"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സർക്കാരുകളുടെ നിയമപ്രകാരം വ്യാപാരികൾ ഓരോ തവണ സാധനങ്ങൾ വിൽക്കുമ്പോളും ഉപഭോക്താക്കളിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്‌. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്നും ഉല്പന്നം വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയെ '''മൂല്യവർദ്ധിത നികുതി''' (Value Added Tax - VAT) എന്നു വിളിക്കുന്നു.
 
[[കേരള നിയമസഭ|കേരള നിയമസഭ]] 2003 ലാണ്‌ മൂല്യവർദ്ധിത നികുതി നിയമം (Kerala Value Added Tax Act - 2003) പാസ്സാക്കിയത്. ഈ നിയമത്തിനു ബഹുമാനപ്പെട്ട [[രാഷ്ട്രപതി|രാഷ്ട്രപതിയുടെ]] അനുമതി ലഭിച്ചത് 2004 ഡിസം‌ബർ 10 ന് ആണ്‌. ഈ നിയമം 2005 ഫെബ്രുവരി 9 ന്‌ [[കേരളാഗസറ്റ്|കേരളാഗസറ്റിൽ]] SRO.139/2005 ആയി പ്രസിദ്ധപ്പെടുത്തുകയും 2005 ഏപ്രിൽ 1 ന്‌ നിലവിൽ വരുകയും ചെയ്തു. കേരള മൂല്യവർദ്ധിത നികുതി നിയമപ്രകാരം (Section 15(1) എല്ലാ വ്യാപാരികളും അവരുടെ വാർഷിക വിറ്റുവരവ് അഞ്ചുലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ സ്വമേധയാ രജിസ്ട്രേഷൻ എടുത്തിരിക്കണം. ഒരു സ്ഥാപനം രജിസ്‌ട്രർ ചെയ്യുമ്പോൾ ഓരോ വ്യാപാരിക്കും ഓരോ TIN (Tax Identification Number) നമ്പരും പാസ്സ്‌വേഡുംലഭിച്ചിരിക്കും. ഈ രജിസ്ട്രേഷൻ ഒരു വർഷത്തേക്കാണ്‌ നൽകുന്നത്. ഓരോ വർഷവും പ്രത്യേകം ഫീസ് അടച്ച് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്‌.
 
ഓരോ വ്യാപാരിയും ഫാറം നമ്പർ 1 പൂരിപ്പിച്ച് നൂറു രൂപയുടെ സ്റ്റാമ്പ്‌പേപ്പറിൽ ഒരു സത്യവാങ്ങ്‌മൂലം നോട്ടറിപബ്ലിക്[[നോട്ടറി]]പബ്ലിക് ഒപ്പിട്ട് നിശ്ചിതഫീസ് അടച്ച ചെലാൻ കൂട്ടി വാണിജ്യനികുതി വകുപ്പ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പ്രത്യക്ഷ നികുതി നിയമ പ്രകാരം PAN (Permanent Account Number) ന്റെ കോപ്പിയും വാണിജ്യസ്ഥാപനം തുടങ്ങുവാൻ അനുമതി നൽകിയ ഓഫീസിന്റെ സാക്ഷ്യപത്രത്തിന്റെ കോപ്പിയും സമർപ്പിക്കേണ്ടതാണ്‌. ഒരു വ്യാപാരി കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും സർക്കാരിൽ അടയ്ക്കേണ്ടതായി വരും.
 
ഇപ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഓരോ വ്യാപാരിയും അവരവരുടെ വിറ്റുവരവു കണക്കുകൾ എല്ലാ മാസവും വാണിജ്യനികുതി വകുപ്പിൽ സമർപ്പിക്കേണ്ടതാണ്‌. മൂല്യവർദ്ധിത നികുതി നിയമപ്രകാരം ഓരോ വ്യാപാരിയും എല്ലാ മാസവും ഫാറം നമ്പർ 10 വിശദമായി പൂരിപ്പിച്ച് ഇ-ഫയൽ (E-File [http://comtax.kerala.gov.in/web/iCOMITRAX/loginRPS.jsp] ) ചെയ്യണം. ഓരോ വ്യാപാരിയും ഇന്റർനെറ്റ് മുഖേന വാണിജ്യനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയാണ്‌ നികുതി അടയ്ക്കേണ്ടത്. റിട്ടേണുകൾ ഓൺലൈനായി അടയ്ക്കുവാനുള്ള സൗകര്യം ഇന്ത്യയിൽ ആദ്യമായി ഏർപ്പെടുത്തിയത് കേരളമാണ്‌. വാണിജ്യനികുതി വകുപ്പ് ഇ-പേയ്മെന്റ് സം‌രഭം നടപ്പിലാക്കുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും]], [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ‌കൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ‌കൂറിന്റെയും]] സഹകരണത്തോടെയാണ്‌.
 
മൂല്യവർദ്ധിത നികുതി നിയമപ്രകാരം മാസ റിട്ടേൺ സമർപ്പിക്കുമ്പോൾ മൊത്തം നികുതി ഈടാക്കിയതിൽ നിന്നും ഒടുക്കിയ നികുതി കുറച്ച് ബാക്കി നികുതി സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതാണ്‌. നികുതി ഈടാക്കിയതിനെ ഔട്ട്പുട്ട് ടാക്സ് കളക്റ്റഡ് എന്നും, നികുതി ഒടുക്കിയതിനെ ഇൻപുട്ട് ടാക്സ് പെയ്‌ഡ് ഓൺ പർച്ചെയ്സ് എന്നും പറയുന്നു. വാറ്റ് നിയമപ്രകാരം ഓരോ വ്യാപാരിയും ഉപഭോക്താവിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കണം.
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്