"യാക്കോബ്‌ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==രചനാജനുസ്സ്==
സന്ദേശരചന എന്ന അർത്ഥത്തിൽ ലേഖനം എന്നു വിളിക്കപ്പെടുന്നെങ്കിലും പരക്കെയുള്ള വായനയ്ക്കായി വിതരണം ചെയ്യപ്പെട്ട ഒരു ജ്ഞാനസാഹിത്യഗ്രന്ഥം (wisdom literature) ആയി ഇതിനെ കണക്കാക്കുന്നതാവും ഉചിതം. [[തനക്ക്|എബ്രായബൈബിളിലെ]] [[സുഭാഷിതങ്ങൾ|സുഭാഷിതങ്ങളേയും]] [[അപ്പോക്രിഫ|അപ്പോക്രിഫയിലെ]] സിറാക്കിന്റെ പുസ്തകത്തേയും പോലെ പാരമ്പര്യസിദ്ധമായ ധാർമ്മാനുശാസങ്ങളും സിദ്ധാന്തങ്ങളും അടങ്ങുന്നതിനാൽ ഇതിനെ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒരു ജ്ഞാനസാഹിത്യരചനയായി കണക്കാക്കാം.<ref>Sophie Laws (1993). "The Letter of James". in Wayne A. Meeks et al. The HarperCollins Study Bible: New Revised Standard Version, with the Apocryphal/Deuterocanonical Books. New York: HarperCollins, p. 2052</ref> ഇതിൽ പരിഗണിക്കപ്പെടുന്ന വിഷയങ്ങൾ അനേകവും ബഹുതരവുമാണെന്ന് കത്തോലിക്കാവിജ്ഞാനകോശം ചൂണ്ടിക്കാണിക്കുന്നു; "ഒരു വിഷയത്തിന്റെ പരിഗണനയ്ക്കിടെ ലേഖകൻ പെട്ടന്ന് മറ്റൊന്നിലേക്കു ചുവടു മാറ്റുകയും താമസിയാതെ വീണ്ടും പഴയതിലേക്കു മടങ്ങുകയും ചെയ്യുന്നു."<ref name = "cath">കത്തോലിക്കാവിജ്ഞാനകോശം [http://www.newadvent.org/cathen/08275b.htm യാക്കോബിന്റെ ലേഖനം]</ref>
 
==ഉള്ളടക്കം==
 
"https://ml.wikipedia.org/wiki/യാക്കോബ്‌_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്