"തിലാപ്പിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
വളരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തിലാപ്പിയയുടെ ശരീരത്തിന്റെ നിറത്തിനും മാറ്റമുണ്ടാകും. ഇവയ്ക്ക് കറുപ്പോ തവിട്ടോ ചാരം കലർന്ന ഒലിവു നിറമോ ആണ്. മുൻ പാർശ്വച്ചിറകും വാൽച്ചിറകും കറുപ്പുനിറവും മുതുച്ചിറകിന്റേയും വാൽച്ചിറകിന്റേയും അറ്റത്തിന് മഞ്ഞ നിറവും ആണ്. പ്രജനന കാലത്ത് ആൺ പെൺ മത്സ്യങ്ങളിൽ വർണഭേദം പ്രകടമാണ്. പെൺ മത്സ്യത്തിന് ചാരനിറമുള്ള ശരീരത്തിൽ കറുത്ത പുള്ളികൾ ഉണ്ടായിരിക്കും. ആൺ മത്സ്യത്തിന്റെ ശരീരം കറുപ്പു നിറവും, വായയുടെ കീഴ്ഭാഗം മാത്രം വെളുത്ത നിറവുമായിരിക്കും. ആൺ മത്സ്യത്തിന്റെ മുൻ പാർശ്വച്ചിറകുകളുടേയും വാൽച്ചിറകുകളുടേയും അരികുകൾക്ക് ചുവപ്പു നിറമായിരിക്കും. ഇവയുടെ ഗില്ലുകൾ മഞ്ഞയും, കണ്ണുകൾ കറുപ്പു നിറം കൂടിയതുമാണ്. ആൺ മത്സ്യങ്ങൾ വലുപ്പം കൂടിയവയും പെൺ മത്സ്യങ്ങളെയപേക്ഷിച്ച് വളരെ വേഗത്തിൽ വളരുന്നവയുമാണ്. പെൺ മത്സ്യത്തിന്റെ ശരീരത്തിലെ കുറുകെയുള്ള വരകൾ കൂടുതൽ തെളിഞ്ഞുകാണും.
==ഭക്ഷണരീതി==
[[പ്രമാണം:Jensens Crossing fish survey Dec07 029.jpg|thumb|right|പ്രായപൂർത്തിയാവാത്തപൂർണ്ണവളർച്ചയെത്താത്ത തിലാപ്പിയതിലാപ്പിയകൾ]]
തിലാപ്പിയ മത്സ്യത്തിന്റെ പ്രധാന ഭക്ഷണം ശൈവാലങ്ങളാണ്. ആവശ്യത്തിന് ഏകകോശസസ്യങ്ങളും മറ്റു ശൈവാലങ്ങളും ലഭ്യമാകാത്ത സാഹചര്യത്തിൽ ഇവ മറ്റു മത്സ്യങ്ങളുടെ ലാർവകൾ, ജലപ്രാണികൾ, ചെറിയ കവചിത ജന്തുക്കൾ തുടങ്ങിയവയെ ഭക്ഷിക്കുന്നു. ജലാശയങ്ങളിലും കുളങ്ങളിലും വളർത്തുന്ന തിലാപ്പിയകൾക്ക് തവിട്, പിണ്ണാക്ക്, ധാന്യപ്പൊടി, അരിഞ്ഞ ഇലകൾ, അടുക്കളയിലെ അവശിഷ്ടങ്ങൾ തുടങ്ങിയവ ആഹാരമായി നല്കിവരുന്നു.
 
"https://ml.wikipedia.org/wiki/തിലാപ്പിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്