"ലോറൻസ് പുളിയനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==ജീവിതരേഖ==
[[കൊച്ചി]] [[മുണ്ടംവേലി]] പുളിയനത്ത് പേതൃ-മറിയം ദമ്പതികളുടെ മകനായി 1898 - ഓഗസ്റ്റ് 8-ന് ജനിച്ചു. ഈ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമനായാണ് ജനനം. മുണ്ടംവേലി സ്കൂൾ, മധുര സെന്റ്. ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1917-ൽ [[ആലപ്പുഴ|ആലപ്പുഴയിലെ]] സേക്രഡ്‌ഹാർട്ട് സെമിനാരിയിൽ വൈദികപഠനത്തിനായി ചേർന്ന് പഠനം പൂർത്തിയാക്കി. പിന്നീട് കാൻഡി സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ട്രേറ്റ് നേടുകയും അവിടെ നിന്നു തന്നെ 1926-ൽ വൈദികനായി അഭിഷിക്തനാകുകയും ചെയ്തു.
 
വൈദികനായി അഭിഷിക്തനായ ശേഷം മോൺ. ലോറൻസ് തിസീസ് സമർപ്പിക്കുവാനായി [[റോം|റോമിലേക്ക്]] പോകുകയും തിരിച്ചെത്തിയ ശേഷം 1927 മേയ് 1-ന് സ്വന്തം ഇടവകയായ മുണ്ടംവേലി ദേവാലയത്തിൽ പ്രഥമദിവ്യബലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഇടക്കൊച്ചി പള്ളിയിൽ സഹവികാരിയായി സ്ഥാനമേൽക്കുകയും ചെയ്തു. 1929 - ൽ ഈ പള്ളിയിൽ തന്നെ വികാരിയായി നിയമിതനായി. 31-ആം വയസ്സിലാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്. തുടർന്നുള്ള 32 വർഷക്കാലത്തോളം ഇടക്കൊച്ചിയുടെ എല്ലാ പ്രവർത്തനങ്ങളിലുമുള്ള ഒരു ഭാഗമായിരുന്നു മോൺ. കാനോൻ നിയമങ്ങളിൽ അസാമാന്യ അറിവുണ്ടായിരുന്ന ലോറൻസിനെയാണ് സഭാമേലധ്യക്ഷന്മാർ സംശയനിവർത്തിക്കായി സമീപിച്ചിരുന്നത്.
 
കൊച്ചി രൂപത സ്ഥാപിതമായ 454 - ആം വാർഷികദിനത്തിലാണ് ലോറൻസ് പുളിയനത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ഈ രൂപതയുടെ പ്രഥമമെത്രാനായി നിശ്ചയിച്ചത് ഇദ്ദേഹത്തെയാണ്. എന്നാൽ അദ്ദേഹം ആ സ്ഥാനം നിരസിക്കുകയാണുണ്ടായത്. 1961 ഫെബ്രുവരി 20 - ന് മോൺ. ലോറൻസ് പുളിയനം അന്തരിച്ചു.
 
[[വർഗ്ഗം:ദൈവദാസർ]]
"https://ml.wikipedia.org/wiki/ലോറൻസ്_പുളിയനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്