"ക്രാബ് നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
 
സൂപ്പർനോവയായി പൊട്ടിത്തെറിക്കുന്ന നക്ഷത്രം സൂപ്പർനോവയുടെ ''ജനകനക്ഷത്രം'' (progenitor star) എന്നറിയപ്പെടുന്നു. രണ്ട് തരം നക്ഷത്രങ്ങളാണ്‌ സൂപ്പർനോവകളാകുക : [[വെള്ളക്കുള്ളൻ|വെള്ളക്കുള്ളന്മാരും]] ഭീമൻ നക്ഷത്രങ്ങളും. ടൈപ് Ia സൂപ്പർനോവകളിൽ വെള്ളക്കുള്ളന്മാരുടെമേൽ പതിക്കുന്ന വാതകങ്ങൾ അതിന്റെ പിണ്ഡം വർദ്ധിപ്പിക്കുന്നു. ഇങ്ങനെ പിണ്ഡം ചന്ദ്രശേഖർ പരിധിയിലും അധികമാകുമ്പോൾ നക്ഷത്രം സൂപ്പർനോവയായി പൊട്ടിത്തെറിക്കുന്നു. ടൈപ് Ib, Ic സൂപ്പർനോവകളിൽ ജനകനക്ഷത്രം ഒരു നക്ഷത്രഭീമനാണ്‌. കാലക്രമേണ അണുസംയോജനത്തിന്‌ ആവശ്യമായ ഇന്ധനമില്ലാതെ വരുമ്പോൾ നക്ഷത്രം ചുരുങ്ങുകയും ഒടുവിൽ ഉയർന്ന താപനില കൈവരിച്ച് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ടൈപ് Ia സൂപ്പർനോവകൾ പൾസാറുകളുടെ രൂപീകരണത്തിന്‌ കാരണമാകുന്നില്ല എന്നതിനാൽ ക്രാബ് നെബുല രണ്ടാമത്തെ തരം സൂപ്പർനോവ വഴിയാണ്‌ ഉണ്ടായതെന്ന് മനസ്സിലാക്കാം.
 
സൂപ്പർനോവകളുടെ സൈദ്ധാന്തികമാതൃകകളിൽ നിന്നും മനസ്സിലാക്കാനാകുന്നതനുസരിച്ച് ക്രാബ് നെബുലയുടെ ജനകനക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ 9-11 ഇരട്ടിയായിരുന്നു.<ref name="MacAlpineetal2007">{{ Cite journal | last1 = MacAlpine | first1 = Gordon M. | last2 = Ecklund | first2 = Tait C. | last3 = Lester | first3 = William R. | last4 = Vanderveer | first4 = Steven J. | last5 = Strolger | first5 = Louis-Gregory | author1-link = | title = A Spectroscopic Study of Nuclear Processing and the Production of Anomalously Strong Lines in the Crab Nebula | date = January 2007 | journal = The Astronomical Journal | volume = 133 | issue = 1 | pages = 81–88 | url = http://adsabs.harvard.edu/abs/2007AJ....133...81M | doi = 10.1086/509504}}</ref><ref name="Nomoto1985">{{ Cite journal | last1 = Nomoto | first1 = K. | author1-link = | title = Evolutionary models of the Crab Nebula's progenitor | publication-date = 1985 | date = October 11, 1984 | journal = The Crab Nebula and related supernova remnants; Proceedings of the Workshop, (A86-41101 19-90). Sponsorship: Ministry of Education, Science, and Culture. | volume = | issue = | pages = 97–113 | place = Fairfax, VA | publication-place = Cambridge and New York | publisher = Cambridge University Press | url = http://adsabs.harvard.edu/abs/1985cnrs.work...97N}}</ref> സൂര്യന്റെ എട്ടിരട്ടിയിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സൂപ്പർനോവകളാകാതെ ഗ്രഹനീഹാരികകളായിമാറി തങ്ങളുടെ ജീവിതചക്രമവസാനിപ്പിക്കുമെന്നാണ്‌ കരുതിപ്പോരുന്നത്. 12 സൗരപിണ്ഡത്തിൽ കൂടുതലുള്ള നക്ഷത്രങ്ങളാകട്ടെ ക്രാബ് നെബുലയിൽ കാണപ്പെടുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു രാസഘടനയ്ക്കാകും കാരണമായിട്ടുണ്ടാവുക.<ref name="Davidsonetal1985">{{ Cite journal | last1 = Davidson | first1 = K. | last2 = Fesen | first2 = R. A. | author1-link = | title = Recent developments concerning the Crab Nebula | year = 1985 | journal = Annual review of astronomy and astrophysics. (A86-14507 04-90) | volume = 23 | issue = 507 | pages = 119–146 | place = Palo Alto, CA | publisher = Annual Reviews, Inc. | url = http://adsabs.harvard.edu/abs/1985ARA%26A..23..119D | doi = 10.1146/annurev.aa.23.090185.001003 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രാബ്_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്