"വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bjn:Sakulah
(ചെ.) യന്ത്രം ചേർക്കുന്നു: bo:སློབ་གྲྭ།; cosmetic changes
വരി 1:
{{prettyurl|School}}
അദ്ധ്യാപകരുടെ മേൽ‍നോട്ടത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് വിദ്യാലയം. മിക്ക രാജ്യങ്ങളിലും [[ഔപചാരിക വിദ്യാഭ്യാസം|ഔപചാരിക വിദ്യാഭ്യാസത്തിനുള്ള]] വ്യവസ്ഥയുണ്ട്. മിക്കരാജ്യങ്ങളിലും വിദ്യാലയങ്ങൾ മുഖേനയുള്ള വിദ്യാഭ്യാസം നിർബന്ധിതവുമാണ്. ഔപചാരികവിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾ ക്രമാനുഗതമായി വ്യത്യസ്ത വിദ്യാലയവിഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ഈ വിഭജനത്തിന്റെ നാമങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു (നാമഭേദങ്ങൾ എന്ന വിഭാഗം കാണുക). എങ്കിലും സാമാന്യമായി ബാലകർക്കുള്ള വിദ്യാലയത്തെ പ്രാഥമിക വിദ്യാലയം എന്നും പ്രാഥമികവിദ്യാഭ്യാസം പൂർ‌‍ത്തിയാക്കിയ കൗമാരക്കാർക്കുള്ള വിദ്യാലയത്തെ ദ്വിതീയ വിദ്യാലയം എന്നും പറയുന്നു. [[ചിത്രംപ്രമാണം:school.jpg|200px|right|thumb|ഒരു വിദ്യാലയ കെട്ടിടം]]
 
കാതലായ ഈ വിദ്യാലയങ്ങൾക്ക് പുറമേ മിക്കരാജ്യങ്ങളിലെയും കുട്ടികൾക്ക് ഇവയ്ക്ക് മുൻപും പിൻപും വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരങ്ങളുണ്ട്. പ്രായം വളരെ കുറഞ്ഞ കുട്ടികൾക്ക് (സാധാരണയായി 3 മുതൽ 5 വരെ വയസ്സുള്ള കുട്ടികൾക്ക്)വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് ബാലവാടികൾ (kindergartens). ദ്വിതീയവിദ്യാലയത്തിന് ശേഷം ഉപരിപഠനത്തിനായി മഹാവിദ്യാലയങ്ങൾ (colleges), വിശ്വവിദ്യാലയങ്ങൾ (universities) മുതലായവ ലബ്ധമാണ്.
വരി 6:
സാമാന്യവിദ്യാഭാസം നൽകുന്ന വിദ്യാലയങ്ങൾക്ക് പുറമേ ഒരു പ്രത്യേകവിഷയത്തിൽ വിശേഷവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങൾ, സംഗീതവിദ്യാലയങ്ങൾ, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിൽ‌‍‌പരമായ വിദ്യാഭ്യാസം നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങൾ (vocational schools), സാങ്കേതികവിദ്യാഭ്യാസം നൽകുന്ന സാങ്കേതികവിദ്യാലയങ്ങൾ (technical schools) മുതലായവയും ഉണ്ട്.
 
സർക്കാർ വിദ്യാലയങ്ങളും സർക്കാർ-ഇതര വിദ്യാലയങ്ങളും ഉണ്ട്. സർക്കാർ-ഇതര വിദ്യാലയങ്ങൾ സ്വകാര്യവിദ്യാലയങ്ങൾ എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. മുതിർന്ന ആൾകാർക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള വിദ്യാലയങ്ങളും സൈനികപരിശീലനം നൽകുന്ന സൈനികവിദ്യാലയങ്ങളും ഉണ്ട്. [[ചിത്രംപ്രമാണം:Primary Student of Pakistan.JPG|300px|right|thumb|ഐക്യരൂപവേഷം ധരിച്ച ഒരു വിദ്യാർത്ഥി]]
 
മനുഷ്യന്റെ നിത്യജീവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുള്ള അഭ്യസനം വിദ്യാലയങ്ങൾ നൽകുന്നു. വ്യത്യസ്ത വിഷയങ്ങൾക്ക് വ്യത്യസ്തമായ അദ്ധ്യാപനമാണ് വിദ്യാലയങ്ങളിൽ ഉണ്ടാവുക. എഴുത്ത്, വായന, അടിസ്ഥാന ഗണിതക്രിയകൾ മുതലായവയിൽ പരിശീലനം നൽകുക, സാഹിത്യം, ഗണിതം, ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം മുതലായവയിൽ പ്രാവീണ്യം ഉണ്ടാക്കുക എന്നിവയ്ക്ക് പുറമേ മിക്ക വിദ്യാലയങ്ങളിലും [[ചിത്രകല]], [[സംഗീതം]] തുടങ്ങിയ കലകളും കായികവിനോദങ്ങളും അഭ്യസിപ്പിക്കുയും ചെയ്യുന്നു.
വരി 70:
[[bjn:Sakulah]]
[[bn:বিদ্যালয়]]
[[bo:སློབ་གྲྭ།]]
[[br:Skol (skoliañ)]]
[[ca:Escola]]
"https://ml.wikipedia.org/wiki/വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്