"നാനോസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:تكنولوجيا النانو
വരി 50:
===സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്===
[[File:SEM chamber1.JPG|thumb|150px|left|സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്]]
നിരീക്ഷണത്തിലിരിക്കുന്ന പ്രതലത്തിനെ ഉയർന്ന ഊർജാവസ്ഥയിലുള്ള ഇലക്ട്രോൺ ബീം കൊണ്ട് സ്കാൻ ചെയ്യുന്നു (Raster Scanning).<ref>[https://ccrma.stanford.edu/~woony/research/raster/ റാസ്റ്റർ സ്കാനിങ്]</ref> അപ്പോൾ സൃഷ്ടിക്കപ്പെടുന്ന ദ്വിതീയ ഇലക്ട്രോണുകൾ, തട്ടിത്തെറിച്ചു തിരിച്ചുവരുന്ന (back scattered) ഇലക്ട്രോണുകൾ, എക്സ് റേ തുടങ്ങിയവ അപഗ്രഥിച്ചാണ് പ്രതലത്തെ വലുതാക്കിക്കാണിക്കുന്നത്. 1930-കളിലാണ് SEM കണ്ടെത്തിയത്. ഇതിന്റെ മുകളറ്റത്തുള്ള ഇലക്ട്രോൺ ഗണ്ണിൽനിന്ന് പുറത്തേക്ക് വരുന്ന ബീം വിവിധ കണ്ടൻസർ, ഡിഫ്ളകഷൻ കോയിൽ എന്നിവ വഴി സഞ്ചരിച്ച് ശക്തി സംഭരിച്ചാണ് പരീക്ഷണപ്രതലത്തിൽ പതിക്കുന്നത്. ദ്വിതീയ ഇലക്ട്രോണുകൾ, എക്സ്റേ എന്നിവ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഉപകരണത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.
 
===ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്===
=== സാധ്യതകൾ ===
[[File:Polio EM PHIL 1875 lores.PNG|thumb|150px|right|ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ [[പോളിയോ]] വൈറസ്സിനെ കാണുമ്പോൾ]]
ഇതിൽ ഇലക്ട്രോൺ ബീം അതിലോലമായ പദാർഥ പാളിയിലൂടെ കടത്തിവിടുന്നു. പരീക്ഷണ വസ്തുവിന്റെ സ്വഭാവത്തിനനുസരിച്ച് പുറത്തേക്കെത്തുന്ന ഇലക്ട്രോണിന് മാറ്റം വരാം. ഇതിനെ അപഗ്രഥിച്ചാണ് ചിത്രം രൂപപ്പെടുത്തുന്നത്. ഇതിലേക്ക് വേണ്ട നേർത്ത പാളി ഒരുക്കുന്നത് അതീവസങ്കീർണമായ പ്രക്രിയയാണ്.<ref>[http://www.unl.edu/CMRAcfem/temoptic.htm ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്]</ref>
 
സ്കാനിംഗ് പ്രോബ് മൈക്രോസ്കോപ്പിയെ സ്കാനിങ് ടണലിങ് എന്നും ആറ്റമിക് ഫോഴ്സ് മൈക്രോസ്കോപ്പി എന്നും രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു.
 
====സ്കാനിങ്ങ് ടണലിങ് മൈക്രോസ്കോപ്====
[[File:Stmsample.jpg|thumb|150px|left|സ്കാനിങ്ങ് ടണലിങ് മൈക്രോസ്കോപ്]]
ഇതിൽ പരീക്ഷണ വസ്തുവിലൂടെ നുഴഞ്ഞുകടക്കുന്ന (tunnelling എന്ന ക്വാണ്ടം പ്രതിഭാസം) വൈദ്യുതി തിട്ടപ്പെടുത്തിയാണ് ആറ്റമികതലത്തിലെ സൂക്ഷ്മ ചിത്രങ്ങളാക്കുന്നത്. എൺപതുകളുടെ തുടക്കത്തിൽ ഗേർഡ് ബിന്നിങ് (Gerd Binning), ഹെന്റിച്ച് റോഹ്റർ എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്. ഉപകരണത്തിലെ അതിസൂക്ഷ്മാഗ്രം പരീക്ഷണപ്രതലത്തിന് സമീപത്തേക്ക് കൃത്യമായ അകലത്തിൽകൊണ്ടുവരും. ടണലിങ് കറന്റ് ആംപ്ലിഫയർ, വിദൂര നിയന്ത്രണ/സ്കാനിങ് സംവിധാനം (distance control and scanning unit) എന്നിവ ചേർന്നതാണ് ഉപകരണം. അടിസ്ഥാന മാതൃകയെ അവലംബിച്ച് സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പിന്റെ മറ്റ് രൂപാന്തരങ്ങളും എത്തിയിട്ടുണ്ട്. ഫോട്ടോൺ എസ്.ടി.എം ഉദാഹരണം.<ref>[http://www.almaden.ibm.com/vis/stm/ സ്കാനിങ്ങ് ടണലിങ് മൈക്രോസ്കോപ്]</ref>
 
