"ഘൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
ഖലാഖ് തുർക്കികളുടെ സംഘത്തിൽ നിന്ന് ഏഴോ എട്ടോ നൂറ്റാണ്ടിൽ വേർപെട്ടുവന്ന ഖലാജ് തുർക്കികൾ, തെക്കുഭാഗത്തേക്ക്ക് നീങ്ങുകയും [[അമു ദര്യ]] കടന്ന്, പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗോറിന് ചുറ്റുമായി ഗസ്നിയിലും കാബൂളിലും വടക്ക് ബൽഖിലും [[തുഖാറിസ്താൻ|തുഖാറീസ്താനിലുമായി]] അഫ്ഗാനിസ്താനിൽ ഇവരുടെ സാന്നിധ്യം വ്യാപകമാക്കി. അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറുമുള്ള മേച്ചിൽപ്പുറങ്ങൾക്കായും അറബ് അധിനിവേശത്തേയും തുടർന്ന് ഇക്കാലത്ത് ഇവർ തെക്കോട്ട് നീങ്ങി. ഇവരിൽ ഒരു കൂട്ടർ ഗോറിൽ അഭയം പ്രാപിച്ചു. മറ്റുചിലർ ഗസ്നിയുടെ പരിസരത്ത് വാസമുറപ്പിച്ചു. മറ്റുചിലരാകട്ടെ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കടന്ന ഘിൽജികൾ, 1288-ൽ ദില്ലിയിൽ [[ഘിൽജി രാജവംശം]] സ്ഥാപിച്ചു.<ref name=afghanII1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush|pages=52-54|url=}}</ref> അഫ്ഗാനിസ്താനിൽ വാസമുറപ്പിച്ചവരാണ് ആധുനിക ഘിൽജികളൂടെ മുൻഗാമികൾ.
 
ഘൽജികളുടെ ഐതിഹ്യപരമായ വിശ്വാസമനുസരിച്ച് ഇവർ ഒരു പഷ്തൂൺ സ്ത്രീക്ക് മറ്റേതോ വംശത്തിലുള്ള പുരുഷനിൽ ജനിച്ച പരമ്പരയാണ് എന്നാണ്. ഇതും ഘൽജികളും ഖലാജ് തുർക്കികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സാധൂകരിക്കുന്നു.<ref name=afghans11/>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=178,186-187|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഘൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്