"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
 
നെബുലയിൽ നിന്നുള്ള എക്സ് വികിരണങ്ങളുടെ മാപ്പുണ്ടാക്കാൻ ചാന്ദ്രസംതരണങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചന്ദ്ര ഒബ്സർവേറ്ററി ഉൾപ്പെടെയുള്ള എക്സ് റേ ദൂരദർശിനികളടങ്ങിയ ബഹിരാകാശവാഹനങ്ങൾ വിക്ഷേപിക്കപ്പെടുന്നതിനുമുമ്പ് എക്സ് റേ നിരീക്ഷണങ്ങളുടെ വ്യതിരിക്തത വളരെ മോശമായിരുന്നു. എന്നാൽ ചന്ദ്രൻ അതിനുമുന്നിലൂടെ കടന്നുപോകുമ്പോൾ സ്രോതസ്സിന്റെ സ്ഥാനം വളരെ കൃത്യതയോടെ അറിയാനാകും. ഇങ്ങനെ നീഹാരികയുടെ പ്രഭയിൽ വരുന്ന മാറ്റങ്ങളിൽ നിന്ന് എക്സ് വികിരണത്തിന്റെ നല്ല മാപ്പുകളുണ്ടാക്കാൻ സാധിക്കും.<ref>{{Cite journal |last=Palmieri |first=T. M. |last2=Seward |first2=F. D. |last3=Toor |first3=A. |last4=van Flandern |first4=T. C. |year=1975 |title=Spatial distribution of X-rays in the Crab Nebula |journal=Astrophysical Journal |volume=202 |issue= |pages=494–497 |doi=10.1086/153998 }}</ref> ക്രാബ് നെബുലയിൽ നിന്ന് ആദ്യമായി എക്സ് രശ്മികൾ നിരീക്ഷിക്കപ്പെട്ടപ്പോൾ സ്രോതസ്സിന്റെ സ്ഥാനം മനസ്സിലാക്കിയത് ചാന്ദ്ര ഉപഗൂഹനത്തിന്റെ സഹായത്തോടെയായിരുന്നു.<ref name="Bowyer" />
 
ഓരോ ജൂൺ മാസവും സൂര്യന്റെ കൊറോണ ക്രാബ് നെബുലയ്ക്ക് മുന്നിലൂടെ കടന്നുപോകുന്നു. നീഹാരികയിൽ നിന്നുള്ള റേഡിയോതരംഗങ്ങളിൽ വരുന്ന വ്യതിയാനങ്ങൾ കൊറോണയുടെ സാന്ദ്രതയെയും ഘടനയെയും കുറിച്ച് വിവരങ്ങൾ നൽകുന്നു. മുമ്പ് കരുതിയിരുന്നതിനെക്കാൾ ഏറെയാണ്‌ കൊറോണയുടെ വ്യാപ്തി എന്ന് ആദ്യനിരീക്ഷണങ്ങളിൽ നിന്നുതന്നെ വ്യക്തമായി. തുടർപഠനങ്ങൾ കൊറോണയുടെ സാന്ദ്രത തീരെ ഏകമാനമല്ലെന്നും തെളിയിച്ചു.<ref>{{Cite journal |last=Erickson |first=W. C. |year=1964 |title=The Radio-Wave Scattering Properties of the Solar Corona |journal=Astrophysical Journal |volume=139 |issue= |pages=1290 |doi=10.1086/147865 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്