"ക്രിക്കറ്റ് ലോകകപ്പ് 1983" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: ta:1983 துடுப்பாட்ட உலகக்கிண்ணம்; cosmetic changes
വരി 27:
 
പങ്കെടുത്ത രാജ്യങ്ങൾ താഴെ:
<br />ടെസ്റ്റ് ടീമുകൾ<br />
* ഓസ്ട്രേലിയ (ഗ്രൂപ്പ് ബി)
* ഇംഗ്ലണ്ട് (ഗ്രൂപ്പ് എ)
* ഇന്ത്യ (ഗ്രൂപ്പ് ബി)
* ന്യൂസിലാന്റ് (ഗ്രൂപ്പ് എ)
* പാകിസ്താൻ (ഗ്രൂപ്പ് എ)
* ശ്രീലങ്ക (ഗ്രൂപ്പ് എ)
* വെസ്റ്റ് ഇൻഡീസ് (ഗ്രൂപ്പ് ബി)
 
ടെസ്റ്റിതര ടീം
* സിംബാം‌വെ
 
1983 ലെ ലോകകപ്പ് ആദ്യന്തം തികഞ്ഞ അനിശ്ചിതത്വവും നാടകീയതയും മുറ്റിനിന്ന ഒന്നായിരുന്നു. അക്കാലത്ത് വലിയ കളിക്കാരല്ലാതിരുന്ന ഇന്ത്യയും സിംബാം‌വെയും യഥാക്രമം വെസ്റ്റ് ഇൻഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും അമ്പരപ്പിക്കുന്ന വിജയം നേടുകയുണ്ടായി.
ഇംഗ്ലണ്ട്,പാകിസ്താൻ,ഇന്ത്യ, പിന്നെ ഈ ലോകകപ്പ് മത്സരത്തിലെ ഏവരുടെയും ഇഷ്ട ടീം വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകളാണ്‌ സെമി ഫൈനലിലേക്ക് യോഗ്യരായത്.
 
== കലാശക്കളികൾ ==
{{Round4
<!--Date-Place|Team 1|Score 1|Team 2|Score 2 -->
വരി 51:
|ജൂൺ 25 - [[ലോഡ്സ്]], [[ലണ്ടൻ]]|'''ഇന്ത്യ'''|'''183'''|വെസ്റ്റ് ഇൻഡീസ്|140}}
 
== സെമിഫൈനൽ മത്സരങ്ങൾ ==
ജൂൺ 22 ന്‌ ഓൾഡ്ട്രാഫോർഡിൽ‍ വെച്ചു നടന്ന ആദ്യ സെമിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്തു. നിരവധി ബോളുകൾക്കെതിരെ തെറ്റായി ബാറ്റുവീശിയ ഇംഗ്ലണ്ട് കളിക്കാരെ 213 റൺസിൽ ഒതുക്കി(60 ഓവറിൽ എല്ലാവരും പുറത്തായി) എതിരാളിയായ ഇന്ത്യ. ഗ്രൈം ഫൊളർ 59 പന്തിൽ നിന്ന് 33 റൺസ് എടുത്തതാണ്‌ ഇംഗ്ലണ്ട് പക്ഷത്തെ മികച്ച സ്കോർ. [[കപിൽ ദേവ്]] പതിനൊന്ന് ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ എടുത്തു. മൊഹീന്ദർ അമർനാഥും റോജർ ബിന്നിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ യശ്പാൽ ശർമ്മയും(115 ബാളിൽ നിന്ന് 61 റൺസ്) സന്ദീപ് പാട്ടീലും(32 ബാളിൽ നിന്ന് 51 റൺസ്) അർദ്ധ സെഞ്ചറികൾ നേടി. മുൻ ലോകകപ്പിലെ റണ്ണറപ്പിനെ മലർത്തിയടിച്ചുകൊണ്ട് 54.4 ഓവറിൽ ലക്ഷ്യം കണ്ട ഇന്ത്യ 6 വിക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിജയം നേടി. മൊഹീന്ദർ അമർനാഥ്(92 ബാളിൽ നിന്ന് 46 റൺസ്. 4 ഫൊറുകളും 1 സിക്സറും) ആയിരുന്നു കളിയിലെ കേമൻ (man of the match) <ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/ENG_IND_WC83_ODI-SEMI1_22JUN1983.html 1st SEMI: England v India at Manchester, 22 Jun 1983<!-- Bot generated title -->]</ref>.
 
ഓവലിൽ അതേ ദിവസം നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കൊമ്പ് കോർത്തത് പാകിസ്താനും വെസ്റ്റ് ഇൻഡീസുമായിരുന്നു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ,പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു.184 റൺസിൽ(60 ഓവർ, 8 വിക്കറ്റ് നഷ്ടത്തിൽ.) പാകിസ്താനെ വെസ്റ്റ് ഇൻഡീസ് തളച്ചു. വെസ്റ്റ് ഇൻഡീസിന്റെ മികവുറ്റ ബൗളിംഗിലും മൊഹ്സിൻ ഖാൻ അമ്പത് കടത്തി (176 പന്തിൽ നിന്ന് 70 റൺസ് ).അദ്ദേഹം മാത്രമാണ്‌ പാകിസ്താൻ പക്ഷത്ത് നിന്ന് അർദ്ധ സെഞ്ച്വറി കടന്നത്. മാൽകം മാർഷൽ(3-28) ,ആൻഡി റോബർട്ട്സ് (2-25) എന്നിവർ വെസ്റ്റ് ഇൻഡീസിന്റെ ബൗളിംഗ് പക്ഷത്ത് തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് വിവ് റിച്ചാർഡ്സിന്റെ നേതൃത്വത്തിൽ(96 ബാളിൽ നിന്ന് 80 റൺസ്-പതിനൊന്ന് 4 കളും ഒരു സിക്സറും) മികച്ച ഇന്നിംഗസാണ്‌ കാഴ്ചവെച്ചത്. ഇദ്ദേഹമായിരുന്നു ഈ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. റിച്ചാർഡ്സന്റെ ബാറ്റിംഗും ലാറി ഗോംസിന്റെ വിക്കറ്റ് നഷപ്പെടാതെ നേടിയ അർദ്ധ സെഞ്ച്വറിയും വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസിന്‌ ലക്ഷ്യം കാണാൻ അവസരമൊരുക്കി<ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/PAK_WI_WC83_ODI-SEMI2_22JUN1983.html 2nd SEMI: Pakistan v West Indies at The Oval, 22 Jun 1983<!-- Bot generated title -->]</ref>.
 
