"തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.47.10 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 5:
== ഐതിഹ്യം ==
 
[[വാല്മീകി]] മഹർഷിയാൽ എഴുതപ്പെട്ട [[രാമായണം|രാമായണത്തോട്‌]] ഉപമിക്കുമ്പോൾ [[ആദ്ധ്യാത്മരാമായണം]] ഋഷിപ്രോക്തമല്ല എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ കാരണം വാല്മീകിരാമായണത്തിലും മറ്റും രാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായാണ്‌ ചിത്രീകരിക്കുന്നത്‌. എന്നാൽ ആദ്ധ്യാത്മാരാമായണമാകട്ടേ രാമൻ ഈശ്വരാണെന്നഈശ്വരനാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ വിഷ്ണു ഭക്തനായ ഒരു ബ്രാഹ്മണനാണ്‌ ഇത്‌ എഴുതിയത്‌ എന്നതാണ്‌. അദ്ദേഹം തന്റെ ആദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ബ്രാഹ്മണൻ അദ്ദേഹത്തിന്‌ ഗോകർണ്ണത്തു വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രി നാളിൽ വരുമെന്നു അദ്ദേഹത്തെ കണ്ട്‌ ഗ്രന്ഥം ഏൽപ്പിച്ചാൽ അതിന്‌ പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണൻ അതുപോലെ തന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ [[വ്യാസൻ|വേദവ്യാസനും]] പട്ടികൾ [[വേദം|വേദങ്ങളും]] ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും [[ഗന്ധർവൻ|ഗന്ധർവനെ]] ശുദ്രനായി ജനിക്കാനുള്ള ശാപവും നൽകി. ആദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത്‌ തുഞ്ചത്ത്‌ എഴുത്തച്ഛനായിട്ടായിരുന്നു.<ref> {{cite book |last=കൊട്ടാരത്തിൽ |first=ശങ്കുണ്ണി |authorlink=കൊട്ടാരത്തിൽ ശങ്കുണ്ണി |coauthors= |editor= |others= |title=ഐതിഹ്യമാല |origdate= |origyear=1909-1934|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6th|series=1-8 |date= |year=1994 |month=ഏപ്രിൽ |publisher= കറന്റ് ബുക്സ് |location= |language= |isbn= 81-240-00107|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> അതാണ്‌ അദ്ദേഹത്തിന്‌ രാമായണം കിളിപ്പാട്ട്‌ എഴുതാൻ ആദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ലെന്നും ശൂദ്രനായ എഴുത്തച്ഛനേയും ബ്രഹ്മണ/ഉന്നത കുല വത്‌കരിക്കാനുള്ള ശ്രമമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്‌.
 
== മലയാളഭാഷയുടെ പിതാവ് ==
"https://ml.wikipedia.org/wiki/തുഞ്ചത്തെഴുത്തച്ഛൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്