"അന്യൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==രോഗബാധയുണ്ടാകുന്ന സ്ഥാനം==
അന്യൂറിസം ഉണ്ടാകുന്ന സ്ഥാനം പ്രധാനമാണ്. ഒരു രക്തക്കുഴലിലോ പല രക്തക്കുഴലുകളിലോ അനേകം ചെറിയ അന്യൂറിസങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് ''വികരിത അന്യൂറിസങ്ങൾ''. ധമനീ-സിരീക അന്യൂറിസമുണ്ടാകുന്നത് [[ധമനി|ധമനിയും]] [[സിര|സിരയും]] സന്ധിക്കുന്ന ഭാഗത്താണ്. രോഗലക്ഷണങ്ങൾ അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലുപ്പത്തെയും ആശ്രയിച്ചിരിക്കും. പരിധീയ രക്തക്കുഴലുകളിൽ ഇത് മുഴകളായി കാണപ്പെടുന്നു. സാധാരണയായി വേദന ഉണ്ടാകാറില്ല. എന്നാൽ ഇവ ചുറ്റുമുള്ള അവയവങ്ങളിൽ സമ്മർദം ചെലുത്തുന്നതിന്റെ ഫലമായി വിവിധതരം ലക്ഷണങ്ങൾ ഉണ്ടാകുന്നു. മഹാധമനിക്കുണ്ടാകുന്ന അന്യൂറിസം അപകടകാരിയാണ്. അന്യൂറിസം ഭേദിക്കപ്പെട്ടുണ്ടാകുന്ന രക്തസ്രാവത്താൽ മരണം സംഭവിക്കാം. [[എക്സ്-റേ]], ചായങ്ങൾ ഉപയോഗിച്ചുള്ള ഛായാപഠനം എന്നിവകൊണ്ട് രോഗനിർണയം നടത്താം. അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലുപ്പത്തെയും ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. രോഗമുള്ള ഭാഗം [[ശസ്ത്രക്രിയ|ശസ്ത്രക്രിയമൂലം]] നീക്കം ചെയ്യുകയാണ് സ്ഥായിയായ പ്രതിവിധി.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അന്യൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്