=== സാധ്യതകൾ ===
 
നാമുപയോഗിക്കുന്ന മിക്ക ഉപകരണങ്ങളുടെയും വലിപ്പം കുറയും എന്നതുതന്നെയാണ്‌ നാനോ ടെൿനോളജിയുടെ ഏറ്റവും വലിയ സാധ്യത. ശക്തിയേറിയ [[കാർബൺ ഫൈബർ|കാർബൺ ഫൈബറുകൾ]] നിർമ്മിക്കാൻ നാനോ ടെൿനോളജി കൊണ്ട്‌ സാധിക്കും. നാളത്തെ ലോകത്ത്‌ [[സിലിക്കൺ|സിലിക്കണിനു]] പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന [[കാർബൺ നാനോ ടൂബ്|കാർബൺ നാനോ ട്യുബുകൾ]] കണ്ടുപിടിച്ചു കഴിഞ്ഞു. ബൾബുകളിൽ ഫിലമെന്റിനു പകരമയും കൃത്രിമ അവയവങ്ങളുടെ നിർമ്മാണത്തിനും ഭുകമ്പം ബാധിക്കാത്ത കെട്ടിടങ്ങളുടെ നിർമ്മാണത്തിനും കാർബൺ നാനോ ട്യുബുകൾ ഉപയോഗിക്കാൻ സാധിക്കും.
നാനോ ടെൿനോളജിയുടെ അഭൂതപൂർവമായ ഒരു സാധ്യതയാണ്‌ [[ടെലിപോർട്ടേഷൻ]]. ഒരു വസ്തുവിനെ ഒരു ബിന്ദുവിൽ നിന്ന് ഏറെക്കുറേ അപ്രത്യക്ഷമാക്കി അതിന്റെ കൃത്യമായ ആറ്റോമിക ഘടന മറ്റൊരു സ്ഥലത്തേക്ക്‌ അയച്ച്‌ അവിടെവെച്ച്‌ ആ വസ്തുവിനെ പുന:സൃഷ്ടിക്കുന്ന പ്രക്രിയയാണ്‌ ടെലിപോർട്ടേഷൻ. നാനോടെൿനോളജി സമഗ്രമായി വികസിച്ചാൽ ഇത്‌ അസാധ്യമല്ലെന്നാണ്‌ ശാസ്ത്ര ലോകം കരുതുന്നത്‌.
 
=== ദോഷവശങ്ങൾ ===
 
നാനോടെൿനോളജി ഇരുതല മൂർച്ചയുള്ള ഒരു വാളാണ്‌. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ വൻ നാശങ്ങളാവും ഫലം. വിഷാംശമുള്ള നാനോ പദാർത്ഥങ്ങൾ ഭൂമിയെ വിഷലിപ്തമാക്കും. നല്ല കാര്യങ്ങൾക്കുവേണ്ടി പടച്ചു വിടുന്ന നാനോബോട്ടുകൾ നിയന്ത്രണം വിട്ടാൽ പിന്നെ നശിപ്പിക്കൻ കഴിഞ്ഞെന്നു വരില്ല. നാസ നടത്തിയ പഠനത്തിൽ നാനോ ട്യുബുകൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. യുദ്ധ സന്നാഹങ്ങളൊരുക്കുവാൻ നാനോ ടെൿനോളജിക്ക്‌ ഒരുപാട്‌ സഹായങ്ങൾ ചെയ്യാൻ കഴിയും.
"https://ml.wikipedia.org/wiki/നാനോസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്