"ഗലീലിയോ ഗലീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 188.55.94.170 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 58:
ചാരക്കണ്ണാടിയെക്കുറിച്ച്‌ ഗലീലിയോ കേൾക്കുന്നത്‌, 1609 ജൂലായിൽ വെനീസ്‌ സന്ദർശിക്കുന്ന വേളയിലാണ്‌. ദൂരെയുള്ള വസ്‌തുക്കൾ അടുത്തു കാണാൻ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ്‌ ഗലീലിയോ ആദ്യം ചിന്തിച്ചത്‌. ചാരക്കണ്ണാടിയെ തനിക്ക്‌ ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസിൽ കഴിയുമ്പോൾ, ആഗസ്‌തിൽ, ഒരു ഡച്ചുകാരൻ ചാരക്കണ്ണാടിയുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തിൽ പാദുവയിൽ എത്തുമ്പോഴേക്കും ഡച്ചുകാരൻ അവിടംവിട്ട്‌ വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരക്കണ്ണാടി നിർമ്മിക്കാൻ തീരുമാനിച്ചത്‌ അങ്ങനെയാണ്‌. പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ഉണ്ടാക്കുന്നതിൽ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ്‌ വെച്ചുകൊണ്ടുതന്നെ അതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ദൂരദർ‍ശിനി 24 മണിക്കൂറിനുള്ളിൽ തന്റെ വർക്ക്‌ഷോപ്പിൽ രൂപപ്പെടുത്തി. ആ മാസം തന്നെ പത്തുമടങ്ങ്‌ ശേഷിയുള്ള ദൂരദർ‍ശിനി നിർമിച്ച്‌ വെനീസിലെത്തി സെനറ്റിന്‌ മുന്നിൽ അത്‌ പ്രവർത്തിപ്പിച്ചു കാട്ടി. ആ പ്രകടനം വൻവിജയമായി. വെനീസ്‌ രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവർഷം ആയിരം ക്രൗൺ ആയി വർദ്ധിപ്പിച്ചു. ആ ഒക്ടോബറിൽ ദൂരദർ‍ശിനിയുമായി ഫ്‌ളോറൻസിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂർവവിദ്യാർത്ഥികൂടിയായ കോസിമോ രണ്ടാമൻ പ്രഭുവിന്‌ മുന്നിൽ ആ ഉപകരണത്തിന്റെ സവിശേഷതകൾ ഗലീലിയോ കാട്ടിക്കൊടുത്തു.
 
അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക്‌ തോന്നിയിരുന്നില്ല; കോസിമോ രണ്ടാമൻ പ്രഭുവിന്‌ അതുപയോഗിച്ച്‌ ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗർത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ്‌ ശേഷിയുള്ള ദൂരദർ‍ശിനി നിർമ്മിക്കുന്നതിൽ ഗലീലിയോ വിജയിച്ചു. നവംബർ 30-ന്‌ പാദുവയിൽ തന്റെ അപ്പാർട്ട്‌മെന്റിന്‌ പിന്നിലെ പൂന്തോട്ടത്തിലേക്ക്‌ ദൂരദർ‍ശിനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ദൂരദർ‍ശിനി അന്ന്‌ ചന്ദ്രന്‌ നേരെ തിരിച്ചു, കണ്ട കാര്യങ്ങൾ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച്‌ ചെയ്യാനും തുടങ്ങി... അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ്‌ മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട്‌ ചാരക്കണ്ണാടിക്ക് പരിണാമം സംഭവിച്ചു. ലോകം മാറാൻ തുടങ്ങിയത്‌ ആ രാവിലയാനൻരാത്രിയാണ്‌.
 
=== വ്യാഴത്തിന്റെ ചന്ദ്രന്മാർ ===
"https://ml.wikipedia.org/wiki/ഗലീലിയോ_ഗലീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്