"വിലാപകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്ന കാവ്യം. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ. [[ഖണ്ഡകാവ്യം|ഖണ്ഡകാവ്യശാഖയിൽ]] ഉൾപ്പെടുന്ന കാവ്യപ്രസ്ഥാനമാണിത്. Elegy എന്നാണ് ഇംഗ്ലീഷിൽ ഇതിനു പേര്. ഗ്രീക്കുപദമായ elegeiaയിൽ നിന്നാണ് ഇതിന്റെ നിഷ്പത്തി.
==പ്രത്യേകതകൾ==
ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് മൌലികമായുള്ളതും പരിണാമവിധേയവുമായവയെ ദാർശനികപശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് വിലാപകാവ്യത്തിൻറെവിലാപകാവ്യത്തിന്റെ പൊതുസ്വഭാവം. വ്യക്തിപരമായ നഷ്ടങ്ങളുടെ വിലാപമെന്ന് പാശ്ചാത്യർ ഇതിനെ വിവരിക്കുന്നു. കവിയുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രചിക്കുന്ന ഇത് ആത്മനിഷ്ഠവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കാല്പനികതയുമായിട്ടാണ് ഇതിനു ബന്ധം.<br />
ഗ്രീക്കുകാർ വിശാലമായ അർത്ഥത്തിലാണ് എലിജിയെന്ന പേര് ഉപയോഗിച്ചിരുന്നത്. പ്രത്യേകഛന്ദസ്സിൽ എഴുതിയിരുന്നവയായിരുന്നു അത്. എന്നാൽ പിന്നീട് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി വിലാപകാവ്യമെന്ന പേര് ഉപയോഗിക്കപ്പെട്ടു. മരണം മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന നഷ്ടം, തകർച്ച എന്നിവയും വിഷയമാകാം.
 
==ഉപജ്ഞാതാവ്==
ബി.സി. മൂന്നാം ശതകത്തിലെ ഗ്രീക്കുകവിയായ [[തിയോക്രിറ്റസ്]]. തൈഴ്സിസ്, ഹാർവെസ്റ്റ് ഹോം എന്നിവ പ്രധാന വിലാപകാവ്യങ്ങൾ. ആട്ടിടയന്മാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഈ കവിതകൾ എഴുതപ്പെട്ടത്. ഡാഫ് നെയ്ഡ-Daphnaida (1591) യാണ് ഇംഗ്ലീഷിലെ ആദ്യത്തെ വിലാപകാവ്യം. [[എഡ്മണ്ട് സ്പെൻസർ|സ്പെൻസറാണ്]] (Edmund Spenser)രചയിതാവ്.
"https://ml.wikipedia.org/wiki/വിലാപകാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്