ചു. സിക്സ്റ്റസ് നാലാമൻ, അലക്സാണ്ടർ ഏഴാമൻ, ക്ളമന്റ് പന്ത്രണ്ടാമൻ എന്നീ മാർപാപ്പമാർ അമലോദ്ഭവത്തിന്റെ വക്താക്കളായിരുന്നു. ഭൂരിപക്ഷം മെത്രാൻമാരുടേയും അഭിപ്രായം കണക്കിലെടുത്തുകൊണ്ട് ഒമ്പതാം പീയൂസ് മാർപാപ്പ ഇത് ദൈവവെളിപാടിൽ അധിഷ്ഠിതമാണെന്നും പരസ്യമായി അംഗീകരിക്കേണ്ടതാണെന്നും പ്രഖ്യാപിച്ചു. അമലോദ്ഭവതിരുന്നാൾ [[ഡിസമ്പർ]] എട്ടിനാണു കൊണ്ടാടുന്നത്.
 
==അവലംബം==
 
*[http://www.google.co.in/images?oe=utf-8&rls=org.mozilla:en-US:official&client=firefox-a&q=Immaculate+Conception&um=1&ie=UTF-8&source=univ&ei=QU1VTefRN8HprAfs9cnXBw&sa=X&oi=image_result_group&ct=title&resnum=3&ved=0CE4QsAQwAg&biw=1024&bih=578 അമലോദ്ഭവം ചിത്രങ്ങൾ]
*[http://www.newadvent.org/cathen/07674d.htm അമലോദ്ഭവം]
*[http://www.gotquestions.org/immaculate-conception.html അമലോദ്ഭവം]
*[http://www.wf-f.org/Immaculateconception.html അമലോദ്ഭവം]
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/അമലോദ്ഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്