"അനാർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
യൌവനാരംഭത്തിനു മുമ്പും (അതായത് കുട്ടിക്കാലത്ത്) ഗർഭകാലത്തും പാലൂട്ടുകാലത്തും ആർത്തവവിരാമത്തിനു ശേഷവും ഉണ്ടാകുന്ന അനാർത്തവം. ഇതിന്റെ കാരണങ്ങൾ ശരീരക്രിയാത്മകങ്ങളാണ്.
==ദ്വിതീയ-അനാർത്തവം==
ശരീരത്തിലെ ന്യൂനതകൾകൊണ്ടോ ഏതെങ്കിലും രോഗങ്ങൾ കൊണ്ടോ ആണ് ഇത്തരം അനാർത്തവം ഉണ്ടാകുന്നത്. അണ്ഡാശയം, [[ഗർഭാശയം]], [[യോനി]] എന്നിവയുടെ അഭാവം, [[അധവികസനം]], ഈ അവയവങ്ങളുടെ വൈകല്യങ്ങൾ, തടസ്സങ്ങൾ എന്നിവയാണ് ഇതിന്റെ പ്രകൃത്യായുള്ള കാരണങ്ങൾ. [[അണ്ഡാശയം]], [[പിറ്റ്യൂട്ടറി]], [[തൈറോയ്ഡ്]], [[അഡ്രിനൽ]] എന്നീ അന്തഃസ്രാവികളുടെ അസാമാന്യ പ്രവർത്തനം, സ്ഥായിയായ ദൌർബല്യമുണ്ടാക്കുന്ന രോഗങ്ങൾ, കുപോഷണം, മാനസികവിക്ഷോഭം എന്നിവകൊണ്ടും അനാർത്തവം ഉണ്ടാകാം. അണ്ഡാശയമോ ഗർഭാശയമോ [[ശസ്ത്രക്രിയ|ശസ്ത്രക്രിയമൂലം]] നീക്കം ചെയ്യുകയോ അവയ്ക്ക് വികിരണം ഏല്പിക്കുകയോ ചെയ്താലും ഇതുണ്ടാകാറുണ്ട്. [[ഹോർമോൺ|ഹോർമോണുകൾ]] ഉപയോഗിച്ച് കൃത്രിമമായും അനാർത്തവം ഉണ്ടാക്കാൻ സാധിക്കും.
 
==ചികിത്സ==
അനാർത്തവം പലവിധ കാരണങ്ങൾകൊണ്ടുണ്ടാകുന്നതിനാൽ ഇതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് അവയുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടത്.
"https://ml.wikipedia.org/wiki/അനാർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്