"ഇന്ത്യയിലെ പഞ്ചായത്തി രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പഞ്ചായത്ത്‌ രാജ് ...തുടക്കം
 
വരി 4:
അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ബൽവന്ത് റായി മേത്ത കമ്മറ്റി സമർപ്പിച്ച നിർദേശങ്ങൾ പ്രകാരം ‍പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്ത നെഹ്രുവാണ്‌. ഏപ്രിൽ 24,1992ൽ '''എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ''' ഇന്ത്യയിൽ ആകമാനം നിലവിൽ വന്നത്. 1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കൽ നിർബന്ധമാക്കി. വനിതകൾക്കും പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി. അധികാരം ജനങ്ങളിൽ എത്തുക, സാധാരണക്കാരിൽ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം ജനസംഖ്യയുള്ള രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് സാധിച്ചിരിക്കുകയാനു. കേരളവും , കർണ്ണാടകവും സംസ്ഥാന ബജറ്റിൻറെ യഥാക്രമം 40ഉം 34ഉം ശതമാനം വീതം പഞ്ചായത്തുകളുടെ പ്രവർത്തനത്തിനായി നീക്കിവയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണ്.ഇതുവഴി ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കൽ നിർബന്ധമാക്കി. വനിതകൾക്കും പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി.
== നടപ്പാക്കൽ ശക്തിപ്പെടുത്തുന്നു ==
ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു.
സംസ്ഥാനങ്ങളുടെ നയപരിപാടികളിൽ ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രാമസഭകൾ ഊർജിതമാക്കാൻ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പാക്കണം
. ഭരണകൂടത്തിൻറെ വക്താവ് ആയിരിക്കരുത് ഗ്രാമസഭകളുടെ തലവൻ. ജനങ്ങളുടെ ശബ്ദം ഭരണകർത്താക്കൾക്ക് മുന്നിലെത്തിക്കുന്ന വ്യക്തിയായിരിക്കണം സഭയുടെ തലവൻ.
ഗ്രാമസഭാ അധികാരികളുടെ ചുമതലകളും കർമ്മങ്ങളും വ്യക്തമായി നിർവ്വചിച്ച് അവരെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശത്തിൽ വ്യക്തമാക്കി.
ഗ്രാമസഭാ സെക്രട്ടറിയേറ്റുകളുടെ പ്രവർത്തനരീതിയും വ്യക്തമാക്കിക്കൊടുക്കണമെന്ന് നിർദ്ദേശത്തിലുണ്ട്.
പ്രാദേശികമായ സമ്മർദ്ദങ്ങൾക്ക് അതീതമായിരിക്കണം ഇവയുടെ പ്രവർത്തനം. ഗ്രാമീണ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമസഭകളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടായിരിക്കണം. കാർഷിക മാനുഷിക സാമൂഹിക മേഖലകളിൽ ഗ്രാമസഭകളുടെ സാന്നിധ്യം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
 
Source:
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പഞ്ചായത്തി_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്