"കൃത്രിമബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
ഗർഭധാരണത്തിനു പാകപ്പെട്ട ഒരു ഗർഭപാത്രവും, ആരോഗ്യമുള്ള അണ്ഡകോശവും, അണ്ഡകോശത്തെ നിഷേചനം ചെയ്യാൻ കഴിവുള്ള പുംബീജവുമാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷനു പ്രധാനമായും വേണ്ടത്. അണ്ഡകോശത്തെയും പുരുഷബീജത്തെയും കൃത്രിമമായ ഒരു ദ്രവമാധ്യമത്തിൽ നിശ്ചിത സമയത്തേക്ക് ജീവനോടെ നിലനിർത്തുക, സിക്താണ്ഡമാകുന്നതിനു വേണ്ടുന്ന ജൈവപരിസരം ഒരുക്കുക എന്നിവയൊക്കെ വളരെ പ്രയാസമേറിയതും ചെലവേറിയ പരീക്ഷണശാലാ ഉപകരണങ്ങൾ ആവശ്യമായതുമാണ്. അതുകൊണ്ടുതന്നെ ഗർഭധാരണത്തെ സഹായിക്കാൻ പോന്ന മറ്റ് ചെലവു കുറഞ്ഞ മാർഗ്ഗങ്ങളെല്ലാം പരാജയപ്പെട്ട അവസ്ഥയിൽ അവസാനമായേ കൃത്രിമ നിഷേചനം സാധാരണ ഗതിയിൽ പരിഗണിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഇത് എപ്പോൾ അവലംബിക്കാമെന്നതിനെ പറ്റി ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട് :
 
സ്ത്രീയിലെ അണ്ഡവാഹിനിക്കുഴലിന്റെ പ്രശ്നങ്ങൾ മൂലം പുംബീജത്തിനു നിഷേചനം നടത്താൻ വയ്യാത്ത അവസ്ഥയിൽ കൃത്രിമ നിഷേചനം അവലംബിക്കാവുന്നതാണ്. പുംബീജകോശത്തിനു ഗർഭപാത്രത്തിലൂടെയോ അണ്ഡവാഹിനിക്കുഴലിലൂടെയോ സഞ്ചരിച്ച് അണ്ഡകോശത്തിനരികിലേക്ക് എത്താൻ തക്ക ആരോഗ്യമില്ലാതിരിക്കുമ്പോഴും ഇത് അഭികാമ്യമാണ്. ചില അവസരങ്ങളിൽ ബീജകോശത്തിനു അണ്ഡകോശത്തിലേക്ക് ആഴ്ന്നിറങ്ങി നിഷേചനം നടത്താനുള്ള ശേഷിയില്ലാത്ത അവസ്ഥയുണ്ടാവാം. ബീജകോശങ്ങളുടെ എണ്ണം തീരെ കുറവാകുന്ന വന്ധ്യതകളിലും ഇത്തരം ബീജകോശങ്ങളെ പ്രത്യേകമായ സംവിധാനങ്ങളുടെ സഹായത്തോടെ അണ്ഡകോശത്തിന്റെ കോശദ്രവ്യത്തിനകത്തേയ്ക്ക് കുത്തിവയ്ക്കുന്ന പ്രക്രിയയും കൃത്രിമ നിഷേചനത്തിന്റെ ഭാഗമായി നിലവിലുണ്ട്. [[അന്തഃകോശദ്രവ്യ ബീജാധാനം]] (intracytoplasmic sperm injection) അഥവാ ഇക്സി (ICSI) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സങ്കേതം കൃത്രിമ നിഷേചനത്തെ കൂടുതൽ ചെലവേറിയതും ദുഷ്കരവുമാക്കുന്നു. ജീവിതപങ്കാളിയുടെയോ മറ്റൊരു ദാതാവിന്റെയോ ബീജകോശങ്ങളെ ഇതിനുപയോഗിക്കാം.
"https://ml.wikipedia.org/wiki/കൃത്രിമബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്