"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫ്ലാജിൽ
addendum
വരി 14:
| MeshID = D004404
}}
[[എന്റമീബ ഹിസ്റ്റോലിറ്റിക്ക]] (ശാസ്ത്രീയ നാമം: '''Entamoeba histolytica''') എന്ന [[പ്രോട്ടോസോവ|പ്രോട്ടോസോവൻ]] [[പരജീവി]] മൂലം ഉണ്ടാകുന്നകുടലിനെ ബാധിക്കുന്ന [[അതിസാരം|അതിസാരമാണ്]] '''അമീബിക അതിസാരം'''. അല്ലെങ്കിൽ ''' അമീബിക് വയറുകടി ''' മനുഷ്യരിൽ കാണാറുള്ള ആറുതരം [[അമീബ|അമീബകളിൽ]] എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമാണ് രോഗമുണ്ടാക്കുന്നത്.<ref>http://www.netdoctor.co.uk/travel/diseases/amoebic_dysentery.htm</ref> ലോകമെമ്പാടുമായി പ്രതിവർഷം 70000 പേർ ഈ രോഗത്താൽ മരണപ്പെടുന്നതായി 98 ലെ ലോകാരോഗ്യ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.
 
==എന്റമീബ ഹിസ്റ്റോലിറ്റിക്ക==
എന്റമീബ ഹിസ്റ്റോലിറ്റിക്ക രണ്ടു സ്ഥിതികളിൽ കാണാറുണ്ട്:
===സ്വയമായി ചലിക്കാൻ കഴിവുള്ള കായികപ്രാവസ്ഥ ( Trophosoite )===
അമീബികാതിസാരമുള്ള രോഗിയുടെ [[മലം]] [[സൂക്ഷ്മദർശിനി|സൂക്ഷ്മദർശിനിയിലൂടെ]] പരിശോധിച്ചാൽ ഇവയെ കാണാൻ കഴിയും
===സിസ്റ്റ് (Cyst )===
ഒരു ആവരണത്തിനുള്ളിൽ ഒതുങ്ങി ഏതാണ്ടൊരു [[സുഷുപ്താവസ്ഥ|സുഷുപ്താവസ്ഥയിൽ]] കഴിയുന്നവ. ഭക്ഷണത്തിലും കുടിവെള്ളത്തിലും ഈ സിസ്റ്റുകൾ കടന്നുകൂടി രോഗ വ്യാപനം ഉണ്ടാകുന്നു.
 
==രോഗം കാണപ്പെടുന്ന സ്ഥലങ്ങൾ==
Line 27 ⟶ 26:
 
==രോഗത്തിന്റെ സ്വഭാവം==
അമീബികാതിസാരം, [[ബാസില്ലറി അതിസാരം]] പോലെ [[പനി|പനിയോടുകൂടി]] പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകൾക്കു ശേഷം മാത്രമേ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം.രോഗം ബാധിച്ച 90 ശതമാനം പേരിൽ രോഗ ലക്ഷണം പ്രകടമാകാറില്ല(asymptomatic ).ഇവരിൽ പലരും രോഗം പരത്തുവാൻ കഴിവുള്ളവരായിരിക്കും
 
ശുചിത്വം പാലിക്കാത്തതിനാൽ, ആഹാരത്തിനോടൊപ്പമോ കുടിക്കുന്ന ജലത്തിൽകൂടിയോ ഉള്ളിലെത്തുന്ന അമീബയുടെ [[സിസ്റ്റ്|സിസ്റ്റുകൾ]] രോഗബാധയുണ്ടാക്കുന്നു. ഇവ [[ചെറുകുടൽ|ചെറുകുടലിന്റെ]] അവസാനഭാഗത്തോ [[വൻകുടൽ|വൻകുടലിലോ]] വച്ച് നാല് [[അമീബ|അമീബകളായി]] മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തിൽ പെരുകുന്നു. കുടലിനകത്തെ [[ശ്ലേഷ്മചർമം]] ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലിൽ നിരവധി ചെറിയ വ്രണങ്ങൾ ഉണ്ടാകുന്നു. മലത്തിൽ ചോരയും പഴുപ്പും കാണാൻ ഇതാണ് കാരണം.
 
