"അലക്സാണ്ടർ ഫ്ലെമിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
== ജനനവും വിദ്യാഭ്യാസവും ==
 
[[1881]] [[ഓഗസ്റ്റ് 6]]-ന് [[സ്കോട്ട്ലണ്ട്|സ്കോട്ട്ലൻഡിലെ]] [[അയർ]] (Ayr) എന്ന ഗ്രാമത്തിൽ അലക്സാണ്ടർ ഫ്ലെമിങ് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കപ്പൽ കമ്പനിയിൽ ക്ലാർക്കായി ഫ്ലെമിങ് [[ലണ്ടൻ|ലണ്ടനിലെത്തി]]. ജോലിയുപേക്ഷിച്ചു മെഡിസിൻ ‍പഠനത്തിനു ചേർന്നു.<ref name="Notable Names Database">{{cite web | title=Alexander Fleming Biography | url=http://www.nndb.com/people/696/000091423/ | accessdate=2010-04-11}}</ref>
 
ജീവശാസ്ത്രരംഗത്ത് ആവേശകരമായ ഗവേഷണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. [[ലൂയി പാസ്ചർ]] വികസിപ്പിച്ച വാക്സിനേഷൻ വിദ്യ വൈദ്യശാസ്ത്രരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കി. ജർമ്മൻ ശസ്ത്രജ്ഞനായ [[റോബർട്ട് കോച്ച്]] [[ആന്ത്രാക്സ്|ആന്ത്രാക്സിൻറെയും]] [[ക്ഷയം|ക്ഷയരോഗത്തിൻറെയും]] കാരണം കണ്ടെത്തി. ഓരോ രോഗവും പ്രത്യേകം പ്രത്യേകം മൈക്രോബുകളാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.
 
== ലോകമഹായുദ്ധവും ഗവേഷണവും ==
1914-ൽ [[ഒന്നാം ലോകമഹായുദ്ധം]] തുടങ്ങി. ഫ്ലെമിങ് അടങ്ങിയ ഗവേഷണ സംഘത്തിന് പട്ടാള സർവീസിൽ ‍പോകേണ്ടി വന്നു. [[ബാക്ടീരിയ]] വിഷബാധ മൂലം [[മുറിവ്|മുറിവുകൾ]] ‍പഴുത്ത് നരകയാതന അനുഭവിക്കുന്ന പട്ടാളകാർക്കു വേണ്ടി ഒന്നും ചെയ്യാൻ അവർക്കു കഴിഞ്ഞില്ല. ശരീര കലകളെ നശിപ്പിക്കാതെ അവയുൾക്കൊള്ളുന്ന ബാക്ടീരിയകളെ എങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ചായി ഫ്ലെമിങ്ങിൻറെ ചിന്ത.
 
1921-ൽ ഒരു ദിവസം ശക്തിയായ ജലദോഷത്തിൻറെ യാതന അനുഭവിക്കുകയായിരുന്ന ഫ്ലെമിങ് തൻറെ മൂക്കിൽ നിന്നൊഴുകിയ ദ്രാവകം ശേഖരിച്ചു. അത് ബാക്ടീരിയയെ വളർത്തുന്ന ഒരു ഡിഷിൽ ഒഴിച്ചു വെച്ചു. അത്ഭുതകരമയ അനുഭവമാണു ഫ്ലെമിങ്ങിനു കാണാൻ ‍കഴിഞ്ഞത്. മൂക്കുനീർ ‍വീണ ഭാഗത്തുണ്ടായിരുന്ന അണുക്കളെല്ലാം നശിച്ചുപോയിരുന്നു. മൂക്കുനീർ ‍മാത്രമല്ല കണ്ണുനീരും ഉമിനീരും അദ്ദേഹം പരീക്ഷിച്ചു. അവയ്ക്കെല്ലാം അണുനാശകശക്തിയുണ്ടെന്ന് കണ്ടറിയുകയും ചെയ്തു.
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഫ്ലെമിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്