== ഫൈനൽ മത്സരം ==
കലാശക്കളിയിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബാറ്റിംഗിനയച്ചു വെസ്റ്റ് ഇൻഡീസ്. [[മൊഹീന്ദർ അമർനാഥ്|മൊഹീന്ദർ അമർനാഥും]](80 പന്തിൽ നിന്ന് 26 റൺസ്) [[കൃഷ്ണമാചാരി ശ്രീകാന്ത്|കൃഷ്ണമാചാരി ശ്രീകാന്തും]] (57 പന്തിൽ നിന്ന് 38 റൺസ്) മാത്രമാണ്‌ റോബര്ട്ട്സിന്റെയും മാര്ഷമലിന്റെയും ജൊൽ ഗാർണറുടെയും മൈക്കൽ ഹോല്ഡിംഗിന്റെയും ശക്തമായ ബൗളിംഗ് നിരയുടെ ആക്രമണത്തിനു മുന്നിൽ അല്പമെങ്കിലും പ്രതിരോധിച്ച് നിന്നത്.
വാലറ്റക്കാരുടെ ആശ്ചര്യപ്പെടുത്തിയ പ്രതിരോധം ഇന്ത്യയെ 183 റൺ‍സെങ്കിലുമെടുക്കാൻ പ്രാപ്തമാക്കി (54.4 ഓവറിൽ എല്ലാവരും പുറത്തായി). ഇന്ത്യൻ ഇന്നിംഗ്സിൽ ആകെ മൂന്ന് സിക്സർ മാത്രമാണ്‌ പിറന്നത്. ഇതിൽ ഒന്ന് ശ്രീകാന്തും,ഒന്ന് സന്ദീപ് പാട്ടീലും മറ്റൊന്ന് മദൻലാലുമായിരുന്നു നേടിയത്. എന്തായാലും കാലാവസ്ഥയുടെയും പിച്ചിന്റെയും അവസ്ഥ നല്ലവണ്ണം മുതലെടുത്ത് അക്കാലത്തെ ഏറ്റവും മികച്ച ബാറ്റിംഗ്‌നിരയെ 52 ഓവറിൽ 142 ൽ ഒതുക്കാൻ ഇന്ത്യൻ ബൗളിംഗ് നിരക്കായി. അങ്ങനെ ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരയ വെസ്റ്റ് ഇൻഡീസിനെ 42 ന്‌ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടു.
വരി 64:
അമർനാഥായിരുന്നു ഏറ്റവും കുറഞ്ഞ റൺസ് വഴങ്ങിയ ഇന്ത്യൻ ബൗളർ. ഏഴ് ഓവറുകളിൽ വെറും 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ നേടി അമർനാഥ്. ഫൈനലിലും അദ്ദേഹം തന്നെ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു<ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/IND_WI_WC83_ODI-FINAL_25JUN1983.html FINAL: India v West Indies at Lord's, 25 Jun 1983<!-- Bot generated title -->]</ref>. 1983 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ മാൻ ഓഫ് ദ സീരീസ് അവാർഡില്ലായിരുന്നു.
 
== നുറുങ്ങുകൾ ==
ഇന്ത്യനേടിയ ട്രോഫി ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര ആപീസിൽ വെച്ച് ചില അക്രമികൾ കേടുവരുത്തുകയുണ്ടായി. ഇന്ത്യയിലെ തീവ്ര വർഗീയ സംഘടനയായ [[ശിവസേന|ശിവസേനയുടെ]] പ്രവർ‍ത്തകരാണ്‌ ഇതിനു പിന്നിൽ എന്ന് ആരോപിക്കപ്പെടുന്നു<ref name="CNN - Indian Hindu group backs down in anti-Pakistan cricket row">{{cite web
| first = CNN
വരി 71:
}}</ref>
 
== അവലംബം ==
<references/>
 
== പുറമേക്കുള്ള കണ്ണികൾ ==
* [http://www.cricketfundas.com/worldcup1983.html Scorecards of all the 1983 World Cup matches]
* [http://www.veoh.com/videos/v414976cFnFnfDt 1983 Final Highlights] video on Veoh
* [http://www.cricinfo.com/link_to_database/ARCHIVE/WORLD_CUPS/WC83/ Cricket World Cup 1983] from [[Cricinfo]].
{{ഏകദിന ലോകകപ്പുകൾ}}
 
[[Categoryവർഗ്ഗം:ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ]]
 
[[de:Cricket World Cup 1983]]
വരി 90:
[[nl:Wereldkampioenschap cricket 1983]]
[[pt:Copa do Mundo de Críquete de 1983]]
[[ta:1983 துடுப்பாட்ட உலகக்கிண்ணம்]]
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്_1983" എന്ന താളിൽനിന്ന് ശേഖരിച്ചത്