"പത്രോസ് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==ഉള്ളടക്കം==
ലേഖനത്തിന്റെ തന്നെ സാക്ഷ്യം അനുസരിച്ച്, [[യേശു|യേശുവിന്റെ]] ദൗത്യത്തിനു സാക്ഷ്യം വഹിച്ച അപ്പസ്തോലപ്രമുഖൻ പത്രോസിന്റെ രചനയാണിത്. [[പഴയനിയമം|പഴയനിയമത്തിൽ]] യാക്കോബിന്റേയും [[മോശ|മോശെയുടേയും]] മറ്റും പേരിലുള്ള ആസന്നമരണസാക്ഷ്യങ്ങളുടെ മാതൃകയിൽ പൗലോസ് അപ്പസ്തോലൻ മരണത്തിനു തൊട്ടുമുൻപ് നൽകുന്ന പ്രവചനസ്വഭാവമുള്ള സാക്ഷ്യത്തിന്റെ(Testament) രൂപമാണ് ഈ രചനയ്ക്കുള്ളത്. പിതാക്കന്മാരുടെ ആധികാരികമായ അപ്പസ്തോലിക പാരമ്പര്യത്തെ വളച്ചൊടിക്കുന്ന വ്യാജപ്രബോധകന്മാരെ അതു വിമർശിക്കുകയും അവർക്കു ലഭിക്കാനിരിക്കുന്ന വിധി പ്രവചിക്കുകയും ചെയ്യുന്നു. കൂടുതൽ പേർക്ക് തിന്മ പരിത്യജിച്ച് രക്ഷയുടെ വഴി കണ്ടെത്താൻ അവസരമുണ്ടാകാനായാണ് ദൈവം യേശുവിന്റെ രണ്ടാം വരവ് താമസിക്കാൻ ഇടയാക്കിയതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. വിശുദ്ധലിഖിതങ്ങൾ വായിച്ച് പുനരാഗമനത്തിനു വേണ്ടി ക്ഷമാപൂർവം കാത്തിരിക്കാൻ അത് ക്രിസ്ത്യാനികളെ ഉപദേശിക്കുന്നു. പുതിയനിയമത്തിലെ മറ്റൊരു ഗ്രന്ഥമായ [[യൂദാ ശ്ലീഹാ എഴുതിയ ലേഖനം|യൂദായുടെ ലേഖനത്തിൽ]] നിന്നു 13 വാക്യങ്ങൾ ഈ ലേഖനത്തിൽ ഉദ്ധരിക്കുകയോ പരാവർത്തനം ചെയ്യുകയോ ചെയ്തിരിക്കുന്നു.<ref name = "camb"/>
 
ഇതിന്റെ രചനാകാലം നിർണ്ണയിക്കുക എളുപ്പമല്ല. ക്രി.വ. 60 മുതൽ 160 വരെയുള്ള ദശകങ്ങൾ ഓരോന്നിലും ഇതിന്റെ രചന നടന്നതായി കരുതുന്ന വ്യാഖ്യാതാക്കളും ലേഖകന്മാരുമുണ്ട്.<ref>Bauckham, RJ (1983), Word Bible Commentary, Vol.50, Jude-2 Peter, Waco</ref>
"https://ml.wikipedia.org/wiki/പത്രോസ്_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്