"പായിപ്പാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
20.88 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ഈ ഗ്രാമപഞ്ചായത്തിനുള്ളത് . മദ്ധ്യകേരളത്തിലെ ചങ്ങനാശ്ശേരി തിരുവല്ല എന്നീ പട്ടണങ്ങളുടെ നടുവിൽ, ചങ്ങനാശ്ശേരി താലൂക്കിന്റെ തെക്കേകോണി പായിപ്പാട് ഗ്രാമപഞ്ചായത്ത്
സ്ഥിതിചെയ്യുന്നത് .
 
=== '''അതിർത്തികൾ''' ===
*വടക്ക് - തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകൾ , ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി
*കിഴക്ക് - പത്തനംതിട്ട ജില്ലയിലെ കവിയൂർ, കുന്നത്താനം പഞ്ചായത്തുകൾ, തിരുവല്ലാ മുനിസിപ്പാലിറ്റി
*തെക്ക് - പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ മുനിസിപ്പാലിറ്റി, പെരിങ്ങര പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്ത്
തലവടി പഞ്ചായത്ത്
*പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ തലവടി, മുട്ടാർ, രാമങ്കരി പഞ്ചായത്തുകൾ
 
== ചരിത്രം ==
 
== '''ചരിത്രം''' ==
ചങ്ങനാശ്ശേരി താലൂക്കിലെ മാടപ്പള്ളി പകുതി വില്ലേജിൽ ഉൾപ്പെട്ടിരുന്ന തൃക്കൊടിത്താനം, പായിപ്പാട് എന്നീ പ്രദേശങ്ങൾ ചേർത്ത് 1953 ലാണ് പഞ്ചായത്ത് നിലവിൽ വന്നത് .
 
ചരിത്രാതീതകാലത്ത് ചങ്ങനാശ്ശേരിയും പരിസര പ്രദേശങ്ങളും കടലിനടിയിലായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വലിയ കടൽത്തീരം കാലന്തരത്തിൽ പെരുന്നയായി തീർന്നെന്നും കടലിനടുത്ത ചേരി ചെങ്ങ (ചെങ്ങ = വെള്ളം )ചങ്ങനാശ്ശേരിയായി തീർന്നന്നും കായലിനടുത്തുള്ള പായൽ പായിപ്പാടായി മാറിയെന്നുമാണ് ഈ സ്ഥലനാമം സംബന്ധിച്ചുള്ള നിഗമനം . കരഭൂമിയെ പയറ്റുപ്പാടെന്നും വിളിച്ചിരുന്നതിനാൽ പാതിപ്പാടം ക്രമേണ പായിപ്പാടായിമാറിയതാകാനുള്ള സാധ്യതയുമുണ്ട് . വിസ്തൃതിയുടെ ഏതാണ്ട് പകുതിപ്പാടവും പകുതി കരയുമായി സ്ഥിതി ചെയ്യുന്ന പാതിപ്പാടം ലോപിച്ചാണ് പായിപ്പാടായതെന്നും അതല്ല പ്രകൃതി സൌന്ദര്യം കൊണ്ട് സർവ്വരേയും മാടിവിളിക്കുന്ന വാ ഇപ്പാടാണ് കാലാന്തരത്തിൽ പായിപ്പാടായതെന്നും അഭിപ്രായമുണ്ട് .
 
