"ഗസ്നിയിലെ മഹ്‌മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിച്ചിരുന്നെങ്കിലും സാമന്തരാജാക്കന്മാർ ഉപയോഗിച്ചിരുന്ന അമീർ എന്നതിൽ നിന്നും വ്യത്യസ്തമായി സുൽത്താൻ എന്ന പദവിയായിരുന്നു മഹ്മൂദ് സ്വീകരിച്ചത് എന്നത്, ഇസ്ലാമികലോകത്ത് മഹ്മൂദിന്റെ ഔന്നത്യം വെളിവാക്കുന്നു.
 
== ജീവചരിത്രം ==
== ജീവിതം ==
എ.ഡി 971 നവംബർ 2-നാണ്‌ മഹ്മൂദ് ജനിച്ചത്. പിതാവ് സെബുക്തിജിനിൽ നിന്നും ബാല്യത്തിൽ തന്നെ യുദ്ധതന്ത്രം, ഭരണം എന്നിവയെ സംബന്ധിച്ച പരിശീലനങ്ങൾ മഹ്മൂദ്ന് ലഭിച്ചിരുന്നു. 997-ൽ സെബുക്ത്ജിൻ മരണമടഞ്ഞതിനു ശേഷം, മഹ്മൂദിന്റെ ഇളയസഹോദരനായ ഇസ്മയിലിനെയാണ് ചക്രവർത്തിയാക്കിയത്. പിതാവിന്റെ മരണസമയത്ത് നിഷാപൂരിലായിരുന്ന (മശ്‌ഹദിനടുത്ത്) മഹ്മൂദ് ഗസ്നിയിലേക്ക് തിരിച്ചെത്തുകയും സഹോദരനെ അധികാരഭ്രഷ്ടനാക്കി, 998-ൽ സാമ്രാജ്യത്തിന്റെ ചക്രവർത്തിയാകുകയും ചെയ്തു.
 
[[പ്രമാണം:Asia 1025ad.jpg|thumb|300px|ഗസ്നവി സാമ്രാജ്യം, ക്രി.വ. 1025 AD]]
മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, [[സമാനി സാമ്രാജ്യം|സമാനികളുടെ]] പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻ‌മാർ, സമാനിദകളെ തോൽപ്പിച്ചതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിച്ചു.<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=193–199|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA193#v=onepage&q=&f=false}}</ref>
 
നിരവധി യുദ്ധങ്ങളിലൂടെ മഹ്മൂദ്, കാബൂൾ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു<ref name=afghans12/>.
 
മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തെ വടക്ക് [[Oxus river|ഓക്സസ് നദി]] മുതൽ തെക്ക് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] വരെയും; കിഴക്ക് [[Indus Valley|സിന്ധൂ നദീതടം]] മുതൽ പടിഞ്ഞാറ് [[Rayy|റേയ്യ്]], [[Hamadan|ഹമദാൻ]] എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു.
മഹ്മൂദിന്റേയും പുത്രൻ മസൂദിന്റേയും (ഭരണകാലം:1031-41) കാലത്ത്, ഇറാനിയൻ പീഠഭൂമിയുടേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റേയും അതിർത്തിപ്രദേശങ്ങൾ ഇസ്ലാമികലോകത്തേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
 
 
==== ഇന്ത്യയിലേക്കുള്ള ആക്രമണങ്ങൾ ====
"https://ml.wikipedia.org/wiki/ഗസ്നിയിലെ_മഹ്‌മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്