"യാക്കോബ്‌ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] സന്ദേശഗ്രന്ഥങ്ങളിൽ ഒന്നാണ് '''യാക്കോബ് എഴുതിയ ലേഖനം'''. പ്രത്യേക സഭാസമൂഹങ്ങളെയോ വ്യക്തികളെയോ ഉദ്ദേശിച്ചല്ലാതെ എഴുതപ്പെട്ട 7 [[കാതോലിക ലേഖനങ്ങൾ|കാതോലിക ലേഖനങ്ങളിൽ]] ഒന്നാണിത്. "യേശുക്രിസ്തുവിന്റേയും ദൈവത്തിന്റേയും ദാസനായ യാക്കോബ്" എന്ന് തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തുന്ന ലേഖകൻ ആരെന്നു വ്യക്തമല്ല. യേശുവിന്റെ സഹോദരനും "നീതിമാനായ യാക്കോബ്"(James the Just) എന്ന അപരനാമമുള്ളവനുമായി [[യെരുശലേം|യെരുശലേമിലെ]] ആദിമസഭയിൽ നേതാവായിരുന്ന യാക്കോബിന്റെ രചനയായി ഇതിനെ ക്രിസ്തീയ പാരമ്പര്യം കണക്കാക്കുന്നു. വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളിലെ നിലപാടിൽ നിന്നു ഭിന്നമായി സൽപ്രവർത്തികളുടെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കുന്ന ഒരു രചനയായി ഇതിനെ വീക്ഷിക്കുന്നവരുണ്ട്. സുവിശേഷസാരം ഉൾക്കൊള്ളുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളുമായുള്ള താരതമ്യത്തിൽ ഇത് വൈക്കോൽ നിറഞ്ഞതാണെന്ന് (full of straw) പ്രൊട്ടസ്റ്റന്റ് നവീകരണനായകൻ [[മാർട്ടിൻ ലൂഥർ]] വിമർശിച്ചിട്ടുണ്ട്.<ref>ദാനിയേൽ ഡബ്ലിയൂ പെറ്റി, [http://www.lessonsonline.info/LutherandJames.htm യാക്കോബിന്റെ ലേഖനത്തെക്കുറിച്ചുള്ള ലൂഥറുടെ നിലപാട്]]</ref>
==കർതൃത്വം==
യേശുവിന്റെ സഹോദരനായ യാക്കോബിനെ ഇതിന്റെ കർത്താവായി കാണുന്ന പാരമ്പര്യം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അനുഷ്ഠാനപ്രിയനായ ഒരു യഹൂദന്റേതിൽ നിന്നു വ്യത്യസ്ഥമായ നിലപാടു പ്രതിഫലിപ്പിക്കുന്ന ഇതിലെ ദൈവശാസ്ത്രവും എഴുത്തിലെ [[ഗ്രീക്ക്|ഗ്രീക്കു ഭാഷയുടെ]] ഗുണത്തികവും പരിഗണിക്കുമ്പോൾ, പരക്കെ ആദരിക്കപ്പെട്ടിരുന്ന യാക്കോബിന്റെ പേരിൽ മറ്റാരോ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് രചിച്ചതായി ഇതിനെ കണക്കാക്കുന്നതാവും ശരിയെന്നാണ് വാദം. അതേസമയം, യാക്കോബിനെ കേവലം അനുഷ്ഠാനനിരതനായ യഹൂദക്രിസ്ത്യാനിയായി ചിത്രീകരിക്കുന്ന പിൽക്കാലകഥകളെ അവഗണിച്ച്, നടപടി പുസ്തകത്തിൽ തെളിയുന്ന അദ്ദേഹത്തിന്റെ കൂടുതൽ സന്തുലിതമായ ചിത്രം പിന്തുടർന്നാൽ ഇത് അദ്ദേഹത്തിന്റെ രചനയാവുക അസാധ്യമായി തോന്നുകയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ യവനഭാഷ ഒന്നാം കിടയായിരിക്കുമ്പോൾ തന്നെ അതിൽ ഒട്ടേറെ സെമിറ്റീയതകൾ (semitisms) തെളിഞ്ഞുകാണുന്നതും ഈ വാദത്തെ ശക്തിപ്പെടുത്തുന്നു.<ref>യാക്കോബിന്റെ ലേഖനം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, പുറങ്ങൾ 340-342</ref> പരദേശങ്ങളിൽ ചിതറിക്കിടക്കുന്ന 12 ഗോത്രങ്ങൾക്കും എഴുതുന്നത് എന്ന ആരംഭവാക്യത്തിലെ പരാമർശത്തിൽ നിന്ന് ഇതു പ്രധാനമായും യഹൂദക്രിസ്ത്യാനികൾക്കു വേണ്ടി എഴുതപ്പെട്ടതാണെന്നു വാദിക്കപ്പെട്ടിട്ടുണ്ട്.<ref name = "cath"/>
 
==രചനാജനുസ്സ്==
"https://ml.wikipedia.org/wiki/യാക്കോബ്‌_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്