"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
===== പ്രതിദ്രവ്യങ്ങളുടെ വൈവിധ്യവും പ്രതിജനകബന്ധനവും =====
അന്യവസ്തുക്കളുടെ വൈവിധ്യമാർന്ന പ്രതിജനകങ്ങളെ തിരിച്ചറിയാനും ബന്ധിക്കാനുമുള്ള കഴിവ് കാണിക്കുന്നവയാണ് ബി ലസികാണുക്കളുടെ കോശപ്രതലത്തിലെ ഇമ്മ്യൂണോഗ്ലോബുലിൻ പ്രതിദ്രവ്യ തന്മാത്രകൾ. അനുവർത്തന രോഗപ്രതിരോധവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനു പ്രതിദ്രവ്യവും പ്രതിജനകവും ഒരു ചെപ്പും പന്തും പോലെ ഒന്നിനൊന്നോട് ബന്ധിക്കേണ്ടതുണ്ട്. ഇത്ര വൈവിധ്യമാർന്ന ഘടനകളുള്ള പ്രതിജനകങ്ങളെ ബന്ധിക്കണമെങ്കിൽ പ്രതിദ്രവ്യങ്ങളുടെ ഘടനയ്ക്കും ആ വൈവിധ്യം ആവശ്യമാണ്.
 
ബി ലസികാണു വളർച്ചയുടെ ഘട്ടങ്ങളിൽ ഈ പ്രതിദ്രവ്യതന്മാത്രകൾക്ക് വൈവിധ്യം നൽകുന്നത് അവയുടെ മാംസ്യഘടനയെ നിശ്ചയിക്കുന്ന ജീനുകളിൽ നടക്കുന്ന പുനസ്സംയോജനങ്ങളും പുനർവിന്യാസങ്ങളും വഴി ആണ്. ഒരു പ്രതിദ്രവ്യതന്മാത്രയുടെ രണ്ട് മുഖ്യഘടകങ്ങളാണ് [[ഘനശൃംഖല|ഘനശൃംഖലയും]] (H എന്ന അക്ഷരം; heavy എന്നതിനെ സൂചിപ്പിക്കുന്നു) [[ലഘുശൃംഖല|ലഘുശൃംഖലയും]] (L അക്ഷരം; light എന്നതിനെ സൂചിപ്പിക്കുന്നു). രണ്ട് ഘനശൃംഖലകളും രണ്ട് ലഘുശൃംഖലകളും ചേർന്നതാണു സർവ്വസാധാരണയായി കാണുന്ന ഇമ്മ്യൂണോഗ്ലോബുലിൻ രൂപം. ഇത്തരത്തിലുള്ള ഓരോ തന്മാത്രയുടെയും ഒരു അഗ്രം പരിവർത്തിചരവും (variable; ചുരുക്കത്തിൽ ‘v’) മറ്റേ അഗ്രം സ്ഥായിയുമാണ് (constant; ചുരുക്കത്തിൽ ‘c’). പ്രതിജനകത്തെ ബന്ധിച്ചു നിർത്താൻ സഹായിക്കുന്നത് പരിവർത്തിചാരാഗ്രമാണ്. സ്ഥായീ അഗ്രമാകട്ടെ പ്രതിദ്രവ്യതന്മാത്രയെ കോശസ്തരവുമായി ഘടിപ്പിച്ചു നിർത്താനും, കലകളിലൂടെയുള്ള ഈ തന്മാത്രകളുടെ വിസരണം സുഗമമാക്കാനുമൊക്കെയാണു സഹായിക്കുന്നത്. ഘനശൃംഖലയുടെയും ലഘുശൃംഖലയുടെയും ജീനുകളെ പലതരത്തിൽ പുനസ്സംയോജനം ചെയ്യുന്നതിലൂടെ വൈവിധ്യമാർന്ന ഇമ്മ്യൂണോഗ്ലോബുലിനുകളെ നിർമ്മിക്കാൻ സാധിക്കും. പരിണാമപരമായി ആർജ്ജിക്കപ്പെട്ട ഈ കഴിവുപയോഗിച്ചാണ് വൈവിധ്യമാർന്ന പ്രതിജനകങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞു ബന്ധിക്കുന്ന പ്രതിദ്രവ്യങ്ങൾ ബി-ലസികാണുക്കളിൽ സൃഷ്ടിക്കപ്പെടുന്നത്.