കുടലിൽനിന്നും സിരകൾവഴി അമീബ [[കരൾ|കരളിലെത്തുന്നു]]. രോഗബാധയുടെ ഫലമായി കരളിൽ വീക്കമോ വലിയ ഒരു [[പരു]] തന്നെയോ ഉണ്ടാകാം. ഇത് അമീബികാതിസാരഫലമായിഅമീബികാതിസാര ഫലമായി ഉണ്ടാകാവുന്ന ഒരു പ്രധാന രോഗം ആണ്. അപൂർവമായി കുടലിന്റെ ഭിത്തിയെ തുരന്ന് [[പെരിടൊണൈറ്റിസ്]] എന്ന ഗുരുതരമായ രോഗവും ഇതുമൂലം ഉണ്ടാകാം. ചിലപ്പോൾ [[രക്തക്കുഴൽ|രക്തക്കുഴലിന്]] കേടു വരിക നിമിത്തം കുടലിൽനിന്ന് കഠിനമായ രക്തസ്രാവം ഉണ്ടായേക്കാം. കുടലിന്റെ ചില ഭാഗങ്ങൾ കട്ടിപിടിച്ച് ഒരു [[ട്യൂമർ]] പോലെയും പ്രത്യക്ഷപ്പെടാറുണ്ട്. കുടലിലെ [[അർബുദം|അർബുദരോഗത്തിൽനിന്ന്]] ഇതിനെ വേർതിരിച്ചറിയേണ്ടതായി വരും. [[വയറുവേദന|വയറുവേദനയും]] ദിവസവും രണ്ടോ അതിലധികമോ പ്രാവശ്യം അയഞ്ഞ മലം പോകലുമാണ് സാധാരണ ലക്ഷണം. ഇടവിട്ട് [[വയറിളക്കം|വയറിളക്കവും]] [[മലബന്ധം|മലബന്ധവും]] ഉണ്ടാകാം. മലം മിക്കപ്പോഴും കടുത്ത ദുർഗന്ധം ഉള്ളതായിരിക്കും. ഇതോടൊപ്പം മറ്റു ചില രോഗാണുബാധകൂടിയുണ്ടായാൽ മലത്തിൽ [[ചളി|ചളിയും]], രക്തവും കാണുക പതിവാണ്.
 
==രോഗനിർണ്ണയം==
Line 37 ⟶ 36:
==ചികിത്സ==
ഈ രോഗത്തിന്റെ ചികിത്സയ്ക്കായി 3 മുതൽ 5 ദിവസം വരെ [[എമെറ്റിൻ ഹൈഡ്രോക്ലോറൈഡ്]] കുത്തിവയ്പും പിന്നീട് 12 ദിവസം [[എമെറ്റിൻ ബിസ്മത്ത് അയഡൈഡ്]] 200 മില്ലിഗ്രാം വീതം ഉള്ളിൽ കൊടുക്കുകയുമാണ് ചെയ്തിരുന്നത് . ഈ മരുന്നുകൾക്ക് ദോഷഫലങ്ങൾ ഉണ്ട്. കരളിൽ രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ അതിന് ദീർഘമായ ചികിത്സ വേണ്ടിവരും. ഇപ്പോൾ ഉപയോഗിക്കുന്നത് ഫ്ലാജിൽ (Flagyl : Metrondidazole ) എന്ന മരുന്നാണ്
== രോഗ പ്രതിരോധം==
 
# കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൂടെകൂടെ കഴുകുന്നത് ഒരു ശീലമാക്കുക.
# മല വിസർജനം കക്കൂസ്സുകളിൽ മാത്രം.
# അഞ്ചു മിനിട്ടെങ്കിലും വെള്ളം വെട്ടിതിളപ്പിച്ചതിനു ശേഷം മാത്രം കുടിക്കുക.
# വീട്ടീച്ച ആഹാരത്തിൽ സ്പർശിക്കരുത്
# ഭക്ഷണം ചൂടോടെ കഴിക്കുക .
# സസ്യങ്ങളും കിഴങ്ങുകളും വേവിച്ചതിനു ശേഷം കഴിക്കുക (മനുഷ്യ വിസർജ്യം വളമായി ഉപയോഗിക്കപ്പെടുന്നുണ്ട്)
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്