 
=== '''ആദിമവാസികൾ''' ===
ചേരമർ, സാംബവർ, വർണ്ണവർ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ ആദിമനിവാസികൾ . അവരുടെ ആരാധനാമൂർത്തികളായ മൂർത്തികൾ, യക്ഷികൾ ശക്തിസ്വരൂപിണിയായ ഭദ്ര ഇവയുടെ പ്രതിഷ്ഠാ സ്ഥാനങ്ങൾ ഗ്രാമത്തിന്റെ പലഭാഗങ്ങളിലും ഇന്നുമുണ്ട്. ഒരുകാലത്ത് ഇവിടംനിബിഡ വനമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വിധത്തിൽ ഇവിടുത്തെ പാടങ്ങളിൽ പത്തടിയോളം താഴ്ചയിൽ എവിടെയും സുലഭമായി കണ്ടാമരങ്ങൾ കണ്ടിരുന്നു . ഇതേ നിരപ്പിൽ തന്നെ കൂറ്റൻ വൃക്ഷങ്ങളുടെ കുറ്റിച്ചോടുകളും തടിച്ച വേരുകളും കാണപ്പെട്ടിരുന്നു . പായിപ്പാട് ഒരറ്റം മുതൽ മറ്റേഅറ്റം വരെ ഓരോ കിലോമീറ്റർ ഇടവിട്ട് കല്ലുവെട്ടിത്താഴ്ത്തി കൽപടവോടുകൂടിയ വിസ്തൃതമായ കുളങ്ങൾ ഈ ഗ്രാമത്തിൻറെ പൗരാണികതയുടെ തെളിവാണ് .
 
Line 22 ⟶ 24:
 
 
ചിലചെട്ടികളുടെ കൈവശമുള്ള ചെപ്പേടുകളിൽ പായിപ്പാടിന്റെ ഭൂലക്ഷണങ്ങളടങ്ങുന്ന ദേശീയാലേഖനങ്ങളും, പായിപ്പാട് തൃക്കൊടിത്താനം ക്ഷേത്രങ്ങളിൽ കാണിക്കയുമായി ചെട്ടിനാട്ടിൽ നിന്നും കൊല്ലംതോറും ചെട്ടികൾ വന്നുകൊണ്ടിരുന്നതും ഈ സംസ്കൃതിക്ക് സാക്ഷ്യമാണ്. ചെട്ടികൾ താമസിച്ചിരുന്ന പ്രദേശം ചെട്ടിച്ചേരിയും, പാണ്ടികൾ താമസിച്ചിരുന്ന പ്രദേശം പാണ്ടിച്ചേരിയുമായി. ചെട്ടികളുടെ പിൻവാങ്ങലിനെ തുടർന്ന് പായിപ്പാട്ട് ബ്രാഹ്മണ-ഹൈന്ദവ അധിവേശം പൂർണ്ണമായി. ഇല്ലത്തെപ്പറമ്പ് ഇല്ലത്തുപ്പറമ്പും ഇല്ലത്തെ കുളം ഇല്ലത്തുകുളവും മനക്കലെ ചേരികൾ മനേച്ചരിയും (മനയത്തുശ്ശേരിയും) പടിയ്ക്കലെ (ഇല്ലത്തെ) വസ്തു പടിക്കലേപറമ്പും അമ്പലം ഇരുന്ന പുരയിടം അമ്പലപറമ്പും ദേവന്റെ കുളം കുര്യാൻകുളവുമൊക്കയായി പരിണമിച്ചു. ഈ കരയിൽ അങ്ങിങ്ങായി ഉണ്ടായിരുന്നതും ഏതാണ്ട് നാമാവശേഷമായിക്കൊണ്ടിരുന്നതുമായ ഹൈന്ദവക്ഷേത്രങ്ങളും കുളങ്ങളും, സർപ്പകാവുകൾ, കുരുതിത്തറകൾ, ആൽത്തിട്ടകൾ, കുര്യാലകൾ, മുതലായവയും ഹൈന്ദവാധിവാസത്തെ ഉറപ്പിക്കുന്നു. പുഞ്ചപ്പാടങ്ങളുടെ നടുവിൽപ്പോലും ആൽത്തറകളും, കൽതിട്ടകളും തറകളും വിഗ്രഹങ്ങളും കാണുന്നുണ്ട്. കൃഷിയുടെ അഭിവൃദ്ധിക്കായി ഇത്തരം തറകളിൽ കാളീപൂജ നടത്തിയിരുന്നതായി പറയപ്പെടുന്നു. ഭദ്രകാളിയാണ് അക്കാലത്തെ ഈഴവരുടെ പ്രധാന ദേവതയെന്ന് എഡ്ഗാർഡ് തേഴ്സ്റ്റൺ എന്ന ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.
 
 
"https://ml.wikipedia.org/wiki/പായിപ്പാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്