 
[[പ്രമാണം:ഇമ്മ്യൂണോഗ്ലോബുലിൻ ത്രിമാനഘടന.jpg|350ബിന്ദു|thumb|alt=|'''ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രയുടെ ഏകദേശ ത്രിമാനഘടന:''' പ്രതിദ്രവ്യതന്മാത്രകളുടെ മുഖ്യ ഘടകങ്ങളായ ഘന, ലഘു ശൃംഖലകൾ കാണാം.തന്മാത്രയുടെ 'V' രൂപത്തിലിരിക്കുന്ന മുകൾഭാഗം (കാവിനിറത്തിൽ അടയാളപ്പെടുത്തിയത്) ആണ് പരിവർത്തിചര അഗ്രം. ഈ ഭാഗമാണ് പ്രതിജനകവുമായി ബന്ധം സ്ഥാപിച്ച് ഒരു പന്തിനെ ചെപ്പ് എന്നപോലെ ‘പൊതിയുന്നത്’. മഞ്ഞയിൽ അടയാളപ്പെടുത്തിയ ഭാഗമാണ് സ്ഥായിയായി നിൽക്കുന്ന ഖണ്ഡം. ഇമ്മ്യൂണോഗ്ലോബുലിൻ തന്മാത്രയെ ബി-കോശത്തിന്റെ സ്തരത്തിലുറപ്പിച്ചു നിർത്തുന്നതും [[പ്രതിരോധപൂരകം|പ്രതിരോധപൂരക]](complement) കണികകളുമായി ബന്ധപ്പെടുന്നതുമൊക്കെ ഈ ഖണ്ഡമാണ്.]]
 
ബി ലസികാണു വളർച്ചയുടെ ഘട്ടങ്ങളിൽ ഈ പ്രതിദ്രവ്യതന്മാത്രകൾക്ക് വൈവിധ്യം നൽകുന്നത് അവയുടെ മാംസ്യഘടനയെ നിശ്ചയിക്കുന്ന ജീനുകളിൽ നടക്കുന്ന പുനസ്സംയോജനങ്ങളും പുനർവിന്യാസങ്ങളും വഴി ആണ്. ഒരു പ്രതിദ്രവ്യതന്മാത്രയുടെ രണ്ട് മുഖ്യഘടകങ്ങളാണ് [[ഘനശൃംഖല|ഘനശൃംഖലയും]] (H എന്ന അക്ഷരം; heavy എന്നതിനെ സൂചിപ്പിക്കുന്നു) [[ലഘുശൃംഖല|ലഘുശൃംഖലയും]] (L അക്ഷരം; light എന്നതിനെ സൂചിപ്പിക്കുന്നു). രണ്ട് ഘനശൃംഖലകളും രണ്ട് ലഘുശൃംഖലകളും ചേർന്നതാണു സർവ്വസാധാരണയായി കാണുന്ന ഇമ്മ്യൂണോഗ്ലോബുലിൻ രൂപം. ഇത്തരത്തിലുള്ള ഓരോ തന്മാത്രയുടെയും ഒരു അഗ്രം പരിവർത്തിചരവും (variable; ചുരുക്കത്തിൽ ‘v’) മറ്റേ അഗ്രം സ്ഥായിയുമാണ് (constant; ചുരുക്കത്തിൽ ‘c’). പ്രതിജനകത്തെ ബന്ധിച്ചു നിർത്താൻ സഹായിക്കുന്നത് പരിവർത്തിചാരാഗ്രമാണ്. സ്ഥായീ അഗ്രമാകട്ടെ പ്രതിദ്രവ്യതന്മാത്രയെ കോശസ്തരവുമായി ഘടിപ്പിച്ചു നിർത്താനും, കലകളിലൂടെയുള്ള ഈ തന്മാത്രകളുടെ വിസരണം സുഗമമാക്കാനുമൊക്കെയാണു സഹായിക്കുന്നത്. ഘനശൃംഖലയുടെയും ലഘുശൃംഖലയുടെയും ജീനുകളെ പലതരത്തിൽ പുനസ്സംയോജനം ചെയ്യുന്നതിലൂടെ വൈവിധ്യമാർന്ന ഇമ്മ്യൂണോഗ്ലോബുലിനുകളെ നിർമ്മിക്കാൻ സാധിക്കും. പരിണാമപരമായി ആർജ്ജിക്കപ്പെട്ട ഈ കഴിവുപയോഗിച്ചാണ് വൈവിധ്യമാർന്ന പ്രതിജനകങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞു ബന്ധിക്കുന്ന പ്രതിദ്രവ്യങ്ങൾ ബി-ലസികാണുക്കളിൽ സൃഷ്ടിക്കപ്പെടുന്നത്.
 
ഘനശൃംഖലയിൽ അടയാളപ്പെടുത്തപ്പെട്ട മൂന്ന് ഖണ്ഡങ്ങളാണ് വി, ഡി ജെ എന്നിവ. ലഘുശൃംഖലയിലെ തത്തുല്യ ഖണ്ഡങ്ങളാകട്ടെ വി-യും ജെ-യും. പ്രതിദ്രവ്യവൈവിധ്യം സൃഷ്ടിക്കുന്ന പ്രക്രിയയുടെ ചുരുക്കം ഇങ്ങനെയാണ്: ആദ്യം ഡി-ഖണ്ഡങ്ങൾ ജെ-ഖണ്ഡങ്ങളുമായി പുനസ്സംയോജിപ്പിക്കപ്പെടുന്നു. തുടർന്ന് പരിവർത്തിചര ശൃംഖലാ ജീനിന്റെ ഖണ്ഡങ്ങളും പുതുതായി രൂപം കൈവരിച്ച ഡി-ജെ ഖണ്ഡവും തമ്മിൽ പുനസ്സംയോജനം നടക്കുന്നു. ഇങ്ങനെ പുതുതായി സൃഷ്ടിക്കപ്പെട്ട [[വി ഡി ജെ പുനസ്സംയോജനം|വി-ഡി-ജെ ഖണ്ഡത്തിന്റെ]] ജീൻ അനുക്രമവും ഇമ്മ്യൂണോഗ്ലോബുലിന്റെ സ്ഥായീ അഗ്ര ഖണ്ഡങ്ങളെ നിർണയിക്കുന്ന ജീനുകളെയും യോജിപ്പിച്ച് ഒരു ഇമ്മ്യൂണോഗ്ലോബുലിൻ ഘനശൃംഖലയ്ക്ക് രൂപം നൽകുന്നു. തുടർന്നുള്ള മാറ്റങ്ങളിൽ വി-ഖണ്ഡത്തെ ജെ-ഖണ്ഡവുമായി നടത്തുന്ന ജനിതക പുനർവിന്യാസം വഴി ഒരു ലഘുശൃംഖലാ ജീനും സൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഈ ലഘു, ഘനശൃംഖലാ ജീനുകൾ ചേർന്ന് സൃഷ്ടിക്കുന്ന മാംസ്യതന്മാത്രകളാണ് ഇമ്മ്യൂണോഗ്ലോബുലിൻ പ്രതിദ്രവ്യത്തിന്റെ രൂപരചനയ്ക്ക് അടിസ്ഥാനം